web analytics

വടകര ‘കാഫിര്‍’ സ്‌ക്രീന്‍ഷോട്ട് വിവാദം; പൊലീസിന് നോട്ടീസ് നൽകി ഹൈക്കോടതി

കൊച്ചി: വടകരയിലെ ‘കാഫിര്‍’ സ്‌ക്രീന്‍ ഷോട്ട് വിവാദത്തിൽ പൊലീസിന് നോട്ടീസ് നൽകി ഹൈക്കോടതി. പൊലിസ് അന്വേഷണം ആവശ്യപ്പെട്ട് പി കെ ഖാസിം നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നോട്ടീസ് നൽകിയത്. പി കെ ഖാസിമിന്റെ പരാതിയില്‍ സ്വീകരിച്ച നടപടികള്‍ രണ്ടാഴ്ചയ്ക്കകം അറിയിക്കണമെന്ന് സിംഗിള്‍ ബെഞ്ച് നിർദേശിച്ചു.

രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കണം എന്നാണ് കോഴിക്കോട് റൂറല്‍ എസ്പിക്ക് ഹൈക്കോടതി നിര്‍ദേശം നൽകിയത്. പി കെ ഖാസിമിന്റെ ഹര്‍ജിയില്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് റൂറല്‍ എസ്പി വിശദീകരണം നല്‍കണം. ഹര്‍ജി ഹൈക്കോടതി ജൂണ്‍ 18ന് വീണ്ടും പരിഗണിക്കും.

വ്യാജ സ്‌ക്രീന്‍ ഷോട്ടിന്റെ ഇരയാണ് താനെന്നാണ് പികെ ഖാസിമിന്റെ ഹര്‍ജിയിലെ പ്രധാന വാദം. സംഭവത്തില്‍ ഏപ്രില്‍ 25ന് വടകര പൊലിസില്‍ പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ല. സ്വതന്ത്രവും സുതാര്യവുമായ അന്വേഷണം നടത്താന്‍ പൊലിസിന് നിര്‍ദേശം നല്‍കണം. കേസിലെ ഗൂഢാലോചന, വ്യാജ സ്‌ക്രീന്‍ ഷോട്ട് എന്നിവയെപ്പറ്റി അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് പി കെ ഖാസിം ഹൈക്കോടതിയെ സമീപിച്ചത്.

 

Read Also: കൃത്യമായി ഭക്ഷണമില്ല, വിശപ്പ് അകറ്റാൻ വെള്ളം മാത്രം, പോരാത്തതിന് ക്രൂര മർദനവും; നാട്ടിലേക്ക് തിരിച്ചെത്താൻ ടിക്കറ്റ് വരെ ബുക്ക് ചെയ്തു, പിന്നീട് കേൾക്കുന്നത് തൂങ്ങി മരിച്ചെന്ന്; കുവൈത്തിൽ വീട്ടു ജോലിക്ക് പോയ അജിതയുടെ മരണത്തിൽ അന്വേഷണം വേണമെന്ന് ബന്ധുക്കൾ

Read Also: ഡിപ്ലോമാറ്റിക് പാസ്പോർട്ട് റദ്ദാക്കുമെന്ന സമ്മർദ്ദം ഫലിച്ചു; 34 ദിവസത്തെ ഒളിവ് ജീവിതത്തിനൊടുവിൽ കീഴടങ്ങൽ; പ്രജ്വല്‍ രേവണ്ണയുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും; അന്വേഷണസംഘം കസ്റ്റഡി അപേക്ഷ നൽകും

Read Also: സ്‌കൂൾ തുറക്കുന്നതിന് മുമ്പ് ഇക്കാര്യത്തിൽ മാത്രം സർക്കാരിന് ജാഗ്രത ഇല്ലാതെപോയി; ബാധിക്കുക 509 സർക്കാർ പ്രൈമറി സ്‌കൂളുകളെ

 

 

 

spot_imgspot_img
spot_imgspot_img

Latest news

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ നെടുങ്കണ്ടം...

അപ്പനെ പോലീസ് പിടിച്ചപ്പോൾ കരഞ്ഞ ആ നാലുവയസ്സുകാരി ഇന്ന് എസ്.ഐ; ബേബി വർഗീസിന്റെ പോരാട്ടഗാഥ

അപ്പനെ പോലീസ് പിടിച്ചപ്പോൾ കരഞ്ഞ ആ നാലുവയസ്സുകാരി ഇന്ന് എസ്.ഐ; ബേബി...

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം ഇതാണ്!

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം...

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ…

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ… Pathanamthitta: Sabarimala Templeക്ക് മുകളിലൂടെ...

Other news

നാസിക്കിലെ 15 കോടിയുടെ കവർച്ച: പ്രതി വാഗമണ്ണിൽ പിടിയിൽ; കുടുക്കിയത് കോടാലി ശ്രീധരന്റെ സംഘാംഗത്തെ

നാസിക്കിലെ 15 കോടിയുടെ കവർച്ച: പ്രതി വാഗമണ്ണിൽ പിടിയിൽ; കുടുക്കിയത് കോടാലി...

കിളിമാനൂരിൽ ബസിടിച്ച് സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു

തിരുവനന്തപുരം: കിളിമാനൂർ പാപ്പാലയിൽ നാടിനെ നടുക്കിയ ദാരുണമായ വാഹനാപകടം. രാത്രി മുഴുവൻ...

ചുട്ടുപൊള്ളുന്ന കേരളത്തിന് ആശ്വാസം; വേനൽമഴ വരുന്നു, ബുധനാഴ്ച മുതൽ മഴ ശക്തമാകും

ചുട്ടുപൊള്ളുന്ന കേരളത്തിന് ആശ്വാസം; വേനൽമഴ വരുന്നു, ബുധനാഴ്ച മുതൽ മഴ ശക്തമാകും തിരുവനന്തപുരം:...

ആരോഗ്യവും ആത്മവിശ്വാസവും ഉയരും; ഇന്നത്തെ നക്ഷത്രഫലം

ആരോഗ്യവും ആത്മവിശ്വാസവും ഉയരും; ഇന്നത്തെ നക്ഷത്രഫലം മേടം: കാര്യങ്ങളിൽ തടസ്സങ്ങളും സാമ്പത്തിക സമ്മർദ്ദവും...

ആന്റിവെനം പട്ടിക മാത്രം പോരാ, ജീവൻ രക്ഷിക്കാൻ സൗകര്യങ്ങളും വേണം; ആരോഗ്യവകുപ്പിനോട് ഡോക്ടർമാർ

ആന്റിവെനം പട്ടിക മാത്രം പോരാ, ജീവൻ രക്ഷിക്കാൻ സൗകര്യങ്ങളും വേണം; ആരോഗ്യവകുപ്പിനോട്...

കുംഭമേള താരത്തിന്റെ വിവാഹം: എം.വി ഗോവിന്ദനും ശിവൻകുട്ടിക്കും ആശ്വാസം! പോക്സോ കോടതിയുടെ നിർണ്ണായക ഇടപെടൽ

തിരുവനന്തപുരം: സോഷ്യൽ മീഡിയയിലൂടെ ലോകമെമ്പാടും ആരാധകരെ നേടിയ കുംഭമേള വൈറൽ താരത്തിന്റെ...

Related Articles

Popular Categories

spot_imgspot_img