web analytics

വിവേകാനന്ദ സ്മാരകത്തിൽ 48 മണിക്കൂർ ധ്യാനം ആരംഭിച്ച മോദിയുടെ, 33 വർഷം മുൻപുള്ള ഒരു ഫോട്ടോ വൈറലാകുന്നു !

ലോക്‌സഭാ തെരഞ്ഞെടുപ്പിനായുള്ള ദിവസങ്ങൾ നീണ്ട പ്രചാരണത്തിനൊടുവിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വ്യാഴാഴ്ച (മെയ് 30) വൈകുന്നേരം വിവേകാനന്ദ സ്മാരകത്തിൽ തൻ്റെ 45 മണിക്കൂർ നീണ്ട ധ്യാനം ആരംഭിച്ചു. കന്യാകുമാരിയിലെ സ്വാമി വിവേകാനന്ദനോടുള്ള ആദരസൂചകമായി നിർമ്മിച്ച സ്മാരകമായ റോക്ക് സ്മാരകത്തിൽ ധ്യാനത്തിലാണ് പ്രധാനമന്ത്രി.

ഭഗവതി അമ്മൻ ക്ഷേത്രത്തിൽ ആരാധന നടത്തിയ മോദി, തിരുവനന്തപുരത്ത് നിന്ന് ഹെലികോപ്റ്ററിൽ എത്തിയ ശേഷം ഫെറി സർവീസ് വഴി റോക്ക് സ്മാരകത്തിലെത്തി ജൂൺ 1 വരെ നീണ്ടുനിൽക്കുന്ന ധ്യാനം ആരംഭിക്കുകയായിരുന്നു.
വെള്ള ധോത്തിയും വെള്ള ഷാളും ധരിച്ചെത്തിയ മോഡി ശ്രീകോവിലിൽ പ്രാർത്ഥിച്ച മോദി ‘ഗർഭഗൃഹം’ വലംവച്ചു. പുരോഹിതന്മാർ അദ്ദേഹത്തിന് ക്ഷേത്രത്തിലെ പ്രസാദം നൽകി, അതിൽ ഒരു ഷാളും ക്ഷേത്രത്തിലെ പ്രതിഷ്ഠയുടെ ഫോട്ടോയും ഉണ്ടായിരുന്നു.

ഇതിനിടെ, അതേ സ്ഥലത്ത് പ്രധാനമന്ത്രി മോദിയുടെ 33 വർഷം പഴക്കമുള്ള ഫോട്ടോ സോഷ്യൽ മീഡിയ ഫോറങ്ങളിൽ ഇപ്പോൾ വൈറലാണ്. കന്യാകുമാരിയിലെ വിവേകാനന്ദ പാറ സ്മാരകത്തിൽ നിന്ന് ആരംഭിച്ച് കാശ്മീരിലേക്ക് നീളുന്ന ദേശവ്യാപകമായ ഏകതാ യാത്രയ്ക്കിടെയാണ് ഈ ചിത്രം എടുത്തത്. ബിജെപി പ്രവർത്തകൻ ഡോ മുരളി മനോഹർ
ജോഷിയെയും ചിത്രത്തിൽ കാണാം.  വൈറൽ ചിത്രത്തിൽ നരേന്ദ്ര മോദിയും മുതിർന്ന ബിജെപി നേതാവായിരുന്ന മുരളി മനോഹർ ജോഷിയും വിവേകാനന്ദ സ്മാരകത്തിൽ പുഷ്പങ്ങള്‍ അർപ്പിക്കുന്നുണ്ട്. മുരളി മനോഹർ ജോഷിയാണ് ആ ഏകതാ യാത്രയ്ക്ക് നേതൃത്വം നൽകിയിരുന്നത്. കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച യാത്ര 1992 ജനുവരി 26ന് ശ്രീനഗറിൽ ദേശീയ പതാക ഉയർത്തിയതോടെയാണ് അവസാനിച്ചത്. രാജ്യത്തെ ഭീകര ശക്തികൾക്കെതിരെ ഒറ്റക്കെട്ടായി നിലകൊള്ളുമെന്ന സന്ദേശം പങ്ക് വെക്കുകയെന്നതായിരുന്നു യാത്രയുടെ പ്രമേയം.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണച്ച് ശിവസേന നേതാവ് സഞ്ജയ് നിരുപം രംഗത്തെത്തി. സ്വാമി വിവേകാനന്ദൻ ധ്യാനം ചെയ്‌ത സ്ഥലത്തേക്ക് അദ്ദേഹം (പിഎം മോദി) ധ്യാനത്തിന് പോകാൻ തീരുമാനിച്ചെങ്കിൽ എന്താണ് നിയമവിരുദ്ധമോ മാതൃകാ പെരുമാറ്റച്ചട്ടത്തിൻ്റെ ലംഘനമോ എന്ന് അദ്ദേഹം പറഞ്ഞു. “ആരെങ്കിലും ധ്യാനത്തിലൂടെ സമാധാനം നേടുകയാണെങ്കിൽ അത് അവൻ്റെ ഇഷ്ടമാണ്. ചിലർ കഞ്ചാവ് കഴിച്ച് സമാധാനം നേടുന്നു, അത് അവരുടെ ഇഷ്ടമാണ്. എന്നാൽ അത് കഴിക്കുന്നവർക്ക് ധ്യാത്തിൻ്റെ ആത്മീയ പ്രാധാന്യം മനസ്സിലാകില്ല. കോൺഗ്രസ് ധ്യാനത്തിനും ഹിന്ദുക്കൾക്കും വിവേകാനന്ദ സ്വാമികൾക്കും എതിരാണ്” അദ്ദേഹം കൂട്ടിച്ചേർത്തു.

Read also: രാജാവിനും രാജ്ഞിക്കും ആൺകുഞ്ഞു പിറന്നു; അതോടെ ജനസംഖ്യ 136 ആയി ‘ഉയർന്നു’ !

സംസ്ഥാനത്തിനു കോടിക്കണക്കിനു രൂപ നേടിക്കൊടുത്തു; ഇനി പ്രകൃതിയിലേക്ക്; സംസ്ഥാനത്തെ ഏക കോപ്പിക്സ് തേക്കുതോട്ടമായിരുന്ന ഉടുമ്പന്നൂർ തേക്ക് പ്ലാന്റേഷൻ സ്വാഭാവിക വനമായി മാറ്റുന്നു

50 വർഷത്തോളമായി നികുതി അടയ്ക്കുന്ന ഭൂമി വനഭൂമിയെന്ന് വനംവകുപ്പ് : ലൈഫ് പദ്ധതിപ്രകാരമുള്ള വീട് നിർമ്മാണം തടഞ്ഞു: ഉള്ളുപൊള്ളി നാരായണനും നാരായണിയും

spot_imgspot_img
spot_imgspot_img

Latest news

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു Washington,...

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് മേടവിഷു...

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി പട്ന:...

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു! അമേരിക്കയുടെ നീക്കം എന്ത്?

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു!...

Other news

സ്ത്രീയുടെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്താൻ ശ്രമം… പിന്നിൽ തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്നതുമായി ബന്ധപ്പെട്ട തർക്കം

സ്ത്രീയുടെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്താൻ ശ്രമം… പിന്നിൽ തെരുവുനായ്ക്കൾക്ക് ഭക്ഷണം...

സഭയിൽ തീപാറും പോരാട്ടം! വനിതാ സംവരണ ബില്ലിന് പച്ചക്കൊടി; പ്രതിപക്ഷ പ്രതിഷേധം മറികടന്ന് കേന്ദ്രം

ന്യൂഡൽഹി: ഇന്ത്യൻ പാർലമെന്ററി ചരിത്രത്തിലെ സുവർണ്ണ അധ്യായത്തിന് തുടക്കം കുറിച്ചുകൊണ്ട്, ഏറെ...

ചില രാശിക്കാർക്ക് ലോട്ടറി അടിച്ച പോലെ നേട്ടം; ചിലർക്ക് പരീക്ഷണങ്ങളുടെ ദിനം

ചില രാശിക്കാർക്ക് ലോട്ടറി അടിച്ച പോലെ നേട്ടം; ചിലർക്ക് പരീക്ഷണങ്ങളുടെ ദിനം ഏപ്രിൽ...

തീർത്ഥാടക സംഘത്തിന്റെ ബസിൽ പ്രസവം, പിന്നാലെ പള്ളിമുറ്റത്ത് ഭ്രൂണം ഉപേക്ഷിച്ചു; കോഴിക്കോട് നഗരത്തെ ഞെട്ടിച്ച സംഭവത്തിൽ സ്ത്രീ പിടിയിൽ!

തീർത്ഥാടക സംഘത്തിന്റെ ബസിൽ പ്രസവം, പിന്നാലെ പള്ളിമുറ്റത്ത് ഭ്രൂണം ഉപേക്ഷിച്ചു; കോഴിക്കോട്...

നടുറോഡിൽ ഗർഭിണിക്കെതിരെ അതിക്രമം; സിസിടിവി പുറത്തുവന്നപ്പോൾ പോലീസ് കുടുങ്ങി!

Jaipur: നടുറോഡിൽ ഗർഭിണിയായ യുവതിയെ ആക്രമിച്ച കേസിൽ നടപടി വൈകിയതിന് രണ്ട്...

ബാറിലെ തർക്കം റോഡിലെ ക്രൂരമർദ്ദനമായി; തിരുവനന്തപുരത്ത് യുവാവിനെ ചവിട്ടിക്കൊന്നു! നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം: വിഴിഞ്ഞത്ത് നടുറോഡിൽ യുവാവിനെ അതിക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തിയ വാർത്തയുടെ ഞെട്ടലിലാണ്...

Related Articles

Popular Categories

spot_imgspot_img