കെ സുധാകരന്‍ എംപിയുടെ വീട്ടുപറമ്പില്‍ നിന്നും ‘കൂടോത്ര’ അവശിഷ്ടങ്ങള്‍ കണ്ടെടുക്കുന്ന വീഡിയോയില്‍ പ്രതികരണവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ. വീഡിയോയുടെ ഉറവിടം വെളിപ്പെടുത്തിയാല്‍ താന്‍ എല്ലാം വിശദീകരിക്കാമെന്നും അല്ലെങ്കിൽ ക മ എന്ന് മിണ്ടരുതെന്നുമാണ് എം പിയുടെ പ്രതികരണം. (Rajmohan Unnithan says he will explain everything if the source of the video is revealed)
‘ആരാണ് വീഡിയോ തന്നതെന്ന് പറഞ്ഞാല്‍ സകല കാര്യങ്ങളും വിശദീകരിക്കാം. നിങ്ങള്‍ക്ക് ഈ സാധനം എവിടുന്ന് കിട്ടിയെന്ന് പറയൂ. അല്ലെങ്കില്‍ ക മ എന്ന് മിണ്ടരുത്’ എന്നായിരുന്നു പ്രതികരണം. പറഞ്ഞകാര്യങ്ങളൊന്നും ജീവിതത്തില്‍ ഒരിക്കലും പിന്‍വലിച്ചിട്ടില്ലെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
കെ സുധാകുമാരന്റെ വീട്ടുവളപ്പിൽ നിന്നും രൂപങ്ങളും തകിടുകളുമുൾപ്പെടെയുള്ളഅവശിഷ്ടങ്ങള്‍ പുറത്തെടുക്കുന്ന വീഡിയോ കഴിഞ്ഞ ദിവസമാണ് പ്രചരിച്ചത്. വീഡിയോയില്‍ കെ സുധാകരനൊപ്പം ഉണ്ണിത്താനും ഉണ്ട്. തന്നെ അപായപ്പെടുത്താന്‍ ‘കൂടോത്രം’ വെച്ചെന്നാണ് കെ സുധാകരന്‍ പ്രതികരിച്ചത്. ഇത്രയും ചെയ്തിട്ടും താന്‍ ബാക്കിയുണ്ടല്ലോയെന്ന് സുധാകരന്‍ ഉണ്ണിത്താനോട് പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം.