web analytics

അത്താഴം സമയത്ത് വിളമ്പി നൽകിയില്ല: ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം തൊലിയുരിച്ച് ഭർത്താവ്: അറസ്റ്റിൽ

തനിക്ക് അത്താഴം സമയത്ത് വിളമ്പിനൽകാത്തതിന് ഭാര്യയെ തലയെടുത്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിന്റെ തൊലിയുരിച്ച ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. കർണാടക തുംകൂരൂർ നടന്ന ഞെട്ടിക്കുന്ന കൊലപാതകത്തിൽ കൊല്ലപ്പെട്ട യുവതിയുടെ ഭർത്താവ് ശിവരാമനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ:

കുനിഗൽ താലൂക്കിലെ ടൗണിൽ തിങ്കളാഴ്ച രാത്രിയാണ് ക്രൂരത അരങ്ങേറിയത്. പത്തുവർഷം മുമ്പാണ് തടിമില്ലിൽ ജോലി ചെയ്തിരുന്ന ശിവരാമനും പുഷ്പലതയും വിവാഹിതരായത്. ഇവർ പതിവായി വഴക്കിട്ടിരുന്നു. തിങ്കളാഴ്ച രാത്രി തനിക്ക് അത്താഴം വിളമ്പിയില്ല എന്ന് ആരോപിച്ച് ശിവരാമൻ പുഷ്പലതയുമായി വഴക്കിട്ടു. വഴക്കിനിടെ പുഷ്പലത തന്റെ ജോലിയെപ്പറ്റി പറഞ്ഞത് ഇഷ്ടപ്പെടാതിരുന്ന ശിവരാമൻ പുഷ്പലതയെ വെട്ടിയശേഷം വെട്ടുകത്തി ഉപയോഗിച്ച് തല അറുത്ത് മാറ്റി. ശരീരഭാഗങ്ങൾ വികൃതമാക്കിയ ശേഷം ചൊവ്വാഴ്ച പുലർച്ച വരെ ഭാര്യയുടെ മൃതദേഹം ഇയാൾ തൊലിയുരിക്കുകയും ചെയ്തു. ഈ സംഭവം നടക്കുമ്പോൾ ഇവരുടെ എട്ടുവയസ്സുകാരനായ മകൻ അരികിൽ ഉറങ്ങുന്നുണ്ടായിരുന്നു.

നേരം വെളുത്തതോടെ ശിവരാമൻ കൊലപാതകത്തെക്കുറിച്ച് വീട്ടുടമയെ വിളിച്ച് അറിയിച്ചു. ഇയാൾ അറിയിച്ചതനുസരിച്ച് പോലീസ് സ്ഥലത്തെത്തിയപ്പോൾ യുവതിയുടെ മൃതദേഹം രക്തത്തിൽ കുളിച്ചു കിടക്കുന്നതാണ് കണ്ടത്. മൃതദേഹത്തിന്റെ തൊലി ഉരിച്ച നിലയിൽ ആയിരുന്നു. ശിവരാമനെ പോലീസ് കസ്റ്റഡിയിലെടുത്തു.

Read also: ‘സിംഗിളാണോ,​ കാമുകിയെ വേണോ ? ഞാൻ റെഡി’ ! വാടകയ്ക്ക് വരാൻ തയ്യാറെന്നു യുവതി; നിരക്കുകളും പുറത്തുവിട്ടു; ജോലി പോയാൽ ഇങ്ങനെ പല സ്റ്റാർട്ടപ്പുകളും ഉയർന്നുവരുമെന്നു സോഷ്യൽ മീഡിയ

spot_imgspot_img
spot_imgspot_img

Latest news

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം കോട്ടയം: കടുത്തുരുത്തിയിൽ...

“ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്…!”;  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി

​"ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്...!";  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി പൊള്ളാച്ചി: വാൽപ്പാറ...

കേരളത്തിന് ഭീഷണിയായി ‘വെറ്റ് ബൾബ്’ ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് പഠനം

കേരളത്തിന് ഭീഷണിയായി 'വെറ്റ് ബൾബ്' ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന്...

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ ബില്ലുകൾ തള്ളി

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ...

Other news

ഇണയുടെ ആരോഗ്യം ശ്രദ്ധിക്കുക; ഇന്നത്തെ നക്ഷത്രഫലം

ഇണയുടെ ആരോഗ്യം ശ്രദ്ധിക്കുക; ഇന്നത്തെ നക്ഷത്രഫലം മേടം: സംസാരത്തിൽ മിതത്വം പാലിക്കുക. ഇണയുടെ...

ലിംഗഭേദമില്ലാത്ത മാതൃത്വം; ട്രാൻസ്‌ജെൻഡർ ദമ്പതികൾക്ക് ചരിത്ര വിജയം. ജനന സർട്ടിഫിക്കറ്റിൽ ‘രക്ഷിതാക്കൾ’ എന്ന് രേഖപ്പെടുത്തി

ലിംഗഭേദമില്ലാത്ത മാതൃത്വം; ട്രാൻസ്‌ജെൻഡർ ദമ്പതികൾക്ക് ചരിത്ര വിജയം. ജനന സർട്ടിഫിക്കറ്റിൽ 'രക്ഷിതാക്കൾ'...

സീൽ പൊട്ടിക്കാത്ത ഷട്ടറുകൾ വരെ കവർന്നു; മൂവാറ്റുപുഴയിലെ കുടിവെള്ള പദ്ധതിയിൽ വൻ മോഷണം, 15 പേർ അറസ്റ്റിൽ

സീൽ പൊട്ടിക്കാത്ത ഷട്ടറുകൾ വരെ കവർന്നു; മൂവാറ്റുപുഴയിലെ കുടിവെള്ള പദ്ധതിയിൽ വൻ...

അമേരിക്കയിൽ ഇറാൻ സ്വദേശിനി പിടിയിൽ; പിന്നിൽ കോടികളുടെ അനധികൃത ആയുധക്കച്ചവടം

അമേരിക്കയിൽ ഇറാൻ സ്വദേശിനി പിടിയിൽ; പിന്നിൽ കോടികളുടെ അനധികൃത ആയുധക്കച്ചവടം ലോസ് ആഞ്ചലസ്:...

നാട് വെന്തുരുകുന്നു; പകൽ പൊള്ളുന്ന വെയിൽ, രാത്രിയിലും വിയർപ്പൊഴുക്കി കേരളം. ഹീറ്റ് ഡോം പ്രതിഭാസം ചൂട് ഇരട്ടിയാക്കുന്നു

നാട് വെന്തുരുകുന്നു; പകൽ പൊള്ളുന്ന വെയിൽ, രാത്രിയിനാട് വെന്തുരുകുന്നു; പകൽ പൊള്ളുന്ന...

വിളമ്പിയ ഭക്ഷണത്തെച്ചൊല്ലി തർക്കം; അമ്മാവനെ അനന്തരവൻ അടിച്ചു കൊന്നു

വിളമ്പിയ ഭക്ഷണത്തെച്ചൊല്ലി തർക്കം; അമ്മാവനെ അനന്തരവൻ അടിച്ചു കൊന്നു പാലക്കാട്: ഭക്ഷണം വിളമ്പുന്നതുമായി...

Related Articles

Popular Categories

spot_imgspot_img