തിരുവനന്തപുരം: സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെ.എസ്.യു. പ്ലസ് വൺ സീറ്റുമായി ബന്ധപ്പെട്ട സമരത്തിലെ പോലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് ബന്ദ് ആഹ്വാനം ചെയ്തത്. ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബന്ദിന് ആഹ്വാനം ചെയ്യുന്നതായി കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ വാർത്താകുറിപ്പിലൂടെ വ്യക്തമാക്കി.(ksu education strike on plus one seat issue)
ഇന്ന് പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ചിട്ടും സീറ്റ് പ്രതിസന്ധി പരിഹരിക്കാതെ വിദ്യാർത്ഥികളെ വഞ്ചിക്കുന്ന നിലപാട് തുടരുകയും, കെ.എസ്.യു സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ പരിപാടികളെ പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്താനും ശ്രമിക്കുന്ന സർക്കാർ നിലപാടിനെതിരെ സംസ്ഥാന വ്യാപകമായി പ്രൊഫഷണൽ കോളേജ് ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ചൊവ്വാഴ്ച കെ.എസ്.യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്യുന്നതായി വാർത്താ കുറിപ്പിൽ അറിയിച്ചു.
Read Also: കനത്ത മഴ; ഇടുക്കിയിൽ ദേശീയ ദുരന്തനിവാരണ സേനയെ വിന്യസിച്ചു; അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സജ്ജം
Read Also: പാടാനറിയാമോ; ഇന്ത്യൻ നേവിയിൽ അവസരമുണ്ട്