web analytics

പണിക്കൂലിയുമില്ല, പണിക്കുറവുമില്ല; അവസരം മുതലെടുത്ത് മീറ്റർ പലിശക്കാർ; കെ.​എ​സ്.​ആ​ർ.​ടി.​സി ജീ​വ​ന​ക്കാ​രു​ടെ ജീ​വി​തം താ​ളം തെ​റ്റുന്നു

പാ​ല​ക്കാ​ട്: തൊ​ഴി​ൽ മേ​ഖ​ല​യി​ലെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി കെ.​എ​സ്.​ആ​ർ.​ടി.​സി ജീ​വ​ന​ക്കാ​രു​ടെ ജീ​വി​തം താ​ളം തെ​റ്റി​ക്കു​ന്നു. മുഴുവൻ ശമ്പളവും ലഭിക്കാത്ത ​കെ.എസ്​.ആർ.ടി.സി​ ജീവനക്കാരെ സഹായിക്കാൻ ‘മീറ്റർ പലിശക്കാർ’ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്​ എന്നതാണ്​ ഏക ആശ്വാസം.The lives of KSRTC employees are disrupted.

48 മുതൽ 72 ശതമാനംപലിശ വരെ നിലവിൽ ഇവർ ഈടാക്കുന്നുണ്ട്​. ഓണത്തിന് പലിശക്കാരെ ആശ്രയിക്കാതെ മുന്നോട്ടുപോകാൻ ഒരു കെ.എസ്​.ആർ.ടി.സി ജീവനക്കാരനും കഴിയാത്ത സാഹചര്യമാണ്​.

ശ​മ്പ​ളം കൃ​ത്യ​മാ​യി ല​ഭി​ക്കാ​ത്ത​തും എ​ൻ.​ഡി.​ആ​ർ, എ​ൽ.​ഐ.​സി, എ​സ്.​എ​ൽ.​ഐ, ജി.​ഐ.​എ​സ് തു​ക​ക​ൾ ക​മ്പ​നി കൃ​ത്യ​മാ​യി അ​ട​ക്കാ​ത്ത​തും ജീ​വ​ന​ക്കാ​ർ​ക്ക് ക​ട​ബാ​ധ്യ​ത​യു​ണ്ടാ​ക്കു​ന്ന​തി​നു പു​റ​മെ മാ​ന​സി​ക സ​മ്മ​ർ​ദ​ത്തി​നും കാ​ര​ണ​മാ​കു​ന്നു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സം പാ​ല​ക്കാ​ട് കു​ഴ​ൽ​മ​ന്ദ​ത്ത് പ​ലി​ശ​ക്കാ​രു​ടെ മ​ർ​ദ​ന​മേ​റ്റ് കെ.​എ​സ്.​ആ​ർ.​ടി.​സി ക​ണ്ട​ക്ട​ർ മ​നോ​ജ് മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വം ഇ​തി​ന് തെ​ളി​വാ​ണെ​ന്ന് യൂ​നി​യ​ൻ നേ​താ​ക്ക​ൾ പ​റ​യു​ന്നു.

സാ​മ്പ​ത്തി​ക ​പ്ര​ശ്ന​ങ്ങ​ൾ മാ​ന​സി​ക പി​രി​മു​റു​ക്ക​മു​ണ്ടാ​ക്കു​ക​യും അ​ത് പ​ല​പ്പോ​ഴും തൊ​ഴി​ലി​നെ ത​ന്നെ ബാ​ധി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്.

കെ.​എ​സ്.​ആ​ർ.​ടി.​സി ജീ​വ​ന​ക്കാ​രി​ൽ മ​ര​ണ​നി​ര​ക്കി​ന്റെ അ​നു​പാ​തം വ​ർ​ധി​ക്കു​ന്ന​താ​യി വി​വ​രാ​വ​കാ​ശ​രേ​ഖ​യി​ൽ പ​റ​യു​ന്നു.

2022 മാ​ർ​ച്ച് മു​ത​ൽ 2024 ഏ​പ്രി​ൽ വ​രെ​യു​ള്ള ക​ണ​ക്കു​പ്ര​കാ​രം കെ.​എ​സ്.​ആ​ർ.​ടി.​സി ഉ​ദ്യോ​ഗ​സ്ഥ​രി​ൽ അ​ഞ്ച​ര ദി​വ​സ​ത്തി​നി​ടെ ഒ​രാ​ൾ വീ​തം മ​രി​ക്കു​ന്നു എ​ന്നാ​ണ് വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ല​ഭി​ച്ച രേ​ഖ​ക​ളി​ൽ​നി​ന്ന് വ്യ​ക്ത​മാ​കു​ന്ന​ത്.

2024 ജ​നു​വ​രി മു​ത​ൽ ഏ​പ്രി​ൽ വ​രെ​യു​ള്ള ക​ണ​ക്കു​പ്ര​കാ​രം 20ഓ​ളം ജീ​വ​ന​ക്കാ​ർ വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ മ​ര​ണ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​തി​ൽ നാ​ലു​പേ​ർ ആ​ത്മ​ഹ​ത്യ ചെ​യ്ത​താ​ണ്. ര​ണ്ടാ​ളു​ക​ൾ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു.

ബാ​ക്കി​യു​ള്ള​വ​രി​ല​ധി​ക​വും ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളാ​ലാ​ണ് മ​രി​ച്ച​ത്. തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണം ഗ​ണ്യ​മാ​യി കു​റ​ഞ്ഞി​ട്ടു​കൂ​ടി​യാ​ണ് ഈ ​രീ​തി​യി​ൽ മ​ര​ണം സം​ഭ​വി​ച്ച​ത്.

ചു​രു​ങ്ങി​യ കാ​ല​യ​ള​വി​ൽ 20ഓ​ളം പേ​ർ​ക്ക് ജീ​വ​ൻ ന​ഷ്ട​മാ​യി എ​ന്ന​ത് തൊ​ഴി​ലാ​ളി അ​നു​പാ​തം വെ​ച്ചു​നോ​ക്കു​മ്പോ​ൾ അ​ധി​ക​രി​ച്ച നി​ര​ക്കാ​ണ്. മ​രി​ച്ച​വ​രി​ൽ അ​ധി​ക​വും അ​മ്പ​ത് വ​യ​സ്സി​ൽ കു​റ​വു​ള്ള​വ​രാ​ണ്.

2023ൽ 66 ​പേ​രാ​ണ് വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ മ​ര​ണ​പ്പെ​ട്ട​ത്. ഒ​മ്പ​തു​പേ​ർ ആ​ത്മ​ഹ​ത്യ​ചെ​യ്തു. 18ഓ​ളം പേ​ർ ഹൃ​ദ​യ​സ്തം​ഭ​നം മൂ​ല​മാ​ണ് മ​രി​ച്ച​ത്. ഏ​ഴു​പേ​ർ അ​പ​ക​ട​ങ്ങ​ളി​ലും മ​രി​ച്ചു.

spot_imgspot_img
spot_imgspot_img

Latest news

അമീബിക് മസ്തിഷ്‌കജ്വരം: വീണ്ടും രണ്ട് മരണം

അമീബിക് മസ്തിഷ്‌കജ്വരം: വീണ്ടും രണ്ട് മരണം തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരത്തിന്റെ വ്യാപനം...

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

Other news

ബാലസംഘം പ്രസിഡന്റ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

ബാലസംഘം പ്രസിഡന്റ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കാസർകോട്: ബന്തടുക്കയിൽ പത്താം ക്ലാസുകാരിയെ കിടപ്പുമുറിയിൽ...

അമീബിക് മസ്തിഷ്‌കജ്വരം: വീണ്ടും രണ്ട് മരണം

അമീബിക് മസ്തിഷ്‌കജ്വരം: വീണ്ടും രണ്ട് മരണം തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരത്തിന്റെ വ്യാപനം...

ആനവണ്ടിപ്പണിക്കാർ ഇനി പാട്ടും പാടും; ഗാനമേള ട്രൂപ്പ് ഉടൻ

ആനവണ്ടിപ്പണിക്കാർ ഇനി പാട്ടും പാടും; ഗാനമേള ട്രൂപ്പ് ഉടൻ കെഎസ്ആർടിസിക്ക് ഇത് മാറ്റങ്ങളുടെ...

കാമുകനെ കാണാൻ വാഹനമോടിച്ചു പോയത് 600 കിലോമീറ്റർ

കാമുകനെ കാണാൻ വാഹനമോടിച്ചു പോയത് 600 കിലോമീറ്റർ വിവാഹം കഴിക്കണമെന്ന അഭ്യർത്ഥനയുമായി യുവതി...

മയക്കുമരുന്ന് നിറച്ച കപ്പലിൽ ആക്രമണം നടത്താൻ ഉത്തരവിട്ട് ട്രംപ്; നടപടി വെനിസ്വേലയിൽ നിന്ന് വന്ന കപ്പലിനെതിരെ

മയക്കുമരുന്ന് നിറച്ച കപ്പലിൽ ആക്രമണം നടത്താൻ ഉത്തരവിട്ട് ട്രംപ്; നടപടി വെനിസ്വേലയിൽ...

ദ്വാരപാലക ശിൽപ്പത്തിലെ ഹൈക്കോടതി ചോദ്യങ്ങൾ കൊള്ളേണ്ടിടത്ത് കൊണ്ടു

ദ്വാരപാലക ശിൽപ്പത്തിലെ ഹൈക്കോടതി ചോദ്യങ്ങൾ കൊള്ളേണ്ടിടത്ത് കൊണ്ടു തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശിൽപ്പങ്ങളിലെ...

Related Articles

Popular Categories

spot_imgspot_img