web analytics

കാറിനുള്ളിൽ കഴുത്തറുത്ത നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ വൻ വഴിത്തിരിവ്; കൊലപാതകി ഒരു ഭിന്നശേഷിക്കാരൻ ?

കാറിനുള്ളിൽ കഴുത്തറുത്ത നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. നിർണായ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. കാറിനുള്ളിൽ നിന്നും ഒരാൾ ഇറങ്ങി പോകുന്നതിന്റെ ദൃശ്യങ്ങളാണ് ലഭിച്ചത്. ഭിന്നശേഷിക്കാരനായ ഇയാളായിരിക്കാം കൊല നടത്തിയത് എന്ന് നിഗമനത്തിലാണ് പോലീസ്. (A major turning point in the incident where a body was found with its throat cut inside the car)

ഇന്നലെ പുലർച്ചയോടെയാണ് തിരുവനന്തപുരം കന്യാകുമാരി ദേശീയപാതയിൽ കളിയിക്കവിളക്ക് അടുത്തുള്ള പെട്രോൾ പമ്പിന് സമീപത്ത് നിർത്തിയിട്ട നിലയിൽ ഉള്ള കാറിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. കരമന സ്വദേശിയായ ക്വാറി ഉടമ എസ് ദീപു ആണ് കൊല്ലപ്പെട്ടത്. കഴുത്തിന്റെ 90% വും അറ്റുപോയ നിലയിലായിരുന്നു മൃതദേഹം. അന്വേഷണത്തിന് ഒടുവിലാണ് ഇത് ദീപുവിന്റെ മൃതദേഹം ആണെന്ന് കണ്ടെത്തിയത്.

കോയമ്പത്തൂരിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് ഇന്നലെ രാത്രി ഏഴരയോടെ വീട്ടിൽ നിന്നും പോയതാണ് ദീപു. നെയ്യാറ്റിൻകരയിൽ നിന്നും തക്കലയിൽ നിന്നും രണ്ടുപേർ ഒപ്പമുണ്ടാകുമെന്നും അദ്ദേഹം വീട്ടുകാരോട് പറഞ്ഞിരുന്നു.

അറിയപ്പെടുന്ന ബിസിനസുകാരനായിരുന്നു ദീപു. ഇതുമായി ബന്ധപ്പെട്ട് ചെറിയ സാമ്പത്തിക തർക്കങ്ങളുമുണ്ടായിരുന്നു. ഇതിനെപ്പറ്റിയും പൊലീസ് അന്വേഷിക്കുന്നുണ്ട്‌. മൃതദേഹം ഇപ്പോൾ നാഗർകോവിൽ ആശാരിപള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് കന്യാകുമാരി എസ്‌പി സുന്ദരവദനം നേരത്തെ അറിയിച്ചിരുന്നു. തക്കല ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ അന്വേഷണത്തിനായി നാല് പ്രത്യേക സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

ഹോക്കി കളിക്കാൻ പോയി ‘പാത്രം കഴുകി’ പണ്ടാരമടങ്ങി; പാകിസ്ഥാൻ ടീം ഓസ്‌ട്രേലിയയിൽ പെരുവഴിയിൽ!

ഹോക്കി കളിക്കാൻ പോയി 'പാത്രം കഴുകി' പണ്ടാരമടങ്ങി; പാകിസ്ഥാൻ ടീം ഓസ്‌ട്രേലിയയിൽ...

വീട്ടുകാരെ പൂട്ടിയിട്ട് നൈറ്റ് ഡ്രൈവ്; 14-കാരൻ ഓടിച്ച കാർ കുഴിയിലേക്ക് മറിഞ്ഞു, സംഭവം കരമനയിൽ

വീട്ടുകാരെ പൂട്ടിയിട്ട് നൈറ്റ് ഡ്രൈവ്; 14-കാരൻ ഓടിച്ച കാർ കുഴിയിലേക്ക് മറിഞ്ഞു,...

തിങ്കളാഴ്ച വരെ മഴ തുടരാൻ സാധ്യത; നാളെ അഞ്ച് ജില്ലകളിൽ യെല്ലോ

തിങ്കളാഴ്ച വരെ മഴ തുടരാൻ സാധ്യത; നാളെ അഞ്ച് ജില്ലകളിൽ യെല്ലോ സംസ്ഥാനത്ത്...

ശബരിമല സ്വർണക്കൊള്ള കേസ്: അന്തിമ റിപ്പോർട്ട് മാർച്ച് 31-നകം സമർപ്പിക്കും; സാമ്പിളുകൾ ജംഷഡ്പൂരിൽ പരിശോധനയ്ക്ക്

ശബരിമല സ്വർണക്കൊള്ള കേസ്: അന്തിമ റിപ്പോർട്ട് മാർച്ച് 31-നകം സമർപ്പിക്കും; സാമ്പിളുകൾ...

ജവാന് പിന്നാലെ കിസാൻ വരുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് തിരിച്ചടി; പുതിയ മദ്യത്തിന്റെ പേര് പുറത്ത്

ജവാന് പിന്നാലെ കിസാൻ വരുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് തിരിച്ചടി; പുതിയ മദ്യത്തിന്റെ പേര്...

Other news

പില്ലർ 385-ൽ ഒരു ‘മഞ്ഞുമ്മൽ ബോയ്’; ഒരാഴ്ചത്തെ മെട്രോ വാസം അവസാനിപ്പിച്ച് ‘സുഭാഷ്’ താഴെയിറങ്ങി!

പില്ലർ 385-ൽ ഒരു 'മഞ്ഞുമ്മൽ ബോയ്'; ഒരാഴ്ചത്തെ മെട്രോ വാസം അവസാനിപ്പിച്ച്...

കൊടുംചൂടിലും ആശ്വാസം; മൂന്ന് ജില്ലകളിൽ മഴ മുന്നറിയിപ്പ്

കൊടുംചൂടിലും ആശ്വാസം; മൂന്ന് ജില്ലകളിൽ മഴ മുന്നറിയിപ്പ് തിരുവനന്തപുരം: കനത്ത ചൂടിനിടയിൽ സംസ്ഥാനത്ത്...

നടി വിഷ്ണുപ്രിയയുടെ പിതാവ്  കൊടൈക്കനാൽ ബംഗ്ലാവിൽ മരിച്ച നിലയിൽ 

നടി വിഷ്ണുപ്രിയയുടെ പിതാവ്  കൊടൈക്കനാൽ ബംഗ്ലാവിൽ മരിച്ച നിലയിൽ  ചെന്നൈ: തമിഴ് നടി വിഷ്ണുപ്രിയയുടെ...

പഫ്സ് കഴിച്ചതിന് പിന്നാലെ ഉപ്പുമാവ്; 21 വയസുകാരൻ ഭക്ഷണം കഴിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു

പഫ്സ് കഴിച്ചതിന് പിന്നാലെ ഉപ്പുമാവ്; 21 വയസുകാരൻ ഭക്ഷണം കഴിക്കുന്നതിനിടെ കുഴഞ്ഞുവീണ്...

കരുവന്നൂർ ബാങ്ക് തിരഞ്ഞെടുപ്പ്: എൽ.ഡി.എഫിന് സമ്പൂർണ്ണ വിജയം

തൃശ്ശൂർ: കേരളം കണ്ട ഏറ്റവും വലിയ സഹകരണ തട്ടിപ്പ് ആരോപണം ഉയർന്ന...

മലപ്പുറത്ത് ‘പതമഴ’; നാട്ടുകാർ ആശങ്കയിൽ

മലപ്പുറത്ത് ‘പതമഴ’; നാട്ടുകാർ ആശങ്കയിൽ മലപ്പുറം: കൊടുംചൂടിനിടയിൽ മലപ്പുറം തിരുനാവായ മേഖലയിലെ ജനങ്ങളെ...

Related Articles

Popular Categories

spot_imgspot_img