web analytics

കാവലാൾക്ക് ആദരം; ആ നമ്പർ ഇനി മറ്റാർക്കും നൽകില്ല, ശ്രീജേഷിന്റെ 16ാംനമ്പര്‍ ജഴ്‌സി പിൻവലിച്ച് ഹോക്കി ഇന്ത്യ

ഡല്‍ഹി: പാരിസ് ഒളിംപിക്‌സിൽ വെങ്കല മെഡൽ നേട്ടത്തോടെ വിരമിച്ച ഇന്ത്യന്‍ ഹോക്കി താരം പി ആര്‍ ശ്രീജേഷിനോടുള്ള ആദരവ് പ്രകടിപ്പിച്ച് ഹോക്കി ഇന്ത്യ. താരം കരിയറിലുടനീളം ധരിച്ചിരുന്ന 16-ാം നമ്പര്‍ ജഴ്‌സി ഹോക്കി ഇന്ത്യ പിൻവലിച്ചു. സീനിയര്‍ ടീമില്‍ ഇനി ആര്‍ക്കും 16-ാം നമ്പര്‍ ജഴ്‌സി നല്‍കില്ല.(Hockey India retires No. 16 jersey in honour of retired goalkeeper PR Sreejesh)

ഇന്ത്യന്‍ ഹോക്കിക്ക് വേണ്ടി ശ്രീജേഷ് നല്‍കിയ സംഭാവനകള്‍ മാനിച്ചാണ് ടീമിന്റെ തീരുമാനം. താരത്തിന്‍റെ വിടവാങ്ങല്‍ ചടങ്ങിലായിരുന്നു പ്രഖ്യാപനം. ശ്രീജേഷിന് 25 ലക്ഷം രൂപയും ഉപഹാരവും ഹോക്കി ഇന്ത്യ നൽകി. കൂടാതെ ശ്രീജേഷിനെ ഇന്ത്യയുടെ ജൂനിയർ ഹോക്കി ടീം പരിശീലകനായി നിയമിച്ചു.

തുടര്‍ച്ചയായ രണ്ട് ഒളിംപിക്‌സ് വെങ്കലമെഡല്‍ നേട്ടത്തോടെയാണ് മലയാളി താരം പി ആര്‍ ശ്രീജേഷ് ഇന്ത്യന്‍ ഹോക്കി ടീമിന്റെ പടിയിറങ്ങുന്നത്. ടോക്കിയോ ഒളിംപിക്‌സില്‍ വെങ്കലം നേടമ്പോഴും പാരിസില്‍ മെഡല്‍ നിലനിര്‍ത്തുമ്പോഴും ഇന്ത്യന്‍ ടീമിന് വേണ്ടി നിര്‍ണായക പ്രകടനം കാഴ്ച വെക്കാന്‍ ശ്രീജേഷിന് കഴിഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി അന്വേഷണവും പുരോഗമിക്കുന്നു

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി...

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ് യുഡിഎഫിലേക്ക്; പ്രഖ്യാപനം ഉടൻ

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ്...

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ ഇൻഡ്യാനയിൽ അറസ്റ്റിൽ

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ...

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം കേരളത്തിൽ മദ്യപാനം...

പച്ചക്കറി അരിഞ്ഞ വേസ്റ്റ് വരെ പൊതിഞ്ഞു കൊണ്ടുവരും; സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് പൂട്ടിട്ട് പുതിയ സർക്കുലർ

പച്ചക്കറി അരിഞ്ഞ വേസ്റ്റ് വരെ പൊതിഞ്ഞു കൊണ്ടുവരും; സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് പൂട്ടിട്ട്...

Other news

ഇനിയുമുണ്ട് ഇരകൾ; അധ്യാപകന്റെ ഫോണിൽ കുട്ടികളുടെ ദൃശ്യങ്ങൾ; മലമ്പുഴ പീഡനക്കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ഇനിയുമുണ്ട് ഇരകൾ; അധ്യാപകന്റെ ഫോണിൽ കുട്ടികളുടെ ദൃശ്യങ്ങൾ; മലമ്പുഴ പീഡനക്കേസിൽ ഞെട്ടിക്കുന്ന...

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി അന്വേഷണവും പുരോഗമിക്കുന്നു

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി...

പാകിസ്ഥാൻ പൗരത്വം മറച്ചുവെച്ചത് മുപ്പത് വർഷത്തോളം; സർക്കാർ സ്കൂൾ അധ്യാപിക പിടിയിൽ

പാകിസ്ഥാൻ പൗരത്വം മറച്ചുവെച്ചത് മുപ്പത് വർഷത്തോളം; സർക്കാർ സ്കൂൾ അധ്യാപിക പിടിയിൽ ഉത്തർപ്രദേശിലെ...

കെഡിആര്‍ബി വിജ്ഞാപനങ്ങള്‍ റദ്ദാക്കി; റിക്രൂട്ട്‌മെന്റ് ബോർഡിന് അധികാരമില്ല; നിര്‍ണായക നടപടിയുമായി ഹൈക്കോടതി

കെഡിആര്‍ബി വിജ്ഞാപനങ്ങള്‍ റദ്ദാക്കി; റിക്രൂട്ട്‌മെന്റ് ബോർഡിന് അധികാരമില്ല; നിര്‍ണായക നടപടിയുമായി ഹൈക്കോടതി കൊച്ചി:...

ദാസേട്ടൻ്റെയും ജയവിജയൻമാരുടേയും പാട്ടുകൾ മാത്രമല്ല, ശബരീശ സന്നിധിയിൽ ഇനി എല്ലാ ഗായകരുടെയും ഭക്തിഗാനങ്ങൾക്ക് അവസരം

ദാസേട്ടൻ്റെയും ജയവിജയൻമാരുടേയും പാട്ടുകൾ മാത്രമല്ല, ശബരീശ സന്നിധിയിൽ ഇനി എല്ലാ ഗായകരുടെയും...

Related Articles

Popular Categories

spot_imgspot_img