കുവൈറ്റില്‍ മലയാളികള്‍ അടക്കം നിരവധി പേരുടെ മരണത്തിനിടയാക്കിയ തീപിടുത്തത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നു. അപകടത്തില്‍പ്പെട്ട എല്ലാവര്‍ക്കും ഇന്ത്യന്‍ എംബസി പൂര്‍ണസഹായം നല്‍കുമെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ പറഞ്ഞു. സാമൂഹ്യ മാധ്യമമായ എക്സിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. (Kuwait fire: ‘Deeply shocked’ S Jaishankar expresses condolences, assures assistance)
കുവൈറ്റ് നഗരത്തിലുണ്ടായ തീപിടിത്തത്തിന്റെ വാര്‍ത്ത ഞെട്ടലോടെയാണ് ലോകം കേട്ടത്. 40 ല്‍ അധികം മരണങ്ങളും 50 ല്‍ അധികം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്. തങ്ങളുടെ അംബാസഡര്‍ ക്യാമ്പിലേക്ക് പോയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണ്.
ദാരുണമായി ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. പരിക്കേറ്റവര്‍ക്ക് നേരത്തെ പൂര്‍ണ സുഖം പ്രാപിക്കാന്‍ ആശംസിക്കുന്നു. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട എല്ലാവര്‍ക്കും തങ്ങളുടെ എംബസി പൂര്‍ണ്ണ സഹായം നല്‍കുമെന്നും ജയശങ്കര്‍ ട്വീറ്റ് ചെയ്തു.
തീപിടുത്തവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ എംബസി എമര്‍ജന്‍സി ഹെല്‍പ്പ് ലൈന്‍ നമ്പര്‍ +965-65505246 പുറത്തിറക്കിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്കായി ഈ ഹെല്‍പ്പ് ലൈനില്‍ ബന്ധപ്പെടാന്‍ അഭ്യര്‍ത്ഥിക്കുന്നതായി എംബസി അറിയിച്ചു.
Read More: പഴയ ടീം തന്നെ; ഒരു മാറ്റവും ഇല്ല; യുഎസ്എയ്‌ക്കെതിരെ ടോസ് നേടി, ഇന്ത്യ ബൗളിങ് തെരഞ്ഞെടുത്തു
Read More: ഇറ്റലിയില്‍ നരേന്ദ്ര മോദി നാളെ അനാഛാദനം ചെയ്യാനിരുന്ന പ്രതിമ ഖലിസ്ഥാന്‍വാദികള്‍ തകര്‍ത്തു