web analytics

സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യവിഷബാധ; കുഴിമന്തി കഴിച്ച 27 പേർ ആശുപത്രിയിൽ

തൃശൂര്‍: സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യവിഷബാധ. തൃശൂർ കൊടുങ്ങല്ലൂരിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെരിഞ്ഞനത്തെ ഹോട്ടലിൽ നിന്നും കുഴിമന്തി കഴിച്ച 27 പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. വയറിളക്കവും ഛര്‍ദിയും അടക്കമുള്ള ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഇവർ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.

ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. ഹോട്ടലില്‍ നിന്ന് പാഴ്‌സല്‍ വാങ്ങി കഴിച്ചവര്‍ക്കും അസ്വസ്ഥത ഉണ്ടായതായാണ് വിവരം. പെരിഞ്ഞനം കയ്പമംഗലം സ്വദേശികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കൊടുങ്ങല്ലൂര്‍, ഇരിങ്ങാലക്കുട എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളിലാണ് 27 പേരെയും പ്രവേശിപ്പിച്ചത്. സംഭവത്തെ തുടർന്ന് ആരോഗ്യവകുപ്പും പൊലീസും പഞ്ചായത്തിലെ ഭക്ഷ്യസുരക്ഷാ ജീവനക്കാരും ചേര്‍ന്ന് ഹോട്ടലില്‍ പരിശോധന നടത്തി. പരിശോധനാ റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.

 

Read Also: സാമ്പത്തിക പ്രതിസന്ധി രൂക്ഷം; കെഎസ്ഇബി തസ്തികകൾ വെട്ടികുറയ്ക്കുന്നു

Read Also: ഒരിക്കലും വറ്റാത്ത കിണറ്റിലെ വെള്ളം പൊടുന്നനെ അപ്രത്യക്ഷമായി; ഒപ്പം 16 റിംഗുകളും മോട്ടറും; 60 അടി താഴ്ചയുണ്ടായിരുന്ന കിണറ്റിൽ  അസാധാരണ പ്രതിഭാസം

Read Also:കക്ക വാരുന്നവർ രക്ഷകരായി ; ചാലക്കുടി പുഴയിൽ കുളിക്കാനിറങ്ങിയ അഞ്ച് പെൺകുട്ടികൾ ഒഴുക്കിൽപ്പെട്ടു; മൂന്നു പേരെ രക്ഷപ്പെടുത്തി; രണ്ടു പേർക്ക് വേണ്ടി തിരച്ചിൽ തുടരുന്നു; രണ്ടു പേരുടെ നില ഗുരുതരം

spot_imgspot_img
spot_imgspot_img

Latest news

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ…

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ… Pathanamthitta: Sabarimala Templeക്ക് മുകളിലൂടെ...

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ തുടരും

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ...

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക് പരിക്ക്

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക്...

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത Tehran:...

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

Other news

വെടിക്കെട്ടില്ലാതെ ഇത്തവണത്തെ തൃശൂർ പൂരം; കുടമാറ്റം 15 മിനിറ്റിൽ പൂർത്തിയാക്കും, ആചാരങ്ങളിൽ മാറ്റമില്ല

Thrissur: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഈ വർഷത്തെ Thrissur Pooram...

ചൂട് കടുക്കുന്നു; മാളങ്ങളിൽ നിന്ന് പാമ്പുകൾ പുറത്തേക്ക്: കേരളത്തിൽ ഒരു കുട്ടിയുൾപ്പെടെ രണ്ടുപേർ കൂടി മരിച്ചു

ചൂട് കടുക്കുന്നു; മാളങ്ങളിൽ നിന്ന് പാമ്പുകൾ പുറത്തേക്ക്: കേരളത്തിൽ ഒരു കുട്ടിയുൾപ്പെടെ...

പേടിഎം പേമെൻ്റ്സ് ബാങ്കിന്റെ ലൈസൻസ് ആർബിഐ റദ്ദാക്കി; ബാങ്കിംഗ് സേവനങ്ങൾ ഉടൻ അവസാനിക്കും

പേടിഎം പേമെൻ്റ്സ് ബാങ്കിന്റെ ലൈസൻസ് ആർബിഐ റദ്ദാക്കി; ബാങ്കിംഗ് സേവനങ്ങൾ ഉടൻ...

​’എന്തുകൊണ്ട് കൊടിക്കുന്നിൽ സുരേഷ് മുഖ്യമന്ത്രിയായിക്കൂടാ?’; കോൺഗ്രസിനെ വെല്ലുവിളിച്ച് ടി.പി. സെൻകുമാർ

​'എന്തുകൊണ്ട് കൊടിക്കുന്നിൽ സുരേഷ് മുഖ്യമന്ത്രിയായിക്കൂടാ?'; കോൺഗ്രസിനെ വെല്ലുവിളിച്ച് ടി.പി. സെൻകുമാർ തിരുവനന്തപുരം: കോൺഗ്രസിൽ...

എസ്‌ഐയുടെ വീട്ടിൽ മോഷണം:’ക്വാർട്ടേഴ്‌സാണെന്ന് അറിഞ്ഞില്ലെന്ന് കള്ളൻ; സിനിമയെ വെല്ലുന്ന മോഷണശ്രമവും സാഹസികമായ പിടിവീഴലും!

കോഴിക്കോട്: മോഷണം ഒരു തൊഴിലായി കൊണ്ടുനടക്കുന്നവർ പോലും ചിലപ്പോൾ ചെന്ന് ചാടുന്നത്...

പാമ്പുകടിയേറ്റ് 8 വയസുകാരൻ മരിച്ച സംഭവം: വീട് പൊളിച്ച് പരിശോധന നടത്തിയിട്ടും ഉറവിടം കണ്ടെത്താനായില്ല

പാമ്പുകടിയേറ്റ് 8 വയസുകാരൻ മരിച്ച സംഭവം: വീട് പൊളിച്ച് പരിശോധന നടത്തിയിട്ടും...

Related Articles

Popular Categories

spot_imgspot_img