web analytics

പി.ടി. ഉഷ, മേഴ്‌സിക്കുട്ടന്‍, എം.ഡി. വത്സമ്മ, അഞ്ജു ബോബി ജോര്‍ജ്… നിരവധി കായിക താരങ്ങളെ വാർത്തെടുത്ത പരിശീലകൻ എസ്.എസ്. കൈമള്‍ അന്തരിച്ചു

കൊച്ചി: കായികപരിശീലകന്‍ ഡോ. എസ്.എസ്. കൈമള്‍ (കെ.എന്‍. ശിവശങ്കരന്‍ കൈമള്‍) അന്തരിച്ചു. എറണാകുളത്തെ മകന്റെ വീട്ടില്‍ വെച്ച് ആയിരുന്നു അന്ത്യം.Sports coach Dr. SS Kaimal (K.N. Sivasankaran Kaimal) passed away

ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കേ കുഴഞ്ഞു വീഴുകയായിരുന്നു. 1970 മുതല്‍ 2003 വരെ കാലിക്കറ്റ് സര്‍വകലാശാലയില്‍ പരിശീലകനായിരുന്നു. ഇക്കാലയളവിലാണ് അത്‌ലറ്റിക്‌സില്‍ കാലിക്കറ്റ് ഏറ്റവും കൂടുതല്‍ നേട്ടങ്ങള്‍ കൊയ്തത്.

കാലിക്കറ്റ് സര്‍വകലാശാലയില്‍നിന്നുള്ള ഒളിമ്പിക് താരങ്ങള്‍ ഉള്‍പ്പെടെയുള്ള ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് താരങ്ങളുടെ പരിശീലകനായും ഉപദേശകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

പി.ടി. ഉഷ, മേഴ്‌സിക്കുട്ടന്‍, എം.ഡി. വത്സമ്മ, അഞ്ജു ബോബി ജോര്‍ജ് ഉള്‍പ്പെടെയുള്ള നിരവധി അത്‌ലറ്റുകളെ പരിശീലിപ്പിച്ചു.

കായിക നേട്ടത്തില്‍ കാലിക്കറ്റ് സര്‍വകലാശാലയുടെ പേര് അന്തര്‍ദേശീയ തലത്തില്‍ എത്തിക്കുന്നതില്‍ വലിയ പങ്കുവഹിച്ച വ്യക്തിത്വമായിരുന്നു.

ഇദ്ദേഹം പരിശീലകനായിരുന്ന കാലത്താണ് അത്‌ലറ്റിക്‌സില്‍ കാലിക്കറ്റ് സര്‍വകലാശാല ഏറ്റവും കൂടുതല്‍ ഇന്റര്‍ യൂണിവേഴ്‌സിറ്റി കിരീടങ്ങള്‍ നേടിയത്.

കുറച്ചുകാലം കായിക പഠനവകുപ്പ് മേധാവിയുടെ ചുമതലയും വഹിച്ചിരുന്നു. വിരമിച്ച ശേഷം 2004, 2006, 2012, 2014 വര്‍ഷങ്ങളില്‍ സര്‍വകലാശാല അത്‌ലറ്റിക്‌സ്, ക്രോസ് കണ്‍ട്രി ടീമിനൊപ്പം അഖിലേന്ത്യാ അന്തര്‍സര്‍വകലാശാല ചാമ്പ്യന്‍ഷിപ്പുകള്‍ക്ക് മുഖ്യപരിശീലകനായി.

spot_imgspot_img
spot_imgspot_img

Latest news

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

Other news

കോളജ് ഡേയ്ക്ക് വന്നില്ലെങ്കിൽ ഹാൾടിക്കറ്റില്ല; ഐ.എം.ഡി.ആർ കോളജിന്റെ പിഴ വിവാദത്തിൽ വൈസ് ചാൻസലർ വിശദീകരണം തേടി

കോളജ് ഡേയ്ക്ക് വന്നില്ലെങ്കിൽ ഹാൾടിക്കറ്റില്ല; ഐ.എം.ഡി.ആർ കോളജിന്റെ പിഴ വിവാദത്തിൽ വൈസ്...

‘ചായ കുടിക്കുന്നത് ഗോഹത്യയ്ക്ക് തുല്യം’: സാധ്വിയുടെ പ്രസ്താവന വിവാദത്തിൽ

‘ചായ കുടിക്കുന്നത് ഗോഹത്യയ്ക്ക് തുല്യം’: സാധ്വിയുടെ പ്രസ്താവന വിവാദത്തിൽ ന്യൂഡൽഹി: ചായയും കാപ്പിയും...

പാമ്പിൻ വിഷമിറക്കാൻ നദിയിൽ കെട്ടിത്താഴ്ത്തി; പിടഞ്ഞു മരിച്ച 13-കാരൻ! മനുഷ്യത്വമില്ലാത്ത മന്ത്രവാദത്തിന്റെ ഇരയായി ഒരു പിഞ്ചുജീവൻ!

പാമ്പിൻ വിഷമിറക്കാൻ നദിയിൽ കെട്ടിത്താഴ്ത്തി; പിടഞ്ഞു മരിച്ച 13-കാരൻ! മനുഷ്യത്വമില്ലാത്ത മന്ത്രവാദത്തിന്റെ...

ഓരോ മത്സരത്തിനുമുമ്പും നിങ്ങളെ കാണുന്നത് ഭാഗ്യമാണെന്ന് തോന്നുന്നു… അതുകൊണ്ട് എല്ലാ കളിയിലും വരണം; മുൻ ഇന്ത്യൻ താരത്തോട് സഞ്ജു

ഓരോ മത്സരത്തിനുമുമ്പും നിങ്ങളെ കാണുന്നത് ഭാഗ്യമാണെന്ന് തോന്നുന്നു… അതുകൊണ്ട് എല്ലാ കളിയിലും...

പോളിങ് ബൂത്തിൽ വീഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു: മലപ്പുറത്ത് യുവാവ് അറസ്റ്റിൽ

പോളിങ് ബൂത്തിൽ വീഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു: മലപ്പുറത്ത് യുവാവ്...

Related Articles

Popular Categories

spot_imgspot_img