web analytics

ബോൾ ചെയ്യാനെത്തിയപ്പോൾ ബാറ്റർ റെഡിയായില്ല; കലികയറി ബാറ്റർക്കുനേരെ പന്ത് വലിച്ചെറിഞ്ഞു ബംഗ്ലദേശ് ഓൾറൗണ്ടർ; ശിക്ഷാനടപടിയുമായി ഐസിസി

ബാറ്റ് ചെയ്യുകയായിരുന്ന ബാറ്റർക്ക് നേരെ പന്ത് വലിച്ചെറിഞ്ഞതിനു ബംഗ്ലദേശ് ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസനെ ശിക്ഷിച്ച് രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി). പാക്കിസ്ഥാനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെയായിരുന്നു സംഭവം. ബംഗ്ലദേശ് – പാക്കിസ്ഥാൻ ക്രിക്കറ്റ് ടെസ്റ്റിന്റെ അഞ്ചാം ദിനത്തിലാണ് സംഭവം ഉണ്ടായത്. The Bangladesh all-rounder threw the ball towards the batter

ബാറ്റ് ചെയ്യുകയായിരുന്ന പാക്കിസ്ഥാൻ താരം മുഹമ്മദ് റിസ‌്‌വാനെതിരെ പന്ത് വലിച്ചെറിഞ്ഞതിനാണ് ശിക്ഷ. മാച്ച് ഫീയുടെ 10 ശതമാനം ഷാക്കിബിൽനിന്ന് പിഴയായി ഈടാക്കിയ ഐസിസി, താരത്തിനുമേൽ ഒരു ഡീമെറിറ്റ് പോയിന്റും ചുമത്തി.

പാക്കിസ്ഥാൻ ഇന്നിങ്സിലെ 33–ാം ഓവർ ബോൾ ചെയ്തത് ഷാക്കിബ് അൽ ഹസൻ. ഓവറിലെ രണ്ടാം പന്ത് എറിയാനായി ഷാക്കിബ് റണ്ണപ്പ് എടുത്ത് ക്രീസിലേക്ക് എത്തുമ്പോൾ, മറുവശത്ത് റിസ്‌വാൻ ബാറ്റിങ്ങിനായി തയ്യാറെടുക്കുന്നതേ ഉണ്ടായിരുന്നുള്ളു.

ഇതോടെ കുപിതനായ ഷാക്കിബ് പന്ത് റിസ്‌വാനു നേരെ വലിച്ചെറിയുകയായിരുന്നു. റിസ്‌വാന്റെ തലയ്ക്കു നേരെയാണ് പന്ത് വന്നതെങ്കിലും അദ്ദേഹം ഒഴിഞ്ഞുമാറിയതോടെ പന്ത് വിക്കറ്റ് കീപ്പറിന്റെ കൈകളിലേക്കു പോയി.

ബാറ്റർക്കു നേരെ പന്തു വലിച്ചെറിഞ്ഞതിലൂടെ ഷാക്കിബ് ലെവൽ വൺ കുറ്റമാണ് ചെയ്തതെന്ന് കണ്ടെത്തിയ ഐസിസി, ഐസിസിയുടെ പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.9 പ്രകാരം ഷാക്കിബിന് മാച്ച് ഫീയുടെ 10 ശതമാനം പിഴ ചുമത്തുകയും ഒരു ഡീമെറിറ്റ് പോയിന്റ് നൽകുകയും ചെയ്തു.

spot_imgspot_img
spot_imgspot_img

Latest news

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് മേടവിഷു...

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി പട്ന:...

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു! അമേരിക്കയുടെ നീക്കം എന്ത്?

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു!...

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന കുടുംബങ്ങളും തളരാത്ത വിവേചനങ്ങളും

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന...

Other news

പാറയിടുക്കിൽ കുടുങ്ങി ആനക്കുട്ടി! അമ്മയ്ക്കായുള്ള കാത്തിരിപ്പ് വിഫലം, വനപാലകർ എത്തുമ്പോൾ കണ്ടത് ദയനീയ ദൃശ്യം

പാലക്കാട്: അട്ടപ്പാടി അബ്ബണ്ണൂരിലെ കൊടുംകാടിനുള്ളിൽ നിന്നും കേട്ടത് ഹൃദയം നുറുങ്ങുന്ന നിലവിളിയായിരുന്നു....

ആലത്തൂരിൽ നൊമ്പരമായി പ്ലസ്ടു വിദ്യാർത്ഥിനിയുടെ മരണം; ഭർത്താവ് കുടുങ്ങിയത് നിർണ്ണായക മൊഴിയിൽ

പാലക്കാട്: വിവാഹം കഴിഞ്ഞ് ഒരു വർഷം തികയാൻ ദിവസങ്ങൾ ബാക്കി നിൽക്കെ,...

കേരള ഹൈക്കോടതിയിലേക്ക് രണ്ട് വനിത അഭിഭാഷകരെ ജഡ്ജിമാരാക്കാൻ ശുപാർശ

കേരള ഹൈക്കോടതിയിലേക്ക് രണ്ട് വനിത അഭിഭാഷകരെ ജഡ്ജിമാരാക്കാൻ ശുപാർശ New Delhi: കേരള...

നെടുമങ്ങാട് വൻ കവർച്ച: ഊട്ടിയിൽ കറങ്ങാൻ പോയ കുടുംബം തിരിച്ചെത്തിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച

നെടുമങ്ങാട്: നെടുമങ്ങാട് ചുള്ളിമാനൂരിൽ വീടിന്റെ വാതിൽ കുത്തിത്തുറന്ന് വൻ കവർച്ച വീട്ടുകാർ...

പന്തളത്ത് വൻ സുരക്ഷാവീഴ്ച! തിരുവാഭരണത്തിലെ ‘കാണിപ്പൊന്ന്’ മോഷണം പോയി; നിമിഷങ്ങൾക്കകം ട്വിസ്റ്റ്

പത്തനംതിട്ട: പുണ്യമായ വിഷുപ്പുലരിയിൽ പന്തളം വലിയകോയിക്കൽ ധർമ്മശാസ്താ ക്ഷേത്രത്തിൽ ഭക്തരെ മുൾമുനയിൽ...

ശരണംവിളികളാൽ മുഖരിതം സന്നിധാനം; പൊന്നമ്പലമേട്ടിൽ കണി കണ്ടുണർന്ന് ആയിരങ്ങൾ! വൻ ഭക്തജനത്തിരക്ക്

പത്തനംതിട്ട: ലോകമെമ്പാടുമുള്ള മലയാളി മനസ്സുകളിൽ കണിക്കൊന്നയുടെയും ഐശ്വര്യത്തിന്റെയും സ്മരണകൾ ഉണർത്തിക്കൊണ്ട് സന്നിധാനത്ത്...

Related Articles

Popular Categories

spot_imgspot_img