web analytics

യാത്രക്കാരോട് അനാവശ്യ ചോദ്യങ്ങൾ വേണ്ട: പെൺകുട്ടിയുടെ കൂടെ യാത്ര ചെയ്യുന്നത് ആരാണെന്നു കണ്ടക്ടർമാർ അറിയേണ്ട കാര്യമില്ല: ജീവനക്കാർക്ക് നിർദ്ദേശം നൽകി ഗണേഷ് കുമാർ

ബസിൽകയറുന്ന യാത്രക്കാരോട് ജീവനക്കാർ പെരുമാറേണ്ട രീതിയെക്കുറിച്ച് ജീവനക്കാർക്ക് നിർദേശങ്ങൾ നൽകി ട്രാൻസ്‌പോർട്ട് മന്ത്രി കെ.ബി ഗണേഷ് കുമാർ. തന്റെ ഫേസ്ബുക്ക് ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് മന്ത്രി നിർദ്ദേശങ്ങൾ നൽകിയത്.

മന്ത്രിയുടെ വാക്കുകൾ ഇങ്ങനെ:

നമ്മുടെ ബസ്സിൽ കയറുന്ന സഹോദരി സഹോദരന്മാരോട് സ്നേഹത്തിൽ പെരുമാറണം. ഹൃദയംകൊണ്ട് സ്നേഹിക്കണമെന്നില്ല, മര്യാദയുള്ള ഭാഷ ഉപയോഗിക്കുക. അവർ നമ്മുടെ ബന്ധുക്കളും അമ്മയും സഹോദരിയും സുഹൃത്തുക്കളും മക്കളും ഒക്കെയാണ് എന്ന നിലയിൽ വേണം പെരുമാറാൻ. അതുപോലെ ബസ്സിൽ കയറുന്ന യാത്രക്കാരോട് അനാവശ്യ ചോദ്യങ്ങൾ ചോദിക്കരുത്. ഒരു സ്ത്രീക്കും പുരുഷനും ഒരുമിച്ച് യാത്ര ചെയ്യാം. നിയമം അത് അനുവദിക്കുന്നുണ്ട്. പുരോഗതിയുള്ള രാജ്യത്തിലെ പുരോഗമന സംസ്കാരത്തിന്റെ ആളുകളാണ് മലയാളികൾ. കൂടെ വരുന്നത് സഹോദരിയാണോ കാമുകിയാണോ ഭാര്യയാണോ എന്ന് ചോദിക്കേണ്ട കാര്യം കണ്ടക്ടർക്ക് ഇല്ല. യാത്രക്കാർ വണ്ടിയിൽ കയറണമെന്നേ നമുക്കുള്ളൂ. കൊണ്ട് അനാവശ്യ ചോദ്യങ്ങൾ ചോദിക്കരുത്. രാത്രി 8 മണി കഴിഞ്ഞാൽ സ്ത്രീകൾ എവിടെ നിർത്താൻ ആവശ്യപ്പെട്ടാലും അവിടെ വണ്ടി നിർത്തണം. ഇതിന്റെ പേരിൽ നിങ്ങൾക്ക് എതിരെ യാതൊരു നടപടിയും ഉണ്ടാകില്ല. മന്ത്രി വീഡിയോയിൽ പറയുന്നു

മദ്യപിച്ച് ഡ്യൂട്ടിക്ക് എത്തുന്നവരെക്കുറിച്ചും മന്ത്രി പറഞ്ഞു. കെഎസ്ആർടിസി ജീവനക്കാർ മദ്യപിച്ച് ജോലിക്ക് വരരുത്.
മദ്യപിക്കുന്നത് കുറ്റമല്ല. എന്നാൽ ഡ്യൂട്ടിക്ക് മദ്യപിച്ച് വരരുത്. മദ്യപിച്ചു കഴിഞ്ഞാൽ അതിന്റെ ഗന്ധം ബസ്സിൽ യാത്ര ചെയ്യുന്ന മറ്റുള്ളവർക്ക് ഇഷ്ടപ്പെടണമെന്നില്ല. അന്ന് അല്ലെങ്കിൽ തലേന്ന് കഴിച്ച മദ്യത്തിന്റെ ദുർഗന്ധം സ്ത്രീകൾക്കും കുട്ടികൾക്കും സഹിക്കാൻ പറ്റുന്നതല്ല. കൊണ്ട് ഡ്യൂട്ടിക്ക് മദ്യപിച്ച് വന്ന് നമ്മുടെ വില കളയരുത്. മന്ത്രി വീഡിയോയിൽ പറയുന്നു.

Read also: പെരുമഴ : കോട്ടയത്ത് ഭരണങ്ങാനം വില്ലേജിൽ ഉരുൾപൊട്ടൽ: വ്യാപക നാശനഷ്ടം; 7 വീടുകൾ തകർന്നു; രക്ഷാപ്രവർത്തനം തുടരുന്നു

spot_imgspot_img
spot_imgspot_img

Latest news

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം ഇതാണ്!

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം...

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ…

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ… Pathanamthitta: Sabarimala Templeക്ക് മുകളിലൂടെ...

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ തുടരും

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ...

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക് പരിക്ക്

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക്...

Other news

മലയാളി താരങ്ങൾ തമിഴ്‌നാട്ടിൽ വോട്ട് ചെയ്തത് എന്തുകൊണ്ട്? വിമർശകർക്ക് മറുപടിയുമായി കാളിദാസ് ജയറാം

മലയാളി താരങ്ങൾ തമിഴ്‌നാട്ടിൽ വോട്ട് ചെയ്തത് എന്തുകൊണ്ട്? വിമർശകർക്ക് മറുപടിയുമായി കാളിദാസ്...

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം ഇതാണ്!

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം...

തൃശൂർ പൂരം: ഘടകപൂരങ്ങളുടെ സമയക്രമത്തിൽ മാറ്റം; അറിയേണ്ടതെല്ലാം

തൃശൂർ: ലോകപ്രസിദ്ധമായ തൃശൂർ പൂരത്തിന്റെ ഈ വർഷത്തെ ആഘോഷങ്ങളിൽ വൻ വെട്ടിക്കുറയ്ക്കൽ....

ഉത്സവത്തിനിടെ കുളത്തിലേക്ക് പോയി; കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു

ഉത്സവത്തിനിടെ കുളത്തിലേക്ക് പോയി; കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു നീലഗിരി: ഉത്സവത്തിൽ പങ്കെടുക്കുന്നതിനിടെ വെള്ളം എടുക്കാൻ...

ഒറ്റ രാത്രി കൊണ്ട് ഒരു ഗ്രാമം അപ്രത്യക്ഷമായി! ‘ശാപിത’ കുൽധാരയുടെ ഭീകര രഹസ്യം

ഒറ്റ രാത്രി കൊണ്ട് ഒരു ഗ്രാമം അപ്രത്യക്ഷമായി! ‘ശാപിത’ കുൽധാരയുടെ ഭീകര...

വിജയക്കൊടി പാറിക്കാൻ പറ്റിയ ദിനമാണിന്ന്… ഔദ്യോഗിക രംഗത്തും വ്യക്തിജീവിതത്തിലും ഒരുപോലെ പുരോഗതി ദൃശ്യമാകും

വിജയക്കൊടി പാറിക്കാൻ പറ്റിയ ദിനമാണിന്ന്. ഔദ്യോഗിക രംഗത്തും വ്യക്തിജീവിതത്തിലും ഒരുപോലെ പുരോഗതി...

Related Articles

Popular Categories

spot_imgspot_img