web analytics

വിവാദങ്ങൾക്ക് ഒരു മുഴം മുമ്പേ എറിഞ്ഞ് മുഖ്യമന്ത്രി;റോട്ടറി ക്ലബ് നൽകിയ ചെക്ക് വിവാദ വ്യവസായി സാന്റിയാഗോ മാര്‍ട്ടിൻ്റേത്; ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത് ഒരുകോടി

വിവാദ വ്യവസായി സാന്റിയാഗോ മാര്‍ട്ടിന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുകോടി രൂപ സംഭാവന നല്‍കി. വയനാട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായാണ് സംഭാവന നല്‍കിയത്.Controversial businessman Santiago Martin has donated Rs 1 crore to the Chief Minister’s relief fund

മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സാന്റിയാഗോ മാര്‍ട്ടിനോ കമ്പനിയോ നേരിട്ടല്ല പണം നല്‍കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

തമിഴ്‌നാട്ടില്‍ നിന്നുള്ള റോട്ടറി ക്ലബ് ഭാരവാഹികളാണ് ചെക്ക് എത്തിച്ചത്. അത് സ്വീകരിക്കുകയും ചെയ്തു.

അതില്‍ ഫ്യൂച്ചര്‍ ഗെയിമിങ് പ്രൈവറ്റ് ലിമിറ്റഡ് എന്നാണ് രേഖപ്പെടുത്തിയിരുന്നത്. പരിശോധനയിലാണ് ഇത് സാന്റിയാഗോ മാര്‍ട്ടിന്റെ കമ്പനിയാണെന്ന് മനസിലാക്കിയതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

നേരത്തേ സാന്റിയാഗോ മാര്‍ട്ടിനില്‍ നിന്ന് സിപിഎം പണം കൈപ്പറ്റിയതില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. സിപിഎം മുഖപത്രമായ ദേശാഭിമാനി ബോണ്ടെന്ന പേരില്‍ രണ്ട് കോടി രൂപ വാങ്ങിയതാണ് വിവാദമായത്.

വിഎസ് അച്യുതാനന്ദന്‍ പാർട്ടിയില്‍ വലിയ കലാപം ഉണ്ടാക്കിയതോടെ പണം തിരികെ നല്‍കിയാണ് സിപിഎം തലയൂരിയത്. സാൻ്റിയാഗോ മാർട്ടിൻ്റെ കമ്പനി ഏജൻ്റായി അന്യസംസ്ഥാന ലോട്ടറികൾ കേരളത്തിൽ വിൽക്കാൻ ഇടതു സർക്കാർ ഒത്താശ ചെയ്യുന്നുവെന്ന് യുഡിഎഫ് ആരോപണങ്ങൾ ഉയർത്തിയിരുന്ന കാലത്തായിരുന്നു ഈ ഇടപാടും നടന്നത്.

ഭാവിയില്‍ സാന്റിയാഗോ മാര്‍ട്ടിനില്‍ നിന്നും പണം കൈപ്പറ്റിയെന്ന വിവാദം ഒഴിവാക്കാനാണ് നാടകീയമായി മുഖ്യമന്ത്രി ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചതെന്നാണ് വിലയിരുത്തല്‍.

പണം കൈപ്പറ്റിയോ എന്ന ചോദ്യത്തിന് പണം സ്വീകരിച്ച കാര്യം പറയാതെ സാന്റിയാഗോ മാര്‍ട്ടിന്റെ കമ്പനിയാണെന്ന് മനസിലാക്കിയപ്പോള്‍ ചെക്ക് നല്‍കിയവര്‍ മടങ്ങിയെന്നാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്.

spot_imgspot_img
spot_imgspot_img

Latest news

അമേരിക്കയിലെ ടെക്സാസിൽ ചെറുവിമാനം തകർന്നു വീണു; അഞ്ച് പിക്കിൾബോൾ താരങ്ങൾക്ക് ദാരുണാന്ത്യം

ടെക്സാസിൽ ചെറുവിമാനം തകർന്നു വീണു; അഞ്ച് പിക്കിൾബോൾ താരങ്ങൾക്ക്...

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ; നടപടി ‘തിടുക്കത്തിൽ’, വിസി സ്ഥാനത്ത് തുടരും

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ;...

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന് പ്രവചനം

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന്...

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു തിരുവനന്തപുരം: വേനൽക്കാല വൈദ്യുതി ആവശ്യകത...

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ കടുത്ത പ്രതിസന്ധിയിൽ

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ...

Other news

ഹോട്ടൽ ഭക്ഷണത്തിന് വില കൂടും; വാണിജ്യ പാചകവാതകത്തിന് ചരിത്രത്തിലെ ഏറ്റവും വലിയ വിലക്കയറ്റം

വാണിജ്യ പാചകവാതകത്തിന് ചരിത്രത്തിലെ ഏറ്റവും വലിയ വിലക്കയറ്റം ഇറാൻ യുദ്ധം ആഗോള...

സംസ്ഥാനത്ത് ആശ്വാസമായി വേനൽമഴ; ഇന്ന് എട്ടു ജില്ലകളിൽ യെല്ലോ അലർട്ട്; വരും ദിവസങ്ങളിലും മഴ കനക്കും

സംസ്ഥാനത്ത് ആശ്വാസമായി വേനൽമഴ; ഇന്ന് എട്ടു ജില്ലകളിൽ യെല്ലോ അലർട്ട് സംസ്ഥാനത്ത്...

കൊടുംചൂടിന് ആശ്വാസം; സംസ്ഥാനത്ത് മഴ ശക്തമാകും, യെല്ലോ–ഓറഞ്ച് മുന്നറിയിപ്പ്

കൊച്ചി: കൊടുംചൂടിൽ വലയുന്ന സംസ്ഥാനത്തിന് ആശ്വാസമായി വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന്...

ആരോഗ്യവും സാമ്പത്തിക നേട്ടവും; ഇന്നത്തെ നക്ഷത്രഫലം ഇങ്ങനെ

ആരോഗ്യവും സാമ്പത്തിക നേട്ടവും; ഇന്നത്തെ നക്ഷത്രഫലം ഇങ്ങനെഇന്നത്തെ നക്ഷത്രഫലത്തിൽ ചില രാശികൾക്ക്...

പുനലൂരിൽ ആറാം ക്ലാസ്സുകാരനോട് ക്രൂരത; 500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് കെട്ടിത്തൂക്കി മർദ്ദിച്ചു

പുനലൂരിൽ ആറാം ക്ലാസ്സുകാരനെ 500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് കെട്ടിത്തൂക്കി മർദ്ദിച്ചു കൊല്ലം പുനലൂരിൽ...

മംഗല്യപ്പന്തലിലേക്ക് എത്തുന്നതിന് മുൻപ് അന്ത്യം; ഉത്തർപ്രദേശിൽ വിവാഹഘോഷയാത്രയ്ക്കിടെ വരനെ വെടിവച്ചു കൊന്നു

ഉത്തർപ്രദേശിൽ വിവാഹഘോഷയാത്രയ്ക്കിടെ വരനെ വെടിവച്ചു കൊന്നു ഉത്തർപ്രദേശിലെ ജൗൻപുരിൽ വിവാഹ...

Related Articles

Popular Categories

spot_imgspot_img