തിരുവനന്തപുരം: മദ്യലഹരിയിൽ വാഹനമോടിച്ച് നാല് പേർ മരിച്ച സംഭവത്തിൽ ഡ്രൈവർക്ക് 10 വർഷം തടവും ഒരു ലക്ഷത്തി ഇരുപയ്യായിരം രൂപ പിഴയും കോടതി ശിക്ഷവിധിച്ചു.(Drunk driving accident, Neyyatinkara court sentenced the driver to 10 years imprisonment and a fine of one lakh twenty five thousand rupees)
പിഴ അടച്ചില്ലെങ്കിൽ ആറുമാസം കൂടി തടവ് അനുഭവിക്കണം. ജീപ്പ് ഡ്രൈവർ വിജയകുമാർ ആണ് കേസിലെ പ്രതി. നെയ്യാറ്റിൻകര അഡി. സെഷൻസ് കോടതിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്.
നാല് പേർ കൊല്ലപ്പെട്ട അപകടത്തിൽ ഒരാൾക്ക് ഗുരുതരമായും പരിക്കേൽക്കുകയും ചെയ്തിരുന്നു. 2016 ജൂണ്‍ എട്ടിന് രാത്രിയിലാണ് ബാലരാമപുരം അവണാക്കുഴിയിൽ അപകടമുണ്ടാകുന്നത്.
മദ്യലഹരിയിലായിരുന്ന വിജയകുമാർ തെറ്റായ ദിശയിൽ അമിതവേഗത്തിൽ ജീപ്പ് ഓടിച്ച് എതിരെ വന്ന ഓട്ടോയെയും ബൈക്കിനെയും കാൽനടക്കാരെനെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
ബൈക്ക് യാത്രക്കാരനും ഓട്ടോയിലുണ്ടായിരുന്ന മൂന്നുപേരും മരിച്ചു. കാൽക്കാരനും ഗുരുതരമായി പരിക്കേറ്റു. ജീപ്പിലുണ്ടായിരുന്നു മറ്റ് മൂന്നു പേർക്കെതിരെ പ്രേരണ കുറ്റം ചുമത്തിയെങ്കിലും കോടതി വെറുവിട്ടു.
നെയ്യാറ്റിൻകര അഡിഷണൽ ജില്ലാ ജഡ്ജി എ എം ബഷീർ വിധി പ്രസ്താവിച്ചത്. 10 വർഷം തടവും ഒരു ലക്ഷത്തി ഇരുപയ്യായിരം രൂപ പിഴയുമാണ് ശിക്ഷ.നെയ്യാറ്റിൻകര പൊലിസാണ് കുറ്റപത്രം സമർപ്പിച്ചത്.