web analytics

നാലംഗ സംഘം മർദിച്ച് അവശനാക്കിയ ശേഷം ജീവനോടെ കുഴിച്ചിട്ടു; യുവാവിന്റെ രക്ഷകരായത് തെരുവുനായ്ക്കൾ

ആഗ്ര: മർദിച്ച് അവശനാക്കിയ ശേഷം ജീവനോടെ കുഴിച്ചിട്ട യുവാവിനെ രക്ഷിച്ച് തെരുവ് നായ്ക്കൾ. രൂപ് കിഷോര്‍ (24) എന്ന യുവാവിനെയാണ് നാലംഗ സംഘം മര്‍ദ്ദിച്ച ശേഷം ജീവനോടെ കുഴിച്ചിട്ടത്. അങ്കിത്, ഗൗരവ്, ആകാശ്, കരൺ എന്നിവരാണ് ആക്രമണത്തിന് പിന്നിൽ.(group of four were beaten and then buried alive; The stray dogs were the saviors of the young man)

ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ ജൂലായ് 18നാണ് സംഭവം. വസ്തുതര്‍ക്കത്തെ ചൊല്ലിയാണ് യുവാക്കള്‍ രൂപിനെ മര്‍ദ്ദിച്ചത്. മരിച്ചെന്ന് കരുതിയാണ് തന്നെ കുഴിച്ചിട്ടതെന്ന് രൂപ് പറഞ്ഞു. ആ സമയം എത്തിയ തെരുവുനായ്ക്കള്‍ കുഴിച്ചിട്ട സ്ഥലം മണ്ണ് മാന്തിത്തുരന്നതായിരുന്നു തനിക്ക് രക്ഷയായതെന്ന് രൂപ് വ്യക്തമാക്കി. പ്രതികൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും സംഘം പൊലീസ് നിരീക്ഷണത്തിലാണെന്നും ആഗ്രാ പൊലീസ് അറിയിച്ചു.

രക്ഷപ്പെട്ട രൂപ് നാട്ടുകാരുടെ സഹായം തേടുകയായിരുന്നു. നാട്ടുകാർ രൂപിനെ ആശുപത്രിയിലെത്തിച്ചു. നിലവിൽ ചികിത്സയിലാണ് യുവാവ്.

spot_imgspot_img
spot_imgspot_img

Latest news

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

Other news

Related Articles

Popular Categories

spot_imgspot_img