ലഖ്നൗ: ഉത്തർപ്രദേശിൽ ബസിനു മുകളിലേക്ക് ട്രക്ക് മറിഞ്ഞ് 11 പേർക്ക് ദാരുണാന്ത്യം. ഇന്നലെ രാത്രി 11 മണിയോടെ ഷാജഹാൻപുരിലെ ഖുതാറിലാണ് അപകടമുണ്ടായത്. സംഭവത്തിൽ 10 പേർക്ക് പരിക്കേറ്റു.
കല്ലുകളുമായി പോകുകയായിരുന്ന ട്രക്ക് നിർത്തിയിട്ടിരുന്ന ബസിൽ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു. പൂർണഗിരിയിലേക്ക് പോകുകയായിരുന്ന തീർഥാടകർ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. ഭക്ഷണം കഴിക്കുന്നതിനായി ബസ് റോഡരികിൽ നിർത്തിയിട്ട സമയത്താണ് കല്ലുമായി വരികയായിരുന്ന ട്രക്ക് വന്നിടിച്ചത്.
ഈ സമയത്ത് തീർഥാടകരിൽ ചിലർ ഭക്ഷണം കഴിക്കാനായി ധാബയിലായിരുന്നു. മറ്റുള്ളവർ ബസിലും. സീതാപുരിൽ നിന്നുള്ള ജെത ഗ്രാമത്തിലെ ആളുകളാണ് ബസിലുണ്ടായിരുന്നത്.
Read Also:റീമൽ ചുഴലിക്കാറ്റ് ഇന്ന് കരതൊടും; രണ്ട് സംസ്ഥാനങ്ങളിൽ ജാഗ്രത നിർദ്ദേശം;കേരളത്തിൽ പരക്കെ മഴ









