web analytics

ഒരിക്കലും വറ്റാത്ത കിണറ്റിലെ വെള്ളം പൊടുന്നനെ അപ്രത്യക്ഷമായി; ഒപ്പം 16 റിംഗുകളും മോട്ടറും; 60 അടി താഴ്ചയുണ്ടായിരുന്ന കിണറ്റിൽ  അസാധാരണ പ്രതിഭാസം

മഞ്ചേരി: എത് വേനൽ വന്നാലും വറ്റാത്ത കിണറ്റിലെ വെള്ളം പൊടുന്നനെ അപ്രത്യക്ഷമായി. ഒപ്പം 16 റിങ്ങുകളും ഭൂമിക്കടിയിലേക്ക് താഴ്ന്നു. പയ്യനാട് കുട്ടിപ്പാറ പഴൂക്കര വിജയന്റെ വീടിനു സമീപത്തെ കിണറ്റിലാണു വെള്ളവും റിങ്ങുകളും അപ്രത്യക്ഷമായത്. അർദ്ധരാത്രിയിൽ വെള്ളം പൂർണമായും വറ്റുകയും റിങ്ങുകൾ മണ്ണിനടിയിലേക്ക് താഴ്ന്നുപോകുകയുമായിരുന്നു.

വീട്ടുകാർ രാവിലെ വെള്ളമെടുക്കാൻ നോക്കിയപ്പോഴാണ് വെള്ളവും റിങ്ങുകളും കാണാതായത് ശ്രദ്ധയിൽപെട്ടത്. 60 അടി താഴ്ചയുണ്ടായിരുന്ന കിണറ്റിലാണ് ഈ അസാധാരണ പ്രതിഭാസം. റിങ്ങുകളുടെ സ്ഥാനത്തു മണ്ണ് നിറഞ്ഞനിലയിലാണ്. വെള്ളം പമ്പ് ചെയ്തിരുന്ന മോട്ടറും ഭൂമിക്കടിയിൽപെട്ടു.

ഏതു വേനലിലും വറ്റാത്ത കിണർ ആയിരുന്നു. സമീപവീട്ടുകാരും ഈ കിണറിനെ ആശ്രയിച്ചിരുന്നു. സംഭവത്തിനു തൊട്ടു മുൻപ് കിണറ്റിൽ ഒരു മീറ്റർ താഴ്ചയിൽ വെള്ളം ഉണ്ടായിരുന്നു. കിണറിന് ഏകദേശം 30 വർഷം പഴക്കമുണ്ട്. ജല അതോറിറ്റിയുടെ പൈപ്പ് വെള്ളത്തെയാണ് നിലവിൽ വീട്ടുകാർ ആശ്രയിക്കുന്നത്. റവന്യു വകുപ്പ് അധികൃതർ സ്ഥലം പരിശോധിച്ചു. ജിയോളജി വിഭാഗത്തിനു റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

 

 

Read Also:കക്ക വാരുന്നവർ രക്ഷകരായി ; ചാലക്കുടി പുഴയിൽ കുളിക്കാനിറങ്ങിയ അഞ്ച് പെൺകുട്ടികൾ ഒഴുക്കിൽപ്പെട്ടു; മൂന്നു പേരെ രക്ഷപ്പെടുത്തി; രണ്ടു പേർക്ക് വേണ്ടി തിരച്ചിൽ തുടരുന്നു; രണ്ടു പേരുടെ നില ഗുരുതരം

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img