web analytics

കോടതികളുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചു; വസ്തുതാന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ രജിസ്ട്രിയോട് കോടതി

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണിന്റെ മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചതിന്റെ അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം.The memory card was illegally checked while in the custody of the courts

എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി നടത്തിയ വസ്തുതാന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ രജിസ്ട്രിയോടാണ് കോടതി നിര്‍ദേശിച്ചത്.

മെമ്മറി കാര്‍ഡ് കോടതികളുടെ കസ്റ്റഡിയിലിരിക്കെ അനധികൃതമായി പരിശോധിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിക്കുകയും ചെയ്തതില്‍ ശാസ്ത്രീയ അന്വേഷണം വേണമെന്ന് അതിജീവിത കോടതിയില്‍ ആവശ്യപ്പെട്ടു.

റിപ്പോര്‍ട്ടില്‍ കുറ്റക്കാരായി കണ്ടവര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ അതിജീവിതയുടെ വാദം പൂര്‍ത്തിയായി.

നടിയെ ആക്രമിച്ച കേസിലെ എട്ടാംപ്രതി നടന്‍ ദിലീപ് മറുപടിവാദത്തിന് സമയം തേടി. തുടര്‍ന്ന് ജസ്റ്റിസ് സി എസ് ഡയസ് ഹര്‍ജി 21ലേക്ക് മാറ്റി.

അന്വേഷണ റിപ്പോര്‍ട്ട് നേരത്തേ ഹൈക്കോടതിയില്‍ ഹാജരാക്കിയെങ്കിലും സെഷന്‍സ് കോടതിയിലേക്ക് മടക്കി അയച്ചിരുന്നു.

ഹൈക്കോടതി നിര്‍ദേശപ്രകാരം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം വര്‍ഗീസാണ് അന്വേഷണം നടത്തിയത്. മെമ്മറി കാര്‍ഡ് അങ്കമാലി ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതിയുടെയും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെയും കസ്റ്റഡിയിലിരിക്കെ മൂന്നുതവണ അനധികൃതമായി പരിശോധിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു

spot_imgspot_img
spot_imgspot_img

Latest news

കോൺഗ്രസ് വിട്ടവർക്കു ‘ഇടതിൽ’ സീറ്റ് ഇല്ല! തലോടലിന് ശേഷം തഴഞ്ഞ് എൽ.ഡി.എഫ്

കോൺഗ്രസ് വിട്ടവർക്കു ‘ഇടതിൽ’ സീറ്റ് ഇല്ല! തലോടലിന് ശേഷം തഴഞ്ഞ് എൽ.ഡി.എഫ് കോൺഗ്രസ്...

കോൺഗ്രസ് രണ്ടാംഘട്ട പട്ടിക പുറത്ത്; 37 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

കോൺഗ്രസ് രണ്ടാംഘട്ട പട്ടിക പുറത്ത്; 37 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു തിരുവനന്തപുരം: നിയമസഭാ...

കേരളം മുഴുവൻ മഴ മുന്നറിയിപ്പ്! ഇടിമിന്നലും ശക്തമായ കാറ്റും; ജാഗ്രത നിർദേശം

കേരളം മുഴുവൻ മഴ മുന്നറിയിപ്പ്! ഇടിമിന്നലും ശക്തമായ കാറ്റും; ജാഗ്രത നിർദേശം തിരുവനന്തപുരം:...

കോൺഗ്രസ് പട്ടികയിൽ നിർണായക വഴിത്തിരിവ്; പെരുമ്പാവൂർ ഉൾപ്പെടെ ആറു തർക്ക സീറ്റുകളിലെ അന്തിമ തീരുമാനം ഇന്ന്

കോൺഗ്രസ് പട്ടികയിൽ നിർണായക വഴിത്തിരിവ്; പെരുമ്പാവൂർ ഉൾപ്പെടെ ആറു തർക്ക സീറ്റുകളിലെ...

Other news

പിഷാരടിക്കായി പ്രചാരണത്തിന് ഇറങ്ങുമെന്ന് താരം; കൊച്ചിയിൽ പെരുന്നാൾ ആഘോഷിച്ച് ആസിഫ്

കൊച്ചി: ജാതിമത രാഷ്ട്രീയ വേർതിരിവുകളില്ലാതെ മനുഷ്യർ ഒരുമിച്ച് നിൽക്കുന്നതാണ് ലോകത്തെ ഏറ്റവും...

കോൺഗ്രസ് വിട്ടവർക്കു ‘ഇടതിൽ’ സീറ്റ് ഇല്ല! തലോടലിന് ശേഷം തഴഞ്ഞ് എൽ.ഡി.എഫ്

കോൺഗ്രസ് വിട്ടവർക്കു ‘ഇടതിൽ’ സീറ്റ് ഇല്ല! തലോടലിന് ശേഷം തഴഞ്ഞ് എൽ.ഡി.എഫ് കോൺഗ്രസ്...

ഗ്യാസില്ലെന്ന് കരുതി ആ തട്ടിപ്പിൽ വീഴരുത്! സോഷ്യൽ മീഡിയയിൽ വൈറൽ വീഡിയോ; ഉപഭോക്താക്കൾ ജാഗ്രത പാലിക്കണം

ഗ്യാസില്ലെന്ന് കരുതി ആ തട്ടിപ്പിൽ വീഴരുത്! സോഷ്യൽ മീഡിയയിൽ വൈറൽ വീഡിയോ;...

ഇത് സ്‌ക്രിപ്റ്റഡ് ആണോ? ആറാട്ടണ്ണനെതിരെ ആക്രമണം! തീയേറ്ററിൽ നടന്നത് എന്ത്? സത്യം വെളിപ്പെടുത്തി സന്തോഷ് വർക്കി!

ഇത് സ്‌ക്രിപ്റ്റഡ് ആണോ? ആറാട്ടണ്ണനെതിരെ ആക്രമണം! തീയേറ്ററിൽ നടന്നത് എന്ത്? സത്യം...

കോതമംഗലത്ത് മാരക ലഹരിമരുന്നുമായി യുവതിയടക്കം രണ്ട് പേർ പിടിയിൽ

കൊച്ചി: വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് കോതമംഗലം കേന്ദ്രീകരിച്ച് നടന്നുവന്നിരുന്ന വൻ ലഹരി...

ആറാട്ടുപുഴ പൂരം: ക്ഷേത്രത്തിൽ നെയ് സമർപ്പണം ആരംഭിച്ചു

തൃശൂർ: സഹസ്രാബ്ദങ്ങളുടെ പാരമ്പര്യം പേറുന്ന ആറാട്ടുപുഴ പൂരത്തിന് മുന്നോടിയായി ഭക്തിനിർഭരമായ നെയ്...

Related Articles

Popular Categories

spot_imgspot_img