web analytics

കുണ്ടന്നൂര്‍- തേവര പാലം അടച്ചു; ഗതാഗത നിയന്ത്രണം ഇങ്ങനെ

കൊച്ചി: അറ്റകുറ്റപ്പണികള്‍ക്കായി കുണ്ടന്നൂര്‍ -തേവര പാലം അടച്ചു. രണ്ടുദിവസത്തേക്കാണ് പാലം അടച്ചത്. പണി പൂര്‍ത്തിയാക്കി ചൊവ്വാഴ്ച രാവിലെ എട്ടിന് ഗതാഗതത്തിനായി തുറന്നുകൊടുക്കും.(Kundannoor-Thevara bridge closed; Traffic control)

കുണ്ടന്നൂര്‍ – തേവര പാലത്തിലേക്ക് ഒരു വാഹനങ്ങളും കയറ്റി വിടില്ല. പശ്ചിമകൊച്ചി ഭാഗത്തുനിന്നും കുണ്ടന്നൂര്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ വിക്രാന്ത് ബ്രിഡ്ജ് (വെണ്ടുരുത്തിപ്പാലം) വഴി എംജി റോഡില്‍ പ്രവേശിച്ച് പളളിമുക്ക് ജംഗ്ഷനിലെത്തി സഹോദരന്‍ അയ്യപ്പന്‍ റോഡില്‍ പ്രവേശിച്ച് വൈറ്റില വഴി കുണ്ടന്നൂര്‍ ഭാഗത്തേക്ക് പോകണം.

ഇടക്കൊച്ചി ഭാഗത്തുനിന്നും കുണ്ടന്നൂര്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ കണ്ണങ്ങാട്ട് പാലം വഴി എന്‍എച്ച് 966 ബിയില്‍ പ്രവേശിച്ച് അലക്‌സാണ്ടര്‍ പറമ്പിത്തറ പാലം വഴി തേവരഫെറി ജംഗ്ഷനിലെത്തി ഇടതുഭാഗത്തേക്ക് തിരിഞ്ഞ് പണ്ഡിറ്റ് കറുപ്പന്‍ റോഡ് വഴി എംജി റോഡിലെത്തി സഹോദരന്‍ അയ്യപ്പന്‍ റോഡില്‍ പ്രവേശിച്ച് വൈറ്റില വഴി കുണ്ടന്നൂര്‍ ഭാഗത്തേക്ക് പോകേണ്ടതാണ്.

തൃപ്പൂണിത്തുറ,കുണ്ടന്നൂര്‍ ഭാഗത്തുനിന്നും പശ്ചിമകൊച്ചി ഭാഗത്തേക്ക് വരേണ്ട വാഹനങ്ങള്‍ വൈറ്റില ജംഗ്ഷനിലെത്തി സഹോദരന്‍ അയ്യപ്പന്‍ റോഡിലെത്തി എംജി റോഡ് വഴി സിറ്റിയിലേക്ക് പ്രവേശിക്കാം.

Read Also: വടക്കൻ കേരളത്തിൽ കനത്ത മഴ; 5 വിമാനങ്ങൾ വഴി തിരിച്ചുവിട്ടു

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img