web analytics

മലയോര പട്ടയം വിവരശേഖരണം : ജൂലൈ 25 വരെ അപേക്ഷ നൽകാം

1977 ജനുവരി ഒന്നിന് മുൻപ് വനഭൂമിയിൽ കുടിയേറി താമസിച്ചു വരുന്നവർക്ക് അതത് പ്രദേശത്ത് ബാധകമായ ഭൂപതിവ് ചട്ടങ്ങൾ അനുസരിച്ച് പട്ടയം നൽകുന്നതിനുള്ള നടപടികളുടെ ഭാഗമായി മാർച്ച് ഒന്നു മുതൽ 30 വരെ നടത്തിയ വിവര ശേഖരണ പ്രക്രിയയിൽ അപേക്ഷ നൽകാൻ കഴിയാത്തവർക്ക്, ജൂലൈ 10 മുതൽ 25 വരെ അപേക്ഷ നൽകാൻ അവസരം. (Hilly Pattayam Information Collection : Application can be submitted till 25th July)

റവന്യു വകുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്താനുള്ള നടപടികളുടെ ഭാഗമായി ചേർന്ന റവന്യു സെക്രട്ടറിയറ്റ് യോഗത്തിൻ്റെ തീരുമാനത്തിൻ്റെ അടിസ്ഥാനത്തിലാണ് നേരത്തെ അപേക്ഷ നൽകാൻ കഴിയാത്തവർക്ക് അപേക്ഷ നൽകാൻ സൗകര്യമൊരുക്കിയിട്ടുള്ളത്.

വനം, റവന്യൂ വകുപ്പുകളുടെ സംയുക്ത വെരിഫിക്കേഷൻ നടന്ന ഇടങ്ങളിൽ ലിസ്റ്റിൽ ഉൾപ്പെടാതെ പോയവർ, സംയുക്ത വെരിഫിക്കേഷൻ നടക്കാത്ത സ്ഥലങ്ങളിലെ താമസക്കാർ, നാളിതുവരെ പല കാരണങ്ങളാൽ പട്ടയത്തിന് അപേക്ഷിക്കാത്തവർ തുടങ്ങിയ അർഹരായ ഗുണഭോക്താക്കൾക്ക് ബന്ധപ്പെട്ട വില്ലേജ് ഓഫീസുകളിൽ അപേക്ഷ നൽകാമെന്ന് ലാൻഡ് റവന്യൂ കമ്മിഷണർ അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

മാന്നാറിൽ മക്കൾക്ക് വിഷം കലർത്തിയ ജൂസ് നൽകി പിതാവ്; അച്ഛനും മൂത്തമകളും മരിച്ചു

മാന്നാറിൽ മക്കൾക്ക് വിഷം കലർത്തിയ ജൂസ് നൽകി പിതാവ്; അച്ഛനും മൂത്തമകളും...

മന്ത്രി സ്ഥാനത്തിനൊപ്പം രാഷ്ട്രീയ ഭാവിയും ചർച്ചയിൽ…വീണാ ജോർജിനെ വീണ്ടും മത്സരിപ്പിക്കരുതെന്ന് ഭർത്താവ്

മന്ത്രി സ്ഥാനത്തിനൊപ്പം രാഷ്ട്രീയ ഭാവിയും ചർച്ചയിൽ…വീണാ ജോർജിനെ വീണ്ടും മത്സരിപ്പിക്കരുതെന്ന് ഭർത്താവ് പത്തനംതിട്ട:നിയമസഭാ...

ഇന്ന് നാം കാണുന്ന ഇറാൻ–ഇസ്രയേൽ യുദ്ധാന്തരീക്ഷത്തിന് പിന്നിൽ വലിയൊരു ചരിത്രമുണ്ട്

ഇന്ന് നാം കാണുന്ന ഇറാൻ–ഇസ്രയേൽ യുദ്ധാന്തരീക്ഷത്തിന് പിന്നിൽ വലിയൊരു ചരിത്രമുണ്ട് ഇറാനും ഇസ്രയേലും...

ഇറാനെതിരെ ഒന്നിക്കാൻ ഗൾഫ് രാജ്യങ്ങൾ; ശക്തമായ തിരിച്ചടിക്ക് ജിസിസി (GCC) തീരുമാനം

ഇറാനെതിരെ ഒന്നിക്കാൻ ഗൾഫ് രാജ്യങ്ങൾ; ശക്തമായ തിരിച്ചടിക്ക് ജിസിസി (GCC) തീരുമാനം ദുബായ്...

​’ചേസ് മാസ്റ്റർ’ സഞ്ജു (97*); വിൻഡീസിനെ തകർത്ത് ഇന്ത്യ ലോകകപ്പ് സെമിയിൽ

​'ചേസ് മാസ്റ്റർ' സഞ്ജു (97*); വിൻഡീസിനെ തകർത്ത് ഇന്ത്യ ലോകകപ്പ് സെമിയിൽ ​കൊൽക്കത്ത: ഈഡൻ...

Other news

ഹിസ്ബുള്ള താവളങ്ങൾ ലക്ഷ്യമാക്കി ഇസ്രയേൽ ബോംബാക്രമണം; ആയിരങ്ങൾ പലായനം ചെയ്യുന്നു

ഹിസ്ബുള്ള താവളങ്ങൾ ലക്ഷ്യമാക്കി ഇസ്രയേൽ ബോംബാക്രമണം; ആയിരങ്ങൾ പലായനം ചെയ്യുന്നു ബെയ്‌റൂട്ട്: ഹൈഫ...

സിനിമയെ വെല്ലുന്ന കൊലപാതകം! ലിവ്-ഇൻ പങ്കാളിയെ കൊന്ന കേസിൽ നടി ബിന്ദു അറസ്റ്റിൽ

സിനിമയെ വെല്ലുന്ന കൊലപാതകം! ലിവ്-ഇൻ പങ്കാളിയെ കൊന്ന കേസിൽ നടി ബിന്ദു...

Related Articles

Popular Categories

spot_imgspot_img