web analytics

അവസാന മത്സരവും കളിച്ച് ബൂട്ടഴിച്ച് ഇതിഹാസ താരം സുനിൽ ഛേത്രി; വിടവാങ്ങൽ കുവൈത്തിനെതിരേ ഗോൾരഹിത സമനിലയോടെ

2026 ലെ ഫിഫ ലോകകപ്പിനുള്ള യോഗ്യതാ പോരാട്ടത്തിൽ കുവൈത്തിനെതിരെ ഇന്ത്യയ്ക്ക് ഗോൾ രഹിത സമനില. ന്ത്യന്‍ ഫുട്ബോളിന്റെ കുതിപ്പുകൾക്കു സാക്ഷിയായ സാൾട്ട്‍ലേക്ക് സ്റ്റേഡിയത്തിൽ താനെ അവസാന മത്സരം കളിച്ച് വിടവാങ്ങി സുനിൽ ഛേത്രി. കരിയറിലെ 151–ാം രാജ്യാന്തര മത്സരം തോൽവി അറിയാതെ പൂർത്തിയാക്കിയാണ് ഗാലറിയിൽ നിറഞ്ഞ ആരാധകരോടു താരം വിട ചൊല്ലിയത്.(Sunil Chhetri retired with a goalless draw against Kuwait)

ആദ്യ പകുതിയുടെ വിസിൽ മുഴങ്ങിയപ്പോൾ ഒരു ഓൺ ടാർഗറ്റ് ഷോട്ട് പോലും നേടാൻ ഇന്ത്യയ്ക്കു സാധിച്ചിരുന്നില്ല. ഇന്ത്യൻ താരങ്ങൾ പിന്നാലെ നടത്തിയ നീക്കങ്ങൾ കുവൈത്ത് ശക്തമായ പ്രതിരോധത്തെ അണിനിരത്തി തടഞ്ഞുനിര്‍ത്തി. 30–ാം മിനിറ്റിൽ അനിരുദ്ധ് ഥാപ്പയെടുത്ത ഫ്രീകിക്കിൽനിന്ന് സഹലിനു പന്തു ലഭിച്ചെങ്കിലും ഷോട്ട് ബ്ലോക്ക് ചെയ്തു. റീബൗണ്ടിൽ ലിസ്റ്റൻ കൊളാസോയുടെ ഷോട്ടും ലക്ഷ്യം കണ്ടില്ല. 42–ാം മിനിറ്റിൽ കുവൈത്തിന്റെ അബ്ദുല്ലയെ ലക്ഷ്യമാക്കി അൽറാഷിദിയുടെ ക്രോസ് ഇന്ത്യൻ പ്രതിരോധം ബ്ലോക്ക് ചെയ്തുഗോൾ തടഞ്ഞു.

ഏഴു മിനിറ്റാണ് അധികസമയമായി റഫറി അനുവദിച്ചത്. 96–ാം മിനിറ്റിൽ ലഭിച്ച ഫ്രീകിക്ക് ഉപയോഗപ്പെടുത്താൻ ഇന്ത്യൻ താരം ബ്രാണ്ടൻ ഫെർണാണ്ടസിനു സാധിച്ചില്ല. ഇതോടെ മത്സരം ഗോൾ രഹിത സമനിലയിൽ അവസാനിച്ചു. ഇന്ത്യയ്ക്കു വേണ്ടി കൂടുതൽ രാജ്യാന്തര മത്സരങ്ങളും (151) കൂടുതൽ ഗോളുകളും (94) ഛേത്രിയുടെ പേരിലാണ്.

രാജ്യാന്തര ഫുട്ബോളിൽ കൂടുതൽ ഹാട്രിക് നേടിയ ഇന്ത്യൻ താരം, കൂടുതൽ രാജ്യാന്തര മത്സരങ്ങളിൽ ഇന്ത്യയെ നയിച്ച താരം, ഇന്ത്യയ്ക്കു വേണ്ടി കൂടുതൽ രാജ്യാന്തര മത്സരങ്ങളും (151) കൂടുതൽ ഗോളുകളും (94) നേടിയ താരം…വിശേഷണങ്ങൾ പറഞ്ഞാൽ ഒടുങ്ങില്ല സുനിലിന്റെ കരിയറിൽ. സുനിൽ ഛേത്രി ബൂട്ട്ടഴിച്ച് മടങ്ങുമ്പോൾ മറ്റൊരു ഫുട്ബോൾ യുഗത്തിന് കൂടിയാണ് അന്ത്യമാകുന്നത്.

Read also: ദുരൂഹത ഒഴിയുന്നില്ല; ഒന്നര വർഷത്തിനു മുൻപ് ട്രെയിൻ തട്ടി മരിച്ച വീട്ടമ്മയുടെ മൃതദേഹം പുറത്തെടുത്ത് റീ പോസ്റ്റുമാർട്ടം നടത്തി; വിജയം കണ്ടത് മകന്റെ പോരാട്ടം

spot_imgspot_img
spot_imgspot_img

Latest news

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ…

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ… Pathanamthitta: Sabarimala Templeക്ക് മുകളിലൂടെ...

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ തുടരും

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ...

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക് പരിക്ക്

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക്...

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത Tehran:...

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

Other news

വെടിക്കെട്ടില്ലാതെ ഇത്തവണത്തെ തൃശൂർ പൂരം; കുടമാറ്റം 15 മിനിറ്റിൽ പൂർത്തിയാക്കും, ആചാരങ്ങളിൽ മാറ്റമില്ല

Thrissur: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഈ വർഷത്തെ Thrissur Pooram...

ചൂട് കടുക്കുന്നു; മാളങ്ങളിൽ നിന്ന് പാമ്പുകൾ പുറത്തേക്ക്: കേരളത്തിൽ ഒരു കുട്ടിയുൾപ്പെടെ രണ്ടുപേർ കൂടി മരിച്ചു

ചൂട് കടുക്കുന്നു; മാളങ്ങളിൽ നിന്ന് പാമ്പുകൾ പുറത്തേക്ക്: കേരളത്തിൽ ഒരു കുട്ടിയുൾപ്പെടെ...

തൃശൂരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

തൃശൂർ: ജില്ലയിൽ സൂര്യൻ കനൽ ചൊരിയുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തി...

വിരമിച്ചിട്ടും കാറിൽ ഡിജിപി മുദ്ര; അന്വേഷണത്തിന് ഉത്തരവ്

കോട്ടയം: കേരള പോലീസിലെ വിവാദനായകനും മുൻ ഡിജിപിയുമായ ടോമിൻ ജെ. തച്ചങ്കരി...

ട്രെയിനിൽ നിന്ന് യാത്രക്കാരനെ തള്ളിയിട്ട് കവർച്ച; സിനിമയെ വെല്ലുന്ന അന്വേഷണത്തിനൊടുവിൽ രണ്ട് പ്രതികൾ കുടുങ്ങി

Kochi: ഓടുന്ന ട്രെയിനിൽ നിന്ന് യാത്രക്കാരനെ ആക്രമിച്ച് പുറത്തേക്ക് തള്ളിയിട്ട് സ്വർണവും...

Related Articles

Popular Categories

spot_imgspot_img