web analytics

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; വരും ദിവസങ്ങളിൽ വിവിധ ട്രെയിൻ സർവീസുകളിൽ മാറ്റം; വിശദവിവരങ്ങൾ അറിയാം

സംസ്ഥാനത്തെ നാല് ട്രെയിൻ സർവ്വീസുകളിൽ മാറ്റമുള്ളതായി റെയിൽവേ. ജൂൺ 28-ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെടുന്ന കൊച്ചുവേളി – ഋഷികേശ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് റദ്ദാക്കി. ജൂലൈ 1-ന് അവിടെ നിന്ന് തിരിച്ച് പുറപ്പെടുന്ന യാത്രയും റദ്ദാക്കിയതായി ദക്ഷിണ റെയിൽവേ അറിയിച്ചു. (Indian Railway has changed routes of 4 train services departing from the state)

റൂർക്കി – ദിയോബന്ദ് റൂട്ടിൽ ട്രാക്കിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് സർവ്വീസ് റദ്ദാക്കിയത്. നാളെയും ജൂലൈ 1-ന് എറണാകുളത്ത് നിന്ന് രാത്രി 10.25-ന് പുറപ്പെടുന്ന എറണാകുളം – കാരൈക്കൽ എക്സ്പ്രസ് നാഗപട്ടണത്ത് സർവീസ് അവസാനിപ്പിക്കും. കാരയ്ക്കൽ യാർഡിൻറെ കമ്മീഷനിംഗ് പ്രവൃത്തികൾ നടക്കുന്നതിനാലാണിത്.

ജൂലൈ 2-ന് എറണാകുളത്ത് നിന്ന് രാത്രി 10.25 ന് പുറപ്പെടുന്ന എറണാകുളം – കാരയ്ക്കൽ എക്സ്പ്രസ് നാഗൂർ വരെ മാത്രമേ സർവീസ് നടത്തൂ. ജൂലൈ 3-ന് വൈകിട്ട് നാലരയ്ക്ക് കാരയ്ക്കൽ നിന്ന് പുറപ്പെട്ട് എറണാകുളത്തേക്ക് വരുന്ന എറണാകുളം എക്സ്പ്രസ് വൈകിട്ട് 05.05-ന് നാഗപട്ടണത്ത് നിന്നായിരിക്കും സർവീസ് തുടങ്ങുകയെന്നും റെയിൽവേ അറിയിച്ചിട്ടുണ്ട്.

Read More: കനത്ത മഴ; നാളെ അഞ്ച് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Read More: പരാതിയില്ലെന്ന യുവതിയുടെ മൊഴി ഭീഷണി മൂലമാണെന്ന് പോലീസ്;പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിൽ എഫ്‌ഐആര്‍ റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയില്‍

Read More: വാണിജ്യ തലത്തിൽ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ ഇന്ത്യയും ആസ്ട്രേലിയയും; ഒപ്പുവച്ചത് 18 ദശലക്ഷം ഡോളറിന്‍റെ ധാരണാപത്രം

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img