web analytics

മോദി 3.0 മന്ത്രിസഭയിൽ ആരൊക്കെ? നിർമ്മല സീതാരാമനും അമിത് ഷായും തുടരും; സാധ്യതകൾ ഇങ്ങനെ

ബിജെപിയിൽ നിന്ന് ആരെല്ലാം മന്ത്രിമാരാകും എന്നീ ചർച്ചകളാണ് ഇപ്പോൾ എൻഡിഎയിൽ പുരോ​ഗമിക്കുന്നത്. വിലപേശാൻ സാധ്യതയുള്ള ടിഡിപിയെയും ജെഡിയുവിനെയും അനുനയിപ്പിക്കുകയാണ് ബിജെപിയുടെ പ്രധാന വെല്ലുവിളി. മന്ത്രിസഭയുടെ സത്യപ്രതിജ്ഞക്ക് രണ്ടുദിവസം മാത്രം ബാക്കി നിൽക്കെ ഘടകകക്ഷികളുമായി ഇന്ന് തന്നെ ചർച്ച പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് ബിജെപി. (Nirmala Sitharaman and Amit Shah may continue in the cabinet)

സർക്കാർ രൂപീകരണ നീക്കങ്ങൾക്ക് തത്കാലം പ്രതിപക്ഷത്തിന്റെ വെല്ലുവിളി ഉയരില്ലെന്ന് ഉറപ്പായതോടെ, ബിജെപി മന്ത്രിമാർ ആരൊക്കെയെന്ന് നിശ്ചയിക്കേണ്ട കടമയിലേക്കാണ് നീങ്ങേണ്ടത്. സഖ്യകക്ഷികളുമായുള്ള ചർച്ചയ്ക്ക് അമിത് ഷാ, ജെപി നദ്ദ, രാജ്നാഥ് സിംഗ് എന്നിവർക്കാണ് ചുമതല.

ആഭ്യന്തരമന്ത്രി സ്ഥാനത്ത് അമിത് ഷായും , ധനമന്ത്രി സ്ഥാനത്ത് നിർമ്മലാ സീതാരാമനും തുടരുമോ എന്നതാണ് നിർണായക ചോദ്യം.സ്മൃതി ഇറാനി, മനേക ഗാന്ധി എന്നീ ബിജെപിയുടെ പ്രധാന വനിതാ മുഖങ്ങൾ തോറ്റതോടെ നിർമ്മല സീതാരാമൻ മന്ത്രിസഭയിൽ ഇടം പിടിക്കാനുള്ള സാധ്യത വർദ്ധിച്ചു.

നിർമ്മലയെ പാർട്ടി സംഘടന രംഗത്തേക്ക് കൊണ്ടുവരാനും ചർച്ച സജീവമാണ്. ആർഎസ്എസിന് പ്രിയപ്പെട്ട നിതിൻ ഗഡ്കരി സുപ്രധാന വകുപ്പിലേക്ക് വീണ്ടുമെത്തും. മുൻ മുഖ്യമന്ത്രിമാരായ ശിവരാജ് സിംഗ് ചൗഹാൻ , മനോഹർലാൽ ഖട്ടർ എന്നിവർ പ്രധാന വകുപ്പുകളിലേക്ക് തന്നെ പരിഗണിക്കപ്പെടും.

ലോക്സഭാ ഫലം വരും മുൻപ് വിവിധ വകുപ്പുകൾ ഏകീകരിച്ച് മന്ത്രാലയങ്ങളുടെ എണ്ണം കുറയ്ക്കാൻ ബിജെപി ആലോചിച്ചിരുന്നു. ബിജെപിക്ക് തനിച്ച് ഭൂരിപക്ഷമില്ലാത്ത സാഹചര്യം മുതലാക്കി ജെഡിയു ,ടിഡിപി, എന്നീ പാർട്ടികൾ കൂടുതൽ പദവികൾക്കായി രംഗത്തുണ്ട്. ഈ സാഹചര്യത്തിൽ മന്ത്രാലയങ്ങളുടെ എണ്ണം കുറയ്ക്കാനിടയില്ല എന്നാണ് റിപ്പോർട്ടുകൾ.

ആന്ധ്രാപ്രദേശിന് പ്രത്യേക പദവിയും ലോക്സഭാ സ്പീക്കർ സ്ഥാനം, കേന്ദ്ര മന്ത്രി, സഹമന്ത്രി എന്നിവ ഉൾപ്പെടെ ആറ് സ്ഥാനങ്ങളും ടിഡിപി ആവശ്യപ്പെട്ടെന്നാണ് വിവരം. കൃഷി, വിദ്യാഭ്യാസം ആരോഗ്യം, ഗതാഗതം തുടങ്ങിയ വകുപ്പുകളിൽ ടിഡിപിക്ക് നോട്ടമുണ്ട്. സ്പീക്കർ സ്ഥാനത്തിന് ജെഡിയുവിനും ആഗ്രഹമുണ്ട്.

 

 

Read More: പന്നിയങ്കര ടോള്‍ പ്ലാസയിൽ സ്കൂള്‍ വാഹനങ്ങളിൽ നിന്ന് ടോള്‍ പിരിക്കില്ല; തീരുമാനം സര്‍വകക്ഷി യോഗത്തില്‍

Read More: ഇനി ഇപ്പോ പാർലമെന്റിൽ അവർ ചാണകത്തെ സഹിക്കട്ടെ; കൊച്ചി മെട്രോ തൃശൂരിലേക്ക് നീട്ടാനുള്ള ശ്രമം തുടരുമെന്ന് തൃശൂർ എംപി സുരേഷ് ഗോപി

Read More: കെ രാധാകൃഷ്ണൻെറ രാജി ഉടൻ; മാനന്തവാടി MLA ഒ ആർ കേളു മന്ത്രിയാകും?

spot_imgspot_img
spot_imgspot_img

Latest news

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

പാലക്കാട്ട് പണവിതരണ വിവാദം: ‘കൈയിലുണ്ടായിരുന്നത് പെൻഷൻ പണം’, കോൺഗ്രസ് ആരോപണം തള്ളി വയോധിക!

പാലക്കാട്ട് പണവിതരണ വിവാദം: 'കൈയിലുണ്ടായിരുന്നത് പെൻഷൻ പണം', കോൺഗ്രസ് ആരോപണം തള്ളി...

Other news

നിശ്ചയിച്ച വിവാഹത്തിൽ നിന്ന് പിൻമാറിയതിന് എച്ച്ഐവി രക്തം കുത്തിവച്ചു; മാനസിക സമ്മർദത്തിൽ യുവതി ആത്മഹത്യ ചെയ്തു

നിശ്ചയിച്ച വിവാഹത്തിൽ നിന്ന് പിൻമാറിയതിന് എച്ച്ഐവി രക്തം കുത്തിവച്ചു; മാനസിക സമ്മർദത്തിൽ...

വേനൽമഴ തുടരും; ചൂട് കനക്കുന്നു, പാലക്കാട് 40.1°C

വേനൽമഴ തുടരും; ചൂട് കനക്കുന്നു, പാലക്കാട് 40.1°C തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴ തുടരുന്നതിനൊപ്പം ചൂടിന്റെ...

വിജയ് വെറും ‘റീൽ’ ഹീറോയോ? എംജിആറിനോട് ഉപമിക്കേണ്ട! ദളപതിക്കെതിരെ ആഞ്ഞടിച്ച് ഇപിഎസ്

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ വിജയിയുടെ തമിഴക വെട്രി കഴകം തരംഗമാകുമ്പോൾ, താരതമ്യ...

എച്ച്ആർഡിഎസ് ചെയർമാൻ അജി കൃഷ്ണനെതിരെ പോക്സോ കേസ്

എച്ച്ആർഡിഎസ് ചെയർമാൻ അജി കൃഷ്ണനെതിരെ പോക്സോ കേസ് ദില്ലി: എച്ച്ആർഡിഎസ് സ്ഥാപക ചെയർമാൻ...

‘ജനനായകൻ’ ലീക്ക്: ഡൗൺലോഡ്/ഷെയർ ചെയ്‌താൽ കടുത്ത നടപടി; മുന്നറിയിപ്പുമായി നിർമാതാക്കൾ

‘ജനനായകൻ’ ലീക്ക്: ഡൗൺലോഡ്/ഷെയർ ചെയ്‌താൽ കടുത്ത നടപടി; മുന്നറിയിപ്പുമായി നിർമാതാക്കൾ കൊച്ചി: ‘ജനനായകൻ’...

പെരുമ്പാവൂരിന്റെ സ്വന്തം ധനകാര്യ വിദഗ്‌ദ്ധൻ കെ കെ കൃഷ്ണകുമാർ അന്തരിച്ചു; ഗവേഷണ രംഗത്ത് മൂന്ന് പതിറ്റാണ്ട് സേവനം

പെരുമ്പാവൂരിന്റെ സ്വന്തം ധനകാര്യ വിദഗ്‌ദ്ധൻ കെ കെ കൃഷ്ണകുമാർ അന്തരിച്ചു; ഗവേഷണ...

Related Articles

Popular Categories

spot_imgspot_img