web analytics

കടം പറഞ്ഞ് വിറക് വാങ്ങി; തർക്കം കയ്യാങ്കളിയായി; ഹോട്ടലുടമയെ കടയിൽ അതിക്രമിച്ചുകയറി വെട്ടിക്കൊല്ലാൻ ശ്രമിച്ച യുവാവിനെ പോലീസ് പിടികൂടി

മലപ്പുറം: ഹോട്ടലുടമയെ കടയിൽ അതിക്രമിച്ചുകയറി വെട്ടിക്കൊല്ലാൻ ശ്രമിച്ച യുവാവിനെ പോലീസ് പിടികൂടി.The police arrested the young man who tried to hack the hotel owner by trespassing in the shop

വിറക് വാങ്ങിയത്തിന്റെ പണം നൽകാത്തതിന്റെ പേരിലായിരുന്നു ആക്രമണം. സംഭവത്തിൽ നിലമ്പൂർ ചന്തക്കുന്ന് വൃന്ദാവനം പുതിയത്ത് താജുദ്ദീനെ (37) യാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ചന്തക്കുന്നിലെ ഭഗവതി ആലുങ്ങൽ ഫിറോസ് ബാബുവിന്റെ പരാതിയിലാണ് നടപടി. വിറക് വാങ്ങിയ ഇനത്തിൽ പരാതിക്കാരൻ അരലക്ഷം രൂപ പ്രതിക്ക് നൽകാനുണ്ടെന്നാണ് പൊലീസ് വിശദമാക്കിയത്.

ഓഗസ്റ്റ് 12ാം തിയതി ഈ പണം ആവശ്യപ്പെട്ടുള്ള വാക്കുതർക്കമാണ് അക്രമത്തിൽ കലാശിച്ചത്. 12ാം തിയതി പുലർച്ചെ അഞ്ചിന് താജുദ്ദീൻ ഹോട്ടലിൽ എത്തി പണം ആവശ്യപ്പെടുകയായിരുന്നു.

പണത്തേച്ചൊല്ലിയുള്ള സംസാരം ഭീഷണിയിലേക്കും അക്രമത്തിലേക്കും എത്തുകയായിരുന്നു. ഫിറോസ് ബാബുവിനെ താജുദ്ദീൻ ഭീഷണിപ്പെടുത്തുകയും വടിവാൾ ഉപയോഗിച്ച് വെട്ടുകയും ചെയ്‌തെന്നാണ് പരാതി.

ഹോട്ടലിൽ കയറിയുള്ള ആക്രമണത്തിൽ ഫിറോസ് ബാബുവിന് കൈകാലുകൾക്ക് വെട്ടേറ്റിട്ടുണ്ട്.

അക്രമത്തിന് പിന്നാലെ താജുദ്ദീൻ സംഭവ സ്ഥലത്ത് നിന്ന് മുങ്ങി. ഫിറോസ് ബാബുവിന്റെ പരാതിയിൽ ഇൻസ്‌പെക്ടർ മനോജ് പറയട്ടയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷണം തുടങ്ങി.

എസ്ഐ അജിത്കുമാർ, സീനിയർ സിപിഒ ഷിഫിൻ കുപ്പനത്ത്, സിപിഒമാരായ ജിതിൻ, അജീഷ്, വിവേക്, സജിരാജ് എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ ഉച്ചയ്ക്ക് കരിമ്പുഴ തേക്ക് മ്യൂസിയത്തിന് സമീപത്തെ ഹോട്ടലിൽ നിന്നാണ് താജുദ്ദീനെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.”

spot_imgspot_img
spot_imgspot_img

Latest news

അമേരിക്കയെ നേരിട്ട് വെല്ലുവിളിച്ച് ഇറാൻ!

ടെഹ്റാൻ: ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാന്റെ യുദ്ധക്കപ്പൽ അമേരിക്ക തകർത്ത സംഭവത്തിന് പിന്നാലെ,...

സഞ്ജുവിന്റെ മാസ് ഷോ, റണ്‍മലയിലും പതറാതെ ഇംഗ്ലണ്ട്, ജയം പിടിച്ചെടുത്ത് ഇന്ത്യ ലോകകപ്പ് ഫൈനലില്‍

സഞ്ജുവിന്റെ മാസ് ഷോ, റണ്‍മലയിലും പതറാതെ ഇംഗ്ലണ്ട്, ജയം പിടിച്ചെടുത്ത് ഇന്ത്യ...

ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി കിവീസ് ഫൈനലിൽ!

ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി കിവീസ് ഫൈനലിൽ! കൊൽക്കത്ത:ട്വന്റി20 ലോകകപ്പ് സെമിഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഒരു അവസരവും...

ജി. സുധാകരൻ സിപിഎം വിടുന്നു? അംഗത്വം പുതുക്കാതെ ‘അമർഷം’ പരസ്യമാക്കി മുതിർന്ന നേതാവ്!

ജി. സുധാകരൻ സിപിഎം വിടുന്നു? അംഗത്വം പുതുക്കാതെ 'അമർഷം' പരസ്യമാക്കി മുതിർന്ന...

വൈദ്യുതി ബില്ലിനൊപ്പം ഇനി ‘മീറ്റർ വാടക’യും ഷോക്കാവുമോ? അഞ്ചിരട്ടി വർധനയ്ക്ക് നീക്കം

വൈദ്യുതി ബില്ലിനൊപ്പം ഇനി ‘മീറ്റർ വാടക’യും ഷോക്കാവുമോ? അഞ്ചിരട്ടി വർധനയ്ക്ക് നീക്കം തിരുവനന്തപുരം:...

Other news

ഇറാനു പിന്നാലെ ലക്ഷ്യം മറ്റൊരു രാജ്യം; പുതിയ പദ്ധതിയുമായി ഡൊണാൾഡ് ട്രംപ്

ഇറാനു പിന്നാലെ ലക്ഷ്യം മറ്റൊരു രാജ്യം; പുതിയ പദ്ധതിയുമായി ഡൊണാൾഡ് ട്രംപ് റാനിലെ...

UPSC ഫലം പ്രഖ്യാപിച്ചു: അനുജ് അഗ്നിഹോത്രി ഒന്നാം റാങ്ക്; മലയാളി എസ്. ശ്രുതിക്ക് 18-ാം സ്ഥാനം

UPSC ഫലം പ്രഖ്യാപിച്ചു: അനുജ് അഗ്നിഹോത്രി ഒന്നാം റാങ്ക്; മലയാളി എസ്....

‘വാട്സ്ആപ്പ് പ്ലസ്’ വരുന്നു? സബ്സ്‌ക്രിപ്ഷന്‍ ഫീച്ചര്‍ പരീക്ഷണത്തിലെന്ന് റിപ്പോര്‍ട്ട്

‘വാട്സ്ആപ്പ് പ്ലസ്’ വരുന്നു? സബ്സ്‌ക്രിപ്ഷന്‍ ഫീച്ചര്‍ പരീക്ഷണത്തിലെന്ന് റിപ്പോര്‍ട്ട് വാഷിങ്ടണ്‍: ലോകത്തിലെ ഏറ്റവും...

ഐസിസി ‘പ്ലെയർ ഓഫ് ദ ടൂർണമെന്റ്’ പട്ടികയിൽ സഞ്ജു സാംസൺ; എട്ട് പേരിൽ ഇടം നേടിയ ഏക ഇന്ത്യൻ താരം

ഐസിസി ‘പ്ലെയർ ഓഫ് ദ ടൂർണമെന്റ്’ പട്ടികയിൽ സഞ്ജു സാംസൺ; എട്ട്...

Related Articles

Popular Categories

spot_imgspot_img