web analytics

ജീവിതം മടുത്തു, ആത്മഹത്യ ചെയ്യാൻ കുറച്ചു ധൈര്യം വേണമല്ലോ; അടിച്ചു പൂസായി പുഴക്കരയിൽ എത്തിയെങ്കിലും കിടന്ന് ഉറങ്ങി പോയി; മൂവാറ്റുപുഴയിൽ നടന്നത് ഇങ്ങനെ

ഇടുക്കി: മദ്യലഹരിയിൽ ആത്മഹത്യ ചെയ്യാനെത്തി പുഴക്കരയിൽ കിടന്നുറങ്ങിയ യുവാവിനെ രക്ഷിച്ച് പോലീസ്. പുഴക്കരയിലെ വാട്ടർ അതോറിറ്റിയുടെ പൈപ്പിൽ കിടക്കുന്ന യുവാവിനെ കണ്ട് നാട്ടുകാരാണ് പോലീസിൽ വിവരമറിയിച്ചത്. മൂവാറ്റുപുഴ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഇന്നലെയാണ് സംഭവം.(Police rescued the young man from the suicide attempt)

പുഴയോരത്തെ പാലത്തിനോട് ചേർന്നുള്ള വാട്ടർ അതോറിറ്റിയുടെ പൈപ്പിൻ്റെ മുകളിൽ 38 കാരൻ ബോധരഹിതനായി കിടക്കുന്നത് നാട്ടുകാരാണ് ആദ്യം കാണുന്നത്. പാലത്തിലൂടെ സഞ്ചരിച്ച നാട്ടുകാര്‍ മൂവാറ്റുപുഴ പൊലീസില്‍ വിവരമറിയിക്കുകയും എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പൈപ്പില്‍ നിന്നും യുവാവിനെ കയറ്റുകയായിരുന്നു. മറുവശത്തേയ്ക്ക് തിരിഞ്ഞാൽ പുഴയിൽ വീഴുന്ന നിലയിൽ അപകടകരമായ അവസ്ഥയിലായിരുന്നു യുവാവിന്റെ കിടപ്പ്. സ്ഥലത്ത് എത്തിയ പോലീസ് ഉറക്കമുണരും മുമ്പേ യുവാവിനെ സ്റ്റേഷനിലെത്തിച്ച് ബന്ധുക്കൾ ഒപ്പം വിട്ടയച്ചു.

കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ആത്മഹത്യ ചെയ്യാൻ എത്തിയതാണെന്നാണ് യുവാവ് പോലീസിനോട് പറഞ്ഞത്. മദ്യപിച്ച ശേഷം പുഴയുടെ കരയിൽ എത്തിയെങ്കിലും ഇതിനിടയിൽ ഉറങ്ങി പോകുകയായിരുന്നു. സ്റ്റേഷനിലെത്തിച്ച യുവാവിന് ഭക്ഷണം വാങ്ങി നൽകിയ ശേഷം ബന്ധുക്കളെ വിളിച്ചു വരുത്തി അവർക്കൊപ്പം വിട്ടയക്കുകയായിരുന്നു. യുവാവിന് വേണ്ട കൗൺസലിംഗ് നൽകാനും പൊലീസ് ബന്ധുക്കൾക്ക് നിർദ്ദേശം നൽകി.

spot_imgspot_img
spot_imgspot_img

Latest news

പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് കേന്ദ്രസർക്കാരിന്റെ അനുമതി; അനുമതി 4 ഗൾഫ് രാജ്യങ്ങളിലേക്കുള്ള സന്ദർശനത്തിന്

പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് കേന്ദ്രസർക്കാരിന്റെ അനുമതി തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി...

പ്രിയങ്കയുടെ പിന്തുണ; സികെ ജാനു യുഡിഎഫിലേക്ക്

പ്രിയങ്കയുടെ പിന്തുണ; സികെ ജാനു യുഡിഎഫിലേക്ക് ആദിവാസി നേതാവ് സികെ ജാനു യുഡിഎഫിൽ...

ഈ വർഷം മാത്രം പോറ്റിയുടെ അക്കൗണ്ടിലെത്തിയത് 10 ലക്ഷം

ഈ വർഷം മാത്രം പോറ്റിയുടെ അക്കൗണ്ടിലെത്തിയത് 10 ലക്ഷം തിരുവനന്തപുരം: ശബരിമലയിൽ ഉണ്ണികൃഷ്ണൻപോറ്റി...

ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥനടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം

ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥനടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം കൊല്ലം: കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാൻ...

മൂക്കിന് ശസ്ത്രക്രിയയ്ക്ക് ഷേവിംഗ് വേണ്ടെ

മൂക്കിന് ശസ്ത്രക്രിയയ്ക്ക് ഷേവിംഗ് വേണ്ടെ കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഏറ്റവും കൂടുതൽ ചർച്ച...

Other news

പേരാമ്പ്ര സംഘർഷത്തിൽ സ്ഫോടകവസ്തു എറിഞ്ഞതിന് കേസ്; വീഡിയോദൃശ്യം തെളിവായി

പേരാമ്പ്ര സംഘർഷത്തിൽ സ്ഫോടകവസ്തു എറിഞ്ഞതിന് കേസ്; വീഡിയോദൃശ്യം തെളിവായി വീഡിയോയിലൂടെ സ്ഫോടനം സ്ഥിരീകരിച്ചതിന്...

ഇറക്കുമതി താരിഫ്: വിദേശ രാജ്യങ്ങൾക്കല്ല, അമേരിക്കൻ ഉപഭോക്താക്കൾക്ക് ഭാരം

ട്രംപ് നയങ്ങള്‍ക്ക് സാമ്പത്തിക തിരിച്ചടി, പ്രതീക്ഷിച്ചതിന് വിരുദ്ധ ഫലങ്ങള്‍ അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന...

വാഹനം മാറ്റിയിടൽ തർക്കം; നാലുപേർക്ക് വെട്ടേറ്റു,

വാഹനം മാറ്റിയിടൽ തർക്കം; നാലുപേർക്ക് വെട്ടേറ്റു, തൃശ്ശൂര്‍ ചേലക്കോട്ടുകരയില്‍ വാഹന തർക്കം...

ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് ഇന്നേക്ക് നിർണായക തീരുമാനം

ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് ഇന്നേക്ക് നിർണായക തീരുമാനം പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട എഞ്ചിനീയറെ...

Related Articles

Popular Categories

spot_imgspot_img