web analytics

മോഷ്ടിച്ചത് 4 കുപ്പി കള്ളും ടച്ചിം​ഗ്സിന് മീൻകറിയും; പണപ്പെട്ടിയിൽ തൊട്ടിട്ടു പോലുമില്ല; പിൻവാതിൽ പൊളിച്ച് കള്ളുഷാപ്പിൽ കയറിയ ഈ മാന്യനെ കള്ളൻ എന്ന് വിളിക്കാമോ?

പിൻവാതിൽ പൊളിച്ച് കള്ളുഷാപ്പിൽ കയറിയ ഈ മാന്യനെ കള്ളൻ എന്ന് വിളിക്കാമോ എന്ന് അറിയില്ല. കാരണം അദ്ദേഹം എടുത്തത് 4 കുപ്പി കള്ള് മാത്രം. നാല് കുപ്പി കള്ളിനൊപ്പം ടച്ചിംഗ്സായി ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന മീൻകറിയുമാണ് കളവുമുതൽ. ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് ആണ് സംഭവം.4 bottles of toddy and fish curry for Touchings were stolen

പള്ളിപ്പാട് ആഞ്ഞിലിമൂട്ടിലെ കള്ളുഷാപ്പിൽ കഴിഞ്ഞ ദിവസം രാത്രിയിലാണ് മോഷണം നടന്നത്. ഷാപ്പിന്റെ പിൻവാതിൽ പൊളിച്ച് അകത്തു കയറിയ കള്ളൻ ഷാപ്പിൻ നിന്നും നാല് കുപ്പി കള്ളും അതിനൊപ്പം ടച്ചിങ്സായി ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന മീൻകറിയുമാണ് എടുത്തത്.

ഷാപ്പിലെ മേശക്കുള്ളിൽ കരുതിയിരുന്ന പണത്തിലേക്ക് കള്ളൻ തിരിഞ്ഞുപോലും നോക്കിയില്ല. മാത്രമല്ല, മേശ തുറക്കാനുള്ള ശ്രമം പോലും നടത്തിയിട്ടില്ല. കൂടുതൽ കള്ള് ഷാപ്പിൽ ഉണ്ടായിരുന്നുവെങ്കിലും നാല് കുപ്പി കുടിച്ച് വയർനിറച്ച കള്ളൻ തിരികെപ്പോയി. ആകെ പാത്രത്തിൽ ഉണ്ടായിരുന്നു മീൻകറി അല്പം നിലത്തുവീണത് ഒഴിച്ചാൽ ഷാപ്പിൽ ഒന്നും അലങ്കോലമാക്കാനും കള്ളൻ മെനക്കെട്ടില്ല.

കള്ളു കുടിക്കാൻ വേണ്ടി മാത്രമാണ് കള്ളൻ ഷാപ്പിൽ കയറിയതെന്ന് പോലീസും വ്യക്തമാക്കി.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img