web analytics

കൊച്ചിയിൽ വളര്‍ത്തു നായയുമായി നടക്കാനിറങ്ങിയ പശ്ചിമ ബംഗാള്‍ സ്വദേശിയെയും മക്കളെയും നടുറോഡിൽ വളഞ്ഞിട്ടുതല്ലി യുവാക്കൾ; അറസ്റ്റ്

നായ നാട്ടുകാരെ ആക്രമിക്കുമെന്ന് ആരോപിച്ച്, വളര്‍ത്തു നായയുമായി നടക്കാനിറങ്ങിയ പശ്ചിമ ബംഗാള്‍ സ്വദേശികളായ കുടുംബത്തെ മര്‍ദിച്ച കേസില്‍ ഒരാളെ കൊച്ചി സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ വെളളിയാഴ്ച വൈകിട്ട് മൂന്നേ മുക്കാലോടെ കൊച്ചു കടവന്ത്രയിലെ നേതാജി നഗറിൽ വച്ചായിരുന്നു അക്രമം നടന്നത്. നടുറോഡിലുണ്ടായ ആക്രമണത്തിന്‍റെ ദൃശ്യങ്ങളടക്കമാണ് കുടുംബം പൊലീസില്‍ പരാതി നല്‍കിയത്.(native of West Bengal who walking with their pet dog in Kochi was beaten by youth)

ഇവരെ തല്ലിയ സംഘത്തിലുണ്ടായിരുന്ന ഹരികൃഷ്ണനാണ് അറസ്റ്റിലായത്. മറ്റ് രണ്ടു പേര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന് സൗത്ത് പൊലീസ് അറിയിച്ചു.നാവികസേനയില്‍ നിന്ന് വിരമിച്ച ബംഗാള്‍ സ്വദേശി അവിഷേക് ഘോഷ് റോയ്ക്കും 13 ഉം 15 ഉം വയസുളള മക്കള്‍ക്കുമാണ് മര്‍ദനമേറ്റത്.

ഇവർക്കൊപ്പമുണ്ടായിരുന്ന വളർത്തു നായ നാട്ടുകാരെ കടിക്കുമെന്ന് പറഞ്ഞ് മൂന്നു ചെറുപ്പക്കാര്‍ വളഞ്ഞിട്ട് തല്ലുകയായിരുന്നെന്നാണ് അവിഷേക് റോയ് പരാതിയിൽ പറയുന്നത്. രണ്ടുപേർക്കായി തെരച്ചിൽ തുടരുകയാണ്.

spot_imgspot_img
spot_imgspot_img

Latest news

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ; പണിമുടക്കുന്നവർക്ക് ശമ്പളമില്ല

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ കേന്ദ്ര-സംസ്ഥാന...

മത്സ്യബന്ധനത്തിന് നിരോധിത ലൈറ്റുകൾ: ടോളർ ബോട്ട് പിടിച്ചെടുത്തു, വൻ പിഴ

മത്സ്യബന്ധനത്തിന് നിരോധിത ലൈറ്റുകൾ: ടോളർ ബോട്ട് പിടിച്ചെടുത്തു, വൻ പിഴ കോഴിക്കോട്: സമീപകാലത്ത് ...

തിരൂരിൽ എക്സൈസ് റെയ്ഡ്: 11 കിലോ കഞ്ചാവുമായി അലി ഗാസി അറസ്റ്റിൽ

തിരൂരിൽ എക്സൈസ് റെയ്ഡ്: 11 കിലോ കഞ്ചാവുമായി അലി ഗാസി അറസ്റ്റിൽ മലപ്പുറം:...

Other news

പ്ലാനറ്ററി പരേഡ്..! നൂറ്റാണ്ടിലെ തന്നെ ഏറ്റവും അപൂർവ്വമായ ആകാശവിസ്മയങ്ങളിൽ ഒന്ന് ഫെബ്രുവരിയിലെ ഈ ദിവസം കാണാം..!

പ്ലാനറ്ററി പരേഡ് ഫെബ്രുവരിയിലെ ഈ ദിവസം കാണാംനൂറ്റാണ്ടിലെ തന്നെ ഏറ്റവും അപൂർവ്വമായ...

സ്കൂളുകളിൽ ഇനി അടിമുടി മാറ്റം! വിദ്യാർത്ഥികൾക്ക് കൗൺസിലിംഗ് നിർബന്ധം; ബാലാവകാശ കമ്മീഷന്റെ ഉത്തരവ്

തിരുവനന്തപുരം: കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങൾ ലക്ഷ്യമിട്ട് സംസ്ഥാന ബാലാവകാശ...

16കാരിയെ പീഡിപ്പിച്ചു; മോട്ടിവേഷണൽ സ്പീക്കറായ മുൻ പൊലീസ് ഉദ്യോഗസ്ഥൻ പിടിയിൽ

16കാരിയെ പീഡിപ്പിച്ചു; മോട്ടിവേഷണൽ സ്പീക്കറായ മുൻ പൊലീസ് ഉദ്യോഗസ്ഥൻ പിടിയിൽ മലപ്പുറം: പോക്സോ...

പ്രണയ സർപ്രൈസ് പാളി; നിമിഷനേരം കൊണ്ട് പറന്നുപോയത് ലക്ഷങ്ങൾ; യുവാവിന്റെ ലക്ഷങ്ങൾ പോയ വഴി കണ്ട് ഞെട്ടി സോഷ്യൽ മീഡിയ; വീഡിയോ

സർപ്രൈസ് പാളി; നിമിഷനേരം കൊണ്ട് പറന്നുപോയത് ലക്ഷങ്ങൾ പ്രണയവാർഷികം അവിസ്മരണീയമാക്കാൻ ജർമ്മനിയിലെ ഒരു...

ഉമ്മൻചാണ്ടിയുടെ കല്ലറയിൽ എൽഡിഎഫ് ജാഥയുടെ പോസ്റ്റർ; പുതുപ്പള്ളിയിൽ രാഷ്ട്രീയ പോര് മുറുകുന്നു

ഉമ്മൻചാണ്ടിയുടെ കല്ലറയിൽ എൽഡിഎഫ് ജാഥയുടെ പോസ്റ്റർ പുതുപ്പള്ളി പള്ളിയിലെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ...

Related Articles

Popular Categories

spot_imgspot_img