web analytics

അടൽ സേതുവിൽ നിന്നും കടലില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവതി: അതിസാഹസികമായി രക്ഷപ്പെടുത്തി ടാക്സി ഡ്രൈവർ !

അടൽ സേതുവിൽ നിന്നും കടലില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ ക്യാബ് ഡ്രൈവറും ട്രാഫിക് പോലീസും ചേര്‍ന്ന് അതിസാഹസികമായി രക്ഷിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്ലായി.Young woman tries to commit suicide by jumping from Atal Setu: taxi driver rescues her

57 കാരിയായ സ്ത്രീ പാലത്തില്‍ നിന്നും ചാടാന്‍ ശ്രമിച്ചപ്പോള്‍ അവരുടെ മുടിയില്‍ പിടിച്ച് വലിച്ചാണ് ക്യാബ് ഡ്രൈവറും ട്രാഫിക് പോലീസും കൂടി സാഹസികമായ രക്ഷപ്പെടുത്തിയത്.

സംഭവം ഇങ്ങനെ:

, പാലത്തില്‍ ഒരു കാര്‍ നിര്‍ത്തിയതായും യുവതി ആത്മഹത്യയ്ക്ക് ശ്രമിക്കുന്നതായും വിവരം ലഭിച്ചതിന് പിന്നാലെയാണ് സംഭവ സ്ഥലത്ത് ട്രാഫിക് പോലീസ് എത്തിയത്.

സമൂഹ മാധ്യമങ്ങളില്‍ വൈറലായ വീഡിയോയില്‍ പാലത്തിന്റെ കൈവരിക്ക് പുറത്ത് കടലിലേക്ക് നോക്കി ഒരു സ്ത്രീ ഇരിക്കുന്നതും റോഡില്‍ ഒരു ടാക്സി കാറും ഡ്രൈവറും നില്‍ക്കുന്നതും കാണാം.

ഇരുവരുടെയും അടുത്തേക്ക് ട്രാഫിക് പോലീസിന്‍റെ ജീപ്പ് എത്തുമ്പോള്‍ സ്ത്രീ പെട്ടെന്ന് കടലിലേക്ക് ചാടുന്നു. എന്നാല്‍ ക്യാബ് ഡ്രൈവര്‍ ഒരു നിമിഷം പോലും കളയാതെ പാലത്തിന്‍റെ കൈവരിക്കുള്ളിലൂടെ കൈ നീട്ടി അവരുടെ തലമുടിയില്‍ പിടിക്കുന്നതും വീഡിയോയില്‍ കാണാം.

മുടിയില്‍ നിന്നും ക്യാബ് ഡ്രൈവറുടെ കൈ വിടുവിക്കാന്‍ സ്ത്രീ ശ്രമിക്കുന്നതിനിടെ നാല് ട്രാഫിക് പോലീസുകാര്‍ ഓടിയെത്തി അവരെ അതിസാഹസികമായി രക്ഷപ്പെടുത്തുന്നതാണ് കാണുന്നത്.

സംഭവത്തിന്‍റെ വീഡിയോ സിപി മുംബൈ പോലീസ് എന്ന ട്വിറ്റര്‍ അക്കൌണ്ടിലൂടെയാണ് പങ്കുവയ്ക്കപ്പെട്ടത്.

ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരായ പിഎൻ ലളിത് ഷിർസത്ത്, പിഎൻ കിരൺ മഹ്ത്രെ, പിസി യാഷ് സോനവാനെ, പിസി മയൂർ പാട്ടീൽ എന്നിവരുടെ ശ്രമമാണ് യുവതിയെ രക്ഷപ്പെടുത്തിയതെന്ന് വീഡിയോയ്ക്ക് ഒപ്പമുള്ള കുറിപ്പില്‍ പറയുന്നു.

spot_imgspot_img
spot_imgspot_img

Latest news

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

Other news

ഏഴുവയസുകാരന് ചികിത്സ നടത്തിയത് വാട്സ്ആപ്പ് വഴി

ഏഴുവയസുകാരന് ചികിത്സ നടത്തിയത് വാട്സ്ആപ്പ് വഴി പത്തനംതിട്ട: കയ്യിൽ നീരുമായി എത്തിയ ഏഴുവയസുകാരന്...

മനുഷ്യരെ ആക്രമിക്കുന്ന വന്യമൃഗങ്ങളെ കൊന്നൊടുക്കാൻ അനുമതി!

മനുഷ്യരെ ആക്രമിക്കുന്ന വന്യമൃഗങ്ങളെ കൊന്നൊടുക്കാൻ അനുമതി! കേരളത്തിലെ മലയോര മേഖലകളിൽ വർഷങ്ങളായി തുടരുന്ന...

അങ്ങാടിയിൽ തോറ്റതിന് മുണ്ട് പൊക്കി കാണിക്കുന്ന അൽപ്പൻ

അങ്ങാടിയിൽ തോറ്റതിന് മുണ്ട് പൊക്കി കാണിക്കുന്ന അൽപ്പൻ മലപ്പുറം: അങ്ങാടിയിൽ തോറ്റതിന് മുണ്ട്...

ശരദ് പ്രസാദിനെതിരെ നടപടി; ഇന്ന് നോട്ടീസ് നൽകും

ശരദ് പ്രസാദിനെതിരെ നടപടി; ഇന്ന് നോട്ടീസ് നൽകും തൃശൂർ: വിവാദമായ ശബ്ദ സന്ദേശം...

ബിൽജിത്തിൻ്റെ ഹൃദയം ഇനി  പതിമൂന്നുകാരിയിൽ മിടിക്കും

ബിൽജിത്തിൻ്റെ ഹൃദയം ഇനി  പതിമൂന്നുകാരിയിൽ മിടിക്കും കൊച്ചി: അങ്കമാലി സ്വദേശി ബിൽജിത്തിൻ്റെ (18)...

ലോകത്തെ ആദ്യ എഐ മന്ത്രി

ലോകത്തെ ആദ്യ എഐ മന്ത്രി ടിറാന: ലോകം സാങ്കേതിക വിപ്ലവത്തിലേക്ക് ചുവടുവെക്കുന്ന വേളയിൽ,...

Related Articles

Popular Categories

spot_imgspot_img