web analytics

കർണാടകയിലെ കോൺഗ്രസിനെ ഇല്ലാതെയാക്കാൻ കേരളത്തിൽ ശത്രു ഭൈരവിയാഗം, പൂജകൾക്കായി അഘോരികൾ; ഗുരുതര ആരോപണവുമായി ഡികെ ശിവകുമാർ

ബെംഗളൂരു: തന്റെയും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും നാശത്തിനായി കേരളത്തിലെ ഒരു ക്ഷേത്രത്തിൽ യാഗങ്ങളും മൃ​​ഗബലികളും നടത്തിയെന്ന വിവരം ലഭിച്ചുവെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ. കർണാടകയിലെ കോൺഗ്രസ് സർക്കാരിനെ തകർക്കാനുളള ശ്രമത്തിന്റെ ഭാ​ഗമായാണ് ഇത്തരത്തിലുളള പ്രവർത്തികൾ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കർണാടക സർക്കാരിനെതിരെ കേരളത്തിൽ ഗൂഢാലോചന നടക്കുന്നുണ്ട്. ആരാണ് യാഗം നടത്തിയത്, ആരൊക്കെയാണ് അതിൽ പങ്കെടുത്തത്, ആരാണ് ഇതിന് പിന്നിലെന്ന് തനിക്ക് അറിയാമെന്നും ശിവകുമാർ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ആരുടെയും പേര് നേരിട്ട് പറയാതെ രാഷ്ട്രീയ എതിരാളികളാണ് ഇത് ചെയ്തതെന്നും മൃഗബലിയും ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും ശിവകുമാർ പറയുന്നു. മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവേ തൻ്റെ കൈത്തണ്ടയിൽ കെട്ടിയിരിക്കുന്ന വിശുദ്ധ നൂലിനെ എടുത്ത് കാണിച്ച് തനിക്ക് നേരേയുളള ദുഷിച്ച കണ്ണുകളെ തടയാനാണ് താൻ ഇത് കെട്ടിയിരിക്കുന്നതും ശിവകുമാർ പറഞ്ഞു.

തനിക്കും സിദ്ധരാമയ്യക്കും എതിരെയാണ് യാഗങ്ങൾ നടത്തുന്നത്. കേരളത്തിലെ രാജരാജേശ്വരി ക്ഷേത്രത്തിന് സമീപത്ത് ശത്രുക്കളെ ഇല്ലാതാക്കാൻ ശത്രു ഭൈരവിയാഗം,(അഗ്നിബലി) പഞ്ചബലി എന്നീ കർമങ്ങളാണ് നടത്തുന്നത്. ചുവന്ന ആട്, 21 എരുമകൾ, മൂന്ന് കറുത്ത ആടുകൾ, അഞ്ച് പന്നികൾ എന്നിവ അഗ്നിയാഗത്തിനായി ഉപയോ​ഗിച്ചു. പൂജകൾക്കായി ശത്രുക്കൾ അഘോരികളെയാണ് സമീപിക്കുന്നത്. യാ​ഗങ്ങൾ ഇപ്പോഴും നടക്കുന്നുണ്ടെന്നും അതിൽ പങ്കെടുത്തവരിൽ നിന്ന് തനിക്ക് അതിനെക്കുറിച്ച് അപ്‌ഡേറ്റുകൾ ലഭിക്കുന്നുണ്ടെന്നും ശിവകുമാർ പറഞ്ഞു.

 

Read Also: സ്വിഫ്റ്റ് ബസുകളിലെ താത്കാലിക ഡ്രൈവർമാർക്ക് ഡ്യൂട്ടി കെ.എസ്.ആർ.ടി.സി. ബസുകളിൽ; കൊട്ടാരക്കര, അടൂർ ഡിപ്പോകളിൽ തുടങ്ങിയ സംവിധാനം മറ്റു ഡിപ്പോകളിലേക്കും

Read Also: 31.05.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

Read Also: സ്കൂൾ തുറക്കാനിരിക്കെ ഇരുട്ടിലായി ഡിഇഒ ഓഫീസ്; കെഎസ്ഇബി ഫ്യൂസ് ഊരുന്നത് രണ്ടാം തവണ

spot_imgspot_img
spot_imgspot_img

Latest news

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

Other news

ഇന്ത്യ-പാക് മത്സരത്തിലെ ഇടവേളക്ക് പൊന്നും വില

ഇന്ത്യ-പാക് മത്സരത്തിലെ ഇടവേളക്ക് പൊന്നും വില ഏഷ്യാ കപ്പിൽ ഇന്ത്യാ-പാക്കിസ്ഥാൻ മത്സരത്തിന്റെ ഇടവേളക്ക്...

അക്രമകാരികളായ മൃഗങ്ങളെ കൊല്ലാം

അക്രമകാരികളായ മൃഗങ്ങളെ കൊല്ലാം തിരുവനന്തപുരം: അക്രമകാരികളായ മൃഗങ്ങളെ കൊല്ലാന്‍ അനുമതി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍...

കര്‍ണാടകയിൽ കണ്ടെയ്നർ ട്രക്ക് ഓട്ടോയിൽ ഇടിച്ച് മൂന്നുപേർക്ക് ദാരുണാന്ത്യം; അത്ഭുതകരമായ രക്ഷപെടൽ നടത്തി ഗർഭിണിയും മൂന്നു വയസ്സുകാരിയും

കര്‍ണാടകയിൽ കണ്ടെയ്നർ ട്രക്ക് ഓട്ടോയിൽ ഇടിച്ച് മൂന്നുപേർക്ക് ദാരുണാന്ത്യം; അത്ഭുതകരമായ രക്ഷപെടൽ...

അങ്ങാടിയിൽ തോറ്റതിന് മുണ്ട് പൊക്കി കാണിക്കുന്ന അൽപ്പൻ

അങ്ങാടിയിൽ തോറ്റതിന് മുണ്ട് പൊക്കി കാണിക്കുന്ന അൽപ്പൻ മലപ്പുറം: അങ്ങാടിയിൽ തോറ്റതിന് മുണ്ട്...

സംസ്ഥാനത്തെ രണ്ടു പ്രധാന ക്ഷേത്രങ്ങൾക്ക് ബോംബ് ഭീഷണി; അന്വേഷണം

സംസ്ഥാനത്തെ രണ്ടു പ്രധാന ക്ഷേത്രങ്ങൾക്ക് ബോംബ് ഭീഷണി; അന്വേഷണം തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ടു...

പുലർച്ചെ പള്ളിയിൽ പോകുന്നതിനിടെ കാർ കത്തിനശിച്ചു; ആറു പേർക്ക് പൊള്ളലേറ്റു

പുലർച്ചെ പള്ളിയിൽ പോകുന്നതിനിടെ കാർ കത്തിനശിച്ചു; ആറു പേർക്ക് പൊള്ളലേറ്റു. ഇടുക്കി എഴുകുംവയലിൻ...

Related Articles

Popular Categories

spot_imgspot_img