web analytics

പോലീസ് അന്വേഷിച്ചു കണ്ടെത്തിയില്ല; ഒടുവിൽ മോഷണ ബൈക്ക് കണ്ടെത്തിയത് മോട്ടോർ വാഹന വകുപ്പ്

പെരുമ്പാവൂരിൽ നിന്ന് മോഷണം പോയ ബൈക്ക് മൂവാറ്റുപുഴയിൽ നിന്ന് കണ്ടെടുത്തു. മോട്ടോർ വാഹന വകുപ്പിൻ്റെ എൻഫോഴ്സ്മെൻ്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് വാഹനം പിടികൂടിയത്.The police searched and found nothing. Finally, the motor vehicle department found the stolen bike

മൂവാറ്റുപുഴ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻ്റിനു  മുന്നിൽ പാർക്ക് ചെയ്തിരുന്ന ബെക്കിൽ അവ്യക്തമായ നമ്പർ പ്ലേറ്റ് കണ്ട് സംശയം തോന്നിയ ഉദ്യോഗസ്ഥർ വാഹനം വിശദമായി പരിശോധന നടത്തുകയായിരുന്നു.

ചെയ്സ് നമ്പർ പരിശോധിച്ച് വാഹന ഉടമയെ ബന്ധപ്പെട്ടപ്പോഴാണ് മോഷണവിവരം അറിയുന്നത്. പുറകിലെ നമ്പർ പ്ലേറ്റ് എടുത്തു മാറ്റിയ നിലയിലായിരുന്നു വാഹനം.

മോഷണ വാഹനം ആണെന്ന് വ്യക്തമായതോടെ മൂവാറ്റുപുഴ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പിന്നീട് പെരുമ്പാവൂർ പോലീസിൽ ബന്ധപ്പെട്ടപ്പോൾ വാഹനം മോഷണം പോയെന്ന പരാതിയുണ്ടെന്ന് വ്യക്തമായി.

എറണാകുളം എൻഫോസ്‌മെന്റ് മുവാറ്റുപുഴ സ്‌ക്വാഡ് MVI ഭരത് ചന്ദ്രൻ, AMVI മാരായ ദിനേഷ്‌കുമാർ, രതീഷ് എം വി, ഡ്രൈവർ രാജേഷ് എന്നിവർ ചേർന്നാണ് വാഹനം മുവാറ്റുപുഴ പോലീസിൽ ഏല്പിച്ചത്.

spot_imgspot_img
spot_imgspot_img

Latest news

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ; നടപടി ‘തിടുക്കത്തിൽ’, വിസി സ്ഥാനത്ത് തുടരും

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ;...

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന് പ്രവചനം

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന്...

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു തിരുവനന്തപുരം: വേനൽക്കാല വൈദ്യുതി ആവശ്യകത...

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ കടുത്ത പ്രതിസന്ധിയിൽ

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ...

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ നെടുങ്കണ്ടം...

Other news

വിവാഹാലോചന മുടക്കിയതിലെ വൈരാഗ്യം; കൊച്ചിയിൽ പെൺകുട്ടിയുടെ വല്യച്ചനെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച് യുവാവ്

കൊച്ചിയിൽ പെൺകുട്ടിയുടെ വല്യച്ചനെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച് യുവാവ് എറണാകുളത്തെ അയ്യപ്പൻകാവിൽ...

അങ്കമാലി കിടങ്ങൂരിൽ മണിക്കൂറുകളോളം ഭീകരാന്തരീക്ഷം സ്യഷ്ടിച്ച് കൊമ്പൻ; ആനയെ കൊണ്ടുവന്ന ലോറി ഡ്രൈവറെ ചവിട്ടിക്കൊന്നു

അങ്കമാലി കിടങ്ങൂരിൽ ആന ലോറി ഡ്രൈവറെ ചവിട്ടിക്കൊന്നു എറണാകുളം ജില്ലയിലെ അങ്കമാലിക്ക് സമീപമുള്ള...

Related Articles

Popular Categories

spot_imgspot_img