web analytics

തൊടുപുഴയാറ്റില്‍ ഒഴുക്കില്‍പ്പെട്ട പിതാവിനെയും മക്കളെയും രക്ഷപ്പെടുത്തി യുവാവിന്റെ ധീരത; രക്ഷകനായി നായയും !

ഞായറാഴ്ച ഉച്ചയ്ക്ക് 1.30ഓടെ തൊടുപുഴയാറ്റില്‍ ഒഴുക്കില്‍പ്പെട്ട പിതാവിനെയും മക്കളെയും രക്ഷപ്പെടുത്തി യുവാവ്. കാരിക്കോട് മൂത്തേടത്ത് അനൂപ് സോമന്‍ ആണ് ഇവരെ രക്ഷപ്പെടുത്തിയത്. കാഞ്ഞിരമറ്റം അമ്പലംകടവ് ചാലിക്കടവില്‍ കുളിക്കാനെത്തിയ അനൂപ് സമീപത്തെ കടവില്‍ കുളിക്കുകയായിരുന്ന കാഞ്ഞിരമറ്റം സ്വദേശിയായ പിതാവിനെയും മക്കളെയും കാണുകയും ഇവരുടെ നായ വെള്ളത്തില്‍ നീന്തുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. (A young man rescued a father and his children who were swept away in Thodupuzhayat)

തുടര്‍ന്ന് ഭാര്യയുമൊപ്പം കടവില്‍ തുണി അലക്കാന്‍ ഇറങ്ങിയപ്പോള്‍ പിതാവും മക്കളും ഒഴുക്കില്‍പ്പെടുന്നത് കാണുകയായിരുന്നു. പിതാവും മക്കളും തമ്മില്‍ അകലവുമുണ്ടായിരുന്നു. വെള്ളത്തിലേക്ക് തുണിയിട്ടുകൊടുത്ത് രക്ഷപ്പെടുത്താമെന്നാണ് ആദ്യം കരുതിയതെങ്കിലും കുട്ടികള്‍ അതില്‍ പിടിക്കുമോയെന്ന് സംശയം തോന്നിയ അനൂപ് വെള്ളത്തിലേക്ക് ചാടുകയായിരുന്നു.

മുതിര്‍ന്ന കുട്ടിയെ മാത്രമാണ് ആദ്യം കണ്ടത് മുടിയില്‍ പിടിച്ച് കരയ്ക്ക് കയറ്റാന്‍ ശ്രമിച്ചപ്പോള്‍ വെള്ളത്തില്‍ മുങ്ങിക്കിടന്നിരുന്ന ഇളയകുട്ടി അനൂപിന്റെ കൈയില്‍ പിടിച്ചു. മുതിര്‍ന്നകുട്ടിയെ കരക്ക് എത്തിച്ചശേഷം രണ്ടാമത്തെകുട്ടിയെയും അനൂപ് വെള്ളത്തില്‍ നിന്നും രക്ഷിക്കുകയായിരുന്നു.

പിതാവ് ഒപ്പമുണ്ടായിരുന്ന നായയുടെ ദേഹത്ത് പിടിച്ചിരുന്നു. പിതാവും നായയും പിന്നാലെ കയറിവന്നുവെന്ന് അനൂപ് പറഞ്ഞു. മൂവരും ഏകദേശം 40 മീറ്ററോളം ഒഴുക്കില്‍പ്പെട്ടുനീങ്ങിയെന്നും കുട്ടികള്‍ അവശരായിരുന്നുവെന്നും മഴയില്ലായിരുന്നെങ്കിലും നല്ല വെള്ളവും ഒഴുക്കുമുണ്ടായിരുന്നുവെന്നും അനൂപ് പറഞ്ഞു. കുളിക്കുന്നതിനിടെ കുട്ടികള്‍ കാല്‍വഴുതി ആറിലേക്ക് വീഴുകയായിരുന്നുവെന്ന് പിതാവ് പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു Washington,...

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് മേടവിഷു...

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി പട്ന:...

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു! അമേരിക്കയുടെ നീക്കം എന്ത്?

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു!...

Other news

റെക്കോർഡുകൾ തകർത്ത് ‘വാഴ 2’; 16 ദിവസത്തിൽ 100 കോടി, ചരിത്ര നേട്ടം

റെക്കോർഡുകൾ തകർത്ത് ‘വാഴ 2’; 16 ദിവസത്തിൽ 100 കോടി, ചരിത്ര...

ഹോർമുസ് കടലിടുക്ക് അടഞ്ഞാൽ പട്ടിണിയും ഇരുട്ടും ഫലം; ഖത്തർ ധനമന്ത്രിയുടെ മുന്നറിയിപ്പ് ലോകത്തിന് ഭീഷണിയാകുന്നു

ഹോർമുസ് കടലിടുക്ക് അടഞ്ഞാൽ പട്ടിണിയും ഇരുട്ടും ഫലം; ഖത്തർ ധനമന്ത്രിയുടെ മുന്നറിയിപ്പ്...

മണ്ഡല പുനര്‍നിര്‍ണയം കഴിഞ്ഞാൽ കേരളത്തിൽ 30 സീറ്റുകൾ; ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്നത് വന്‍ നേട്ടം.

ന്യൂഡല്‍ഹി: രാജ്യത്ത് വരാനിരിക്കുന്ന മണ്ഡല പുനര്‍നിര്‍ണയത്തെക്കുറിച്ചും (Delimitation) അതിലൂടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക്...

കലഹസാധ്യത, നഷ്ടം, മാനസിക വിഷമം; ഇന്നത്തെ നക്ഷത്രഫലം

കലഹസാധ്യത, നഷ്ടം, മാനസിക വിഷമം; ഇന്നത്തെ നക്ഷത്രഫലം ഏപ്രിൽ 17, 2026: ഇന്നത്തെ...

Related Articles

Popular Categories

spot_imgspot_img