web analytics

ജീവന്റെ പ്രശ്‌നം; നേരത്തെയും സമാനമായ സംഭവം ഉണ്ടായി; എന്ത് നടപടി എടുത്തു; വിഷമദ്യ ദുരന്തത്തിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

കള്ളാക്കുറിച്ചി വിഷ മദ്യ ദുരന്തത്തില്‍ തമിഴ്‌നാട് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി. മുന്‍ അനുഭവത്തില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് വിഷമദ്യ വില്‍പ്പന തടയാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കണമെന്ന് കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. (Madras HC Raps Tamil Nadu Govt Over Kallakurichi Hooch Tragedy)

സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് എഐഎഡിഎംകെ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ജസ്റ്റിസ് ഡി കൃഷ്ണകുമാര്‍, ജസ്റ്റിസ് കെ കുമരേഷ് ബാബു എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

“വിഷയം സര്‍ക്കാരിന് നിസ്സാരമായി കാണാനാകില്ല. ജീവന്റെ പ്രശ്‌നമാണ്. നേരത്തെയും സമാന സംഭവങ്ങള്‍ ഉണ്ടായി. കഴിഞ്ഞ ഒരു വര്‍ഷം സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കണം,” – ജസ്റ്റിസ് കൃഷ്ണകുമാര്‍ നിര്‍ദേശിച്ചു.

“വ്യാജ മദ്യം സുലഭമാണെന്ന് ചൂണ്ടികാട്ടുന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. കള്ളാകുറിച്ചി സംഭവത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ യൂട്യൂബ് വീഡിയോസ് തന്റെ ശ്രദ്ധയിൽ വന്നിട്ടുണ്ട്. നിങ്ങള്‍ക്കിത് ഒളിച്ചുവെക്കാനാകില്ല. മാധ്യമങ്ങളിലും പത്രവാര്‍ത്തകളിലും യൂട്യൂബിലും ഇത് സംബന്ധിച്ച ആരോപണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്,”- ജസ്റ്റിസ് കുമരേഷ് ബാബു ചൂണ്ടികാട്ടി. രൂക്ഷഭാഷയിലാണ് കുമേരേഷ് ബാബു സര്‍ക്കാരിനെ വിമര്‍ശിച്ചത്.

1937 ലെ നിയമപ്രകാരം തമിഴ്‌നാട്ടില്‍ വ്യാജ മദ്യം വില്‍പ്പന നിരോധനം നിലനില്‍ക്കുന്നുണ്ടെങ്കിലും 2021 മുതല്‍ ഇവ സുലഭമായി ലഭ്യമാണെന്നാണ് എഐഎഡിഎംകെ ഹര്‍ജിയില്‍ പറയുന്നത്. വില്‍പ്പന തടയാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ പ്രത്യേകിച്ച് നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നും എഐഎഡിഎംകെ ഹര്‍ജിയിലൂടെ അറിയിച്ചു.

Read More: കണ്ണിൽ ചോര ഇല്ലാതെ കെഎസ്ഇബി; 2500 കുരുന്നുകളെ ഇരുട്ടിലാക്കി

Read More: ആറാം ക്ലാസ്സു വരെ കുറയ്ക്കാം,അതിൽ കൂടുതൽ പറ്റില്ല; സ്കൂൾ പ്രവർത്തി ദിനങ്ങൾ കോടതി പറഞ്ഞതുപോലെ

Read More: തിഹാർ ജയിലിൽ നിന്ന് പുറത്തിറങ്ങാനിരിക്കെ അപ്രതീക്ഷിത ട്വിസ്റ്റ്; അരവിന്ദ് കെജ്‌രിവാൾ ജയിലിൽ തന്നെ

spot_imgspot_img
spot_imgspot_img

Latest news

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

പാലക്കാട്ട് പണവിതരണ വിവാദം: ‘കൈയിലുണ്ടായിരുന്നത് പെൻഷൻ പണം’, കോൺഗ്രസ് ആരോപണം തള്ളി വയോധിക!

പാലക്കാട്ട് പണവിതരണ വിവാദം: 'കൈയിലുണ്ടായിരുന്നത് പെൻഷൻ പണം', കോൺഗ്രസ് ആരോപണം തള്ളി...

Other news

യുഡിഎഫ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിയാര്? കോൺഗ്രസിൽ തർക്കം മുറുകുന്നു

യുഡിഎഫ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിയാര്? കോൺഗ്രസിൽ തർക്കം മുറുകുന്നു തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം...

വിതുര പീഡനക്കേസ്: ഒന്നാം പ്രതി സുരേഷിന് 37 വർഷം കഠിനതടവ്

കോട്ടയം: കേരള മനസാക്ഷിയെ നടുക്കിയ വിതുര പീഡനക്കേസിലെ ആദ്യ കേസിൽ ഒന്നാം...

വേനൽമഴ തുടരും; ചൂട് കനക്കുന്നു, പാലക്കാട് 40.1°C

വേനൽമഴ തുടരും; ചൂട് കനക്കുന്നു, പാലക്കാട് 40.1°C തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴ തുടരുന്നതിനൊപ്പം ചൂടിന്റെ...

6 മിനിറ്റ് ‘ബ്ലാക്ക് ഔട്ട്’, തീഗോളം പോലെ ഭൂമിയിലേക്ക്… നാസ മുൾമുനയിൽ നിന്ന നിമിഷങ്ങൾ

6 മിനിറ്റ് ‘ബ്ലാക്ക് ഔട്ട്’, തീഗോളം പോലെ ഭൂമിയിലേക്ക്… നാസ മുൾമുനയിൽ...

‘ജനനായകൻ’ ലീക്ക്: ഡൗൺലോഡ്/ഷെയർ ചെയ്‌താൽ കടുത്ത നടപടി; മുന്നറിയിപ്പുമായി നിർമാതാക്കൾ

‘ജനനായകൻ’ ലീക്ക്: ഡൗൺലോഡ്/ഷെയർ ചെയ്‌താൽ കടുത്ത നടപടി; മുന്നറിയിപ്പുമായി നിർമാതാക്കൾ കൊച്ചി: ‘ജനനായകൻ’...

വിജയ് വെറും ‘റീൽ’ ഹീറോയോ? എംജിആറിനോട് ഉപമിക്കേണ്ട! ദളപതിക്കെതിരെ ആഞ്ഞടിച്ച് ഇപിഎസ്

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ വിജയിയുടെ തമിഴക വെട്രി കഴകം തരംഗമാകുമ്പോൾ, താരതമ്യ...

Related Articles

Popular Categories

spot_imgspot_img