web analytics

കോട്ടയം അതിരമ്പുഴയില്‍ 2 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ; പിടിയിലായത് നാട്ടിൽപോയി തിരിച്ചെത്തുമ്പോൾ

കോട്ടയം അതിരമ്പുഴയില്‍ 2 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ. . ഒഡീഷ സ്വദേശി നാരായണ്‍ നായികാണ് (35) ഗാന്ധിനഗര്‍ പോലീസിന്റെ പിടിയിലായത്. 15 വര്‍ഷമായി അതിരമ്പുഴ പ്രദേശത്ത് കോണ്‍ക്രീറ്റിംഗ് ജോലികള്‍ ചെയ്തു വന്നിരുന്ന ആളാണ് പ്രതി. ഇതിന്റെ മറവിലാണ് കഞ്ചാവ് കച്ചവടം നടത്തിയിരുന്നത്. A non-state laborer was arrested with 2 kg ganja in Kottayam Athirampuzha

ഏറ്റുമാനൂരില്‍ ട്രെയിനില്‍ എത്തിയ പ്രതി യൂണിവേഴ്‌സിറ്റി ഭാഗത്തേക്ക് വരുമ്പോഴാണ് പോലീസ് സംഘം പിടികൂടിയത്. ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗില്‍ നിന്ന് 2 കിലോ 70 ഗ്രാം കഞ്ചാവാണ് കണ്ടെത്തിയത്.

തിങ്കളാഴ്ച രാവിലെ 9 മണിയോടെ അതിരമ്പുഴ ടൗണിനും എം.ജി യൂണിവേഴ്‌സിറ്റിക്കും ഇടയിലുള്ള പെട്രോള്‍ പമ്പിന് സമീപത്ത് നിന്നാണ് പോലീസ് സംഘം ഇയാളെ പിടികൂടിയത്. പ്രതിയുടെ പക്കല്‍ നിന്നും കഞ്ചാവ് വാങ്ങി ചില്ലറ വില്‍പ്പന നടത്തുന്നവരുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

വില്‍പ്പനയ്ക്കായി കഞ്ചാവ് എത്തിക്കുന്നതായി പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം നാട്ടില്‍ പോയ ഇയാള്‍ തിരിച്ചു വരുന്നത് അറിഞ്ഞ് പോലീസ് ഇയാള്‍ക്കായി വലവിരിച്ചിരുന്നു.

വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇയാള്‍ പ്രധാനമായും കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നത്. നാട്ടില്‍ പോയി വരുമ്പോഴെല്ലാം ഇയാള്‍ കഞ്ചാവ് കൊണ്ടു വന്നിരുന്നു. ഇടപാടുകാര്‍ പണം ഗൂഗിള്‍ പേ വഴി പ്രതിയുടെ ഭാര്യയുടെ അക്കൗണ്ടിലേക്കാണ് കൈമാറിയിരുന്നത്.

ഗാന്ധി നഗര്‍ എസ്.ഐ എം.കെ അനുരാജ്, എഎസ്‌ഐ സി. സൂരജ്, സിവില്‍ പോലീസ് ഓഫിസര്‍മാരായ അനൂപ്, രഞ്ജിത്, സജിത്ത് എന്നിവരാണ് പ്രതിയെ പിടികൂടിയത്.

spot_imgspot_img
spot_imgspot_img

Latest news

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഭാര്യയ്ക്ക് പരുക്ക്

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി...

കേരളത്തിൽ ‘കൈ’ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു

കേരളത്തിൽ 'കൈ'ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു തിരുവനന്തപുരം: നിയമസഭാ...

പോസ്റ്റൽ ബാലറ്റിൽ ഇടതുകരുത്ത്; 5 ഇടങ്ങളിൽ എൻഡിഎ മുന്നേറ്റം; സുരേന്ദ്രനും ശോഭയും രാജീവ് ചന്ദ്രശേഖറും ലീഡിൽ

പോസ്റ്റൽ ബാലറ്റിൽ ഇടതുകരുത്ത്; 5 ഇടങ്ങളിൽ എൻഡിഎ മുന്നേറ്റം; സുരേന്ദ്രനും ശോഭയും...

കേരളം ആരു ഭരിക്കും? വോട്ടെണ്ണൽ തുടങ്ങി; ആദ്യ ഫലസൂചനകൾ 9 മണിയോടെ; ഉച്ചയോടെ പൂർണ്ണചിത്രം

കേരളം ആരു ഭരിക്കും? വോട്ടെണ്ണൽ തുടങ്ങി; ആദ്യ ഫലസൂചനകൾ 9 മണിയോടെ;...

പാമ്പുകടിക്ക് കേരളത്തിന്റെ സ്വന്തം മരുന്ന്; പദ്ധതി ‘ഫയലിൽ’ തന്നെ; കേന്ദ്രാനുമതി കാത്ത് സംസ്ഥാനം

പാമ്പുകടിക്ക് കേരളത്തിന്റെ സ്വന്തം മരുന്ന്; പദ്ധതി 'ഫയലിൽ' തന്നെ; കേന്ദ്രാനുമതി കാത്ത്...

Other news

നിയമസഭയിൽ ഇനി ‘പടുകൂറ്റൻ’ ഭരണപക്ഷം; ട്രഷറി ബെഞ്ചിലെ കരുത്തർ ഇവർ

നിയമസഭയിൽ ഇനി 'പടുകൂറ്റൻ' ഭരണപക്ഷം; ട്രഷറി ബെഞ്ചിലെ കരുത്തർ ഇവർ തിരുവനന്തപുരം: സംസ്ഥാനത്ത് ചരിത്രവിജയം...

നടുറോഡിൽ ക്രൂരത; ബൈക്ക് ഓടിക്കുന്നതിനിടെ യുവതിയെ മുടിയിൽ പിടിച്ചിഴച്ച് മർദ്ദനം;  വീഡിയോ വൈറൽ

നടുറോഡിൽ ക്രൂരത; ബൈക്ക് ഓടിക്കുന്നതിനിടെ യുവതിയെ മുടിയിൽ പിടിച്ചിഴച്ച് മർദ്ദനം;  വീഡിയോ...

വൈറ്റ് ഹൗസിന് സമീപം വെടിവെപ്പ്; സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം, അക്രമി പിടിയിൽ

വൈറ്റ് ഹൗസിന് സമീപം വെടിവെപ്പ്; സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം അമേരിക്കൻ...

മുഖ്യമന്ത്രിയാര്? സതീശനോ കെസിയോ? വേണുഗോപാലിന് 35 എംഎൽഎമാരുടെ പിന്തുണയെന്ന് അവകാശവാദം; ഗ്രൂപ്പ് പോര് മുറുകുന്നു

മുഖ്യമന്ത്രിയാര്? സതീശനോ കെസിയോ? വേണുഗോപാലിന് 35 എംഎൽഎമാരുടെ പിന്തുണയെന്ന് അവകാശവാദം; ഗ്രൂപ്പ്...

മാളിനുള്ളിൽ പാഞ്ഞുവന്ന ടോയ് ബസ് ഇടിച്ചു; വീട്ടമ്മയുടെ കാലൊടിഞ്ഞു; മൂവാറ്റുപുഴയിൽ സുരക്ഷാവീഴ്ചയെന്ന് പരാതി

മാളിനുള്ളിൽ പാഞ്ഞുവന്ന ടോയ് ബസ് ഇടിച്ചു; വീട്ടമ്മയുടെ കാലൊടിഞ്ഞു; മൂവാറ്റുപുഴയിൽ സുരക്ഷാവീഴ്ചയെന്ന്...

Related Articles

Popular Categories

spot_imgspot_img