19 വയസ്സുള്ള യുവതിയുടെ 25 ആഴ്ചത്തെ ഗർഭം അവസാനിപ്പിക്കാൻ അനുമതി നൽകി ബോംബെ ഹൈക്കോടതി

19 വയസ്സുള്ള യുവതിക്ക് 25 ആഴ്ചത്തെ ഗർഭം അലസിപ്പിക്കാൻ അനുമതി നൽകി ബോംബെ ഹൈക്കോടതി. മെയ് 27 ന് സമർപ്പിച്ച ഹർജിയിൽ 25 ആഴ്ചത്തെ ഗർഭം അവസാനിപ്പിക്കണമെന്ന് യുവതി ആവശ്യപ്പെട്ടിരുന്നു. താൻ താഴ്ന്ന വരുമാനമുള്ള വിഭാഗത്തിൽ നിന്നുള്ളയാളാണെന്ന് പ്രസ്താവിച്ച യുവതി, ഗർഭധാരണത്തിൻ്റെ ഗുരുതരമായ മാനസിക പ്രത്യാഘാതങ്ങളും സാമൂഹിക അവഹേളനവുമാണ് ഗർഭം അവസാനിപ്പിക്കാനുള്ള ആഗ്രഹത്തിൻ്റെ പ്രാഥമിക കാരണമെന്ന് പറഞ്ഞു.

വാദം കേട്ട ജസ്റ്റിസുമാരായ സോമശേഖർ സുന്ദരേശൻ, എൻആർ ബോർക്കർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഗർഭം അലസിപ്പിക്കാൻ അനുമതി നൽകുകയായിരുന്നു. യുവതിയുടെ ശരീരത്തെക്കുറിച്ച് സ്വയംഭരണാധികാരമുള്ള തിരഞ്ഞെടുപ്പ് നടത്താനും മെഡിക്കൽ ടെർമിനേഷൻ തിരഞ്ഞെടുക്കുന്ന രൂപത്തിൽ അത് പ്രയോഗിക്കാനുമുള്ള അവളുടെ പരമാധികാരം അംഗീകകുറിക്കുന്നതായി കോടതി പറഞ്ഞു. ഗർഭസ്ഥശിശുവിന് ഹൃദയമിടിപ്പ് ഉണ്ടെന്ന് അവൾക്ക് പൂർണ്ണമായി അറിയാമെന്നും നടപടിക്രമങ്ങളെക്കുറിച്ച് നന്നായി മനസ്സിലാക്കിയ ശേഷവും ഗർഭം അലസിപ്പിക്കാൻ യുവതി തീരുമാനിക്കുകയായിരുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു.

മെഡിക്കൽ റിപ്പോർട്ടുകൾ പ്രകാരം കുട്ടിക്ക് കുഴപ്പം ഒന്നും കണ്ടെത്തിയിട്ടില്ലെങ്കിലും യുവതിയുടെ വൈകാരികവും മാനസികവുമായ ആരോഗ്യനില കൂടി പരിഗണിക്കുന്നതായി കോടതി നിരീക്ഷിച്ചു. സസൂൺ ഹോസ്പിറ്റലിലെ മെഡിക്കൽ ബോർഡ് ഹരജിക്കാരിയെ പരിശോധിച്ച് കൗൺസിലിംഗ് നടത്തി കോടതിക്ക് മുമ്പാകെ റിപ്പോർട്ട് സമർപ്പിച്ചു, യുവതിയുടെ നിലവിലെ മാനസിക നില, സാമൂഹിക സാംസ്കാരിക, സാമ്പത്തിക സാഹചര്യങ്ങൾ എന്നിവ കണക്കിലെടുക്കുമ്പോൾ, ഗർഭം തുടരുന്നത് ഗുരുതരമായ മാനസിക ആഘാതത്തിനു കാരണമാകും എന്ന റിപ്പോർട്ടാണ് നൽകിയത്. ഇതിനെ തുടർന്നാണ് നടപടി.

Read also: ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിൽ കാട്ടുതീയ്‌ക്കിടെ മൈനുകൾ പൊട്ടിത്തെറിച്ച് അപകടം; ഗ്രാമങ്ങളിൽ തീ പടർന്നു; നിയന്ത്രണവിധേയമെന്നു അധികൃതർ

സഹകരണ ബാങ്കുകളിലുൾപ്പെടെ അവകാശികളില്ലാതെ ആർക്കും വേണ്ടാതെ കിടക്കുന്നത് 78,213 കോടി രൂപ ! ഒരു വർഷത്തിനുള്ളിൽ തുക 26 ശതമാനം ഉയർന്നതായി ആർബിഐ: എവിടെ അവകാശികൾ ?

spot_imgspot_img
spot_imgspot_img

Latest news

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

Other news

ഇന്നും ഒറ്റപ്പെട്ട മഴ, ശക്തമായ കാറ്റിനും സാധ്യത

ഇന്നും ഒറ്റപ്പെട്ട മഴ, ശക്തമായ കാറ്റിനും സാധ്യത തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട...

ഏഷ്യാകപ്പിൽ സഞ്ജുവിനെ കളിപ്പിക്കണമെന്ന് ഗവാസ്കർ

ഏഷ്യാകപ്പിൽ സഞ്ജുവിനെ കളിപ്പിക്കണമെന്ന് ഗവാസ്കർ മുംബൈ: ഏഷ്യാ കപ്പിൽ പ്ലെയിംഗ് ഇലവനിൽ സഞ്ജു...

യൂത്ത് കോൺഗ്രസ് നാഥനില്ലാ കളരിയായിട്ട് 16 ദിവസം

യൂത്ത് കോൺഗ്രസ് നാഥനില്ലാ കളരിയായിട്ട് 16 ദിവസം തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

പെരുമ്പാവൂരിൽ അജ്ഞാത മൃതദേഹം

പെരുമ്പാവൂരിൽ അജ്ഞാത മൃതദേഹം കൊച്ചി: പെരുമ്പാവൂരിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. അനുപമ ലോഡ്ജിന്‍റെ...

കൊല്ലത്ത് അയൽവാസി യുവാവിനെ വീട്ടിൽക്കയറി കുത്തിക്കൊലപ്പെടുത്തി; കൊല്ലപ്പെട്ടയാളിന്റെ ഭാര്യ 4 വർഷമായി താമസം പ്രതിക്കൊപ്പം

കൊല്ലത്ത് അയൽവാസി യുവാവിനെ വീട്ടിൽക്കയറി കുത്തിക്കൊലപ്പെടുത്തി; കൊല്ലപ്പെട്ടയാളിന്റെ ഭാര്യ 4 വർഷമായി...

Related Articles

Popular Categories

spot_imgspot_img