കാസർഗോഡ് നിന്നും തിരുവനന്തപുരത്തേക്ക് വന്ദേ ഭാരതിലും നേരത്തെ എത്താം; 603 കിലോമീറ്റർ നീളത്തിൽ സിഗ്നലില്ലാ റോഡ്; 2025 ൽ തുറക്കുന്നത് വികസനത്തിൻ്റെ പാത

കൊച്ചി:  ദേശീയപാത 66 ആറുവരിപ്പാതയാക്കുന്ന നിർമാണം അതിവേഗതയിൽ പുരോഗമിക്കുകയാണ്. 2025ൽ പൂർത്തിയാകുന്ന രീതിയിലാണ് കേരളത്തിലെ വിവിധ റീച്ചുകളിൽ നിർമാണം പുരോഗമിക്കുന്നത്. കാസർകോട് മുതൽ തിരുവനന്തപുരം വരെ ആറുവരിപ്പാത നിർമാണം പൂർത്തിയാക്കുന്നതോടെ കേരളത്തിന്‍റെ ഒരറ്റത്ത് നിന്ന് മറ്റേയറ്റേത്തേക്ക് എട്ടുമണിക്കൂർ കൊണ്ട് എത്താൻ കഴിയുമെന്നാണ് അധികൃതർ പറയുന്നത്. നിലവിൽ കേരളത്തിലൂടെ സർവീസ് നടത്തുന്ന വന്ദേ ഭാരത് കാസർകോട് നിന്ന് പുറപ്പെട്ട് തിരുവന്തപുരത്ത് എത്താൻ എട്ടുമണിക്കൂറിലേറെ സമയം എടുക്കുന്നുണ്ട്.

എട്ടുമണിക്കൂർ കൊണ്ട് കേരളത്തിൻ്റെ അങ്ങേ അറ്റത്തു നിന്നും ഇങ്ങേ അറ്റത്തേക്ക് യാത്ര സാധ്യമാകുന്ന ആറുവരിപ്പാതയാണ് സംസ്ഥാനത്ത് ഒരുങ്ങുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് നേരത്തെ പറഞ്ഞിരുന്നു. കേരള ബജറ്റ് അവതരണവേളയിൽ ധനമന്ത്രി കെഎൻ ബാലഗോപാലും ദേശീയപാതയെക്കുറിച്ച് പരാമർശിച്ചിരുന്നു. 8 മണിക്കൂർകൊണ്ട് കേരളത്തിന്‍റെ വടക്കേയറ്റം മുതൽ തെക്കേയറ്റം വരെ യാത്ര ചെയ്യാമെന്നായിരുന്നു വാക്കുകൾ.

തലപ്പാടി മുതൽ കഴക്കൂട്ടംവരെ ദേശീയപാത 66 ആറുവരിയായി നിർമിക്കുന്നത് സിഗ്നലുകളില്ലാതെയാണ്. 603 കിലോമീറ്റർ നീളത്തിലാണ് സിഗ്നലുകളില്ലാത്ത റോഡ് കേരളത്തിൽ ഒരുങ്ങുക. റോഡ് മുറിച്ചുകടക്കാൻ അടിപ്പാതകളും കാൽനടപ്പാതകളും. കഴക്കൂട്ടം മുതൽ മുക്കോലവരെയുള്ള ഭാഗത്തു മാത്രമാണ് ദേശീയപാത 66ൽ സിഗ്നലുകൾ ഉണ്ടാവുക എന്നാണ് വിവരം. ഇതോടെ ആറുവരിപ്പാതയിലൂടെ വാഹനങ്ങൾക്ക് ചീറിപ്പായാൻ കഴിയും.

വന്ദേ ഭാരത് കാസർകോട് നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചും എട്ട് മണിക്കൂർ സമയം എടുക്കുന്നുണ്ട്. കേരളത്തിലെ ട്രാക്കുകളിലെ വളവും തിരിയും മറ്റുപ്രശ്നങ്ങളും മൂലം 90 ശരാശരി വേഗതയിലാണ് പല റീച്ചിലും വന്ദേ ഭാരത് ഓടുന്നത്. ഷൊർണൂർ – കാസർകോട് റീച്ചിൽ മാത്രമാണ് സെമി ഹൈസ്പീഡ് ട്രെയിനിന് 110 കി.മീ വേഗത കൈവരിക്കാൻ തന്നെ കഴിയുന്നത്.

ട്രാക്കുകളിലെ വളവ് നിവർത്തുന്ന ജോലി  പൂർത്തിയായാൽ മാത്രമേ വന്ദേ ഭാരതിന് വേഗത കൂടുതൽ കൈവരിക്കാൻ കഴിയൂ എന്നതാണ് യാഥാർഥ്യം. നിലവിലെ അവസ്ഥയിൽ ആറുവരിപ്പാത പൂർത്തിയായാൽ രാത്രി യാത്രക്കാർക്ക് ഏറ്റവും മികച്ച ഓപ്ഷനായി കേരളത്തിലെ ഈ റോഡ് യാത്ര മാറിയേക്കും.

ആറുവരിപ്പാതയുടെ നിർമാണം തീരുന്നതിന് മുന്നേ കേരളത്തിന്‍റെ മുഖച്ഛായ മാറിയിരിക്കുകയാണ്. റോഡ് നിർമാണം പൂർത്തിയാകുന്നതോടെ പുതുനഗരങ്ങളും പലയിടത്തും ഉയരും. പ്രധാന നഗരങ്ങളിൽനിന്ന് മാറിയാണ് ആറുവരിപ്പാത കടന്നുപോകുന്നത്. അത് ചരിത്രപരമായി സവിശേഷതകളുള്ള നഗരങ്ങളെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയുണ്ട്. എന്നാൽ ഗതാഗതകുരുക്കിൽപ്പെട്ടിരുന്ന നഗരങ്ങൾക്കുള്ള മോചനാമകും ദേശീയപാതയിലൂടെ തുറക്കുയെന്നും വാണിജ്യപരമായ കാര്യങ്ങൾ സർവീസ് റോഡുകളിലൂടെ തുടരുമെന്നും കരുതുന്നവരും ഏറെയാണ്.

പുതിയ ആറുവരിപ്പാതയിൽനിന്ന് സർവീസ് റോഡുകളിലേക്ക് വഴി തുറക്കുന്ന സ്ഥലങ്ങൾ പുതിയ കവലകളായി മാറുകയും ചെയ്യും. ഇവ പിന്നീട് ചെറുനഗരങ്ങളായി മാറാനും സാധ്യതയേറെയാണ്. പുതിയ പാതയിൽ ടോൾ ബൂത്തുകളാണ് വരുന്നത്. ടോൾ ബൂത്തിന് സമീപത്തായി ലഘു ഭക്ഷണശാലകളും വർക് ഷോപ്പുകൾ, റസ്റ്റോറന്‍റുകൾ, പെട്രോൾ പമ്പുകൾ തുടങ്ങിയവയെല്ലാം ആരംഭിക്കാനും നീക്കമുണ്ട്

.

spot_imgspot_img
spot_imgspot_img

Latest news

കൊമ്പു കോർത്ത് മാരൻ സഹോദരങ്ങൾ

കൊമ്പു കോർത്ത് മാരൻ സഹോദരങ്ങൾ ചെന്നൈ: രാജ്യത്തെതന്നെ ഏറ്റവും വലിയ മാധ്യമ സ്ഥാപനങ്ങളിലൊന്നായ...

പഴയന്നൂർ ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല

പഴയന്നൂർ ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല ചേലക്കര: പഴയന്നൂർ ഭഗവതി ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല. ക്ഷേത്രത്തിൽ...

ഐ.എസ്.എൽ ആവേശം ഇനി ഇല്ല!

ഐ.എസ്.എൽ ആവേശം ഇനി ഇല്ല! കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഭാവി അനിശ്ചിതത്വത്തിലോ? ഇന്ത്യയിലെ...

ധൈര്യമായി യുപിഎസ് തെരഞ്ഞെടുക്കാം

ധൈര്യമായി യുപിഎസ് തെരഞ്ഞെടുക്കാം ന്യൂഡൽഹി: ഏകീകൃത പെൻഷൻപദ്ധതി (യുപിഎസ്) തിരഞ്ഞെടുത്ത കേന്ദ്രജീവനക്കാർക്ക് ഇനി...

പമ്പിലെ ശുചിമുറികൾ പൊതു ജനങ്ങൾക്കല്ല

പമ്പിലെ ശുചിമുറികൾ പൊതു ജനങ്ങൾക്കല്ല കൊച്ചി: സ്വകാര്യ പെട്രോൾ പമ്പിലെ ശുചിമുറികൾ പൊതു...

Other news

KSRTCയിൽ ഇനി വിളിക്കാൻ പുതിയ നമ്പർ

KSRTCയിൽ ഇനി വിളിക്കാൻ പുതിയ നമ്പർ KSRTCയിൽ ഇനി വിളിക്കാൻ പുതിയ നമ്പർ....

റബ്ബർ വില പൊട്ടി; ചൈന തന്ന പണിയോ ?

റബ്ബർ വില പൊട്ടി; ചൈന തന്ന പണിയോ ? പ്രതികൂല കാലാവസ്ഥയും കനത്തമഴയും...

സൗബിന്‍ ഷാഹിറിനെ ഇന്ന് ചോദ്യം ചെയ്യും

സൗബിന്‍ ഷാഹിറിനെ ഇന്ന് ചോദ്യം ചെയ്യും കൊച്ചി: മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ്...

സ്‌പേസ്എക്‌സിന്റെ സ്റ്റാര്‍ഷിപ്പ് റോക്കറ്റ് പൊട്ടിത്തെറിച്ചു

സ്‌പേസ് എക്‌സിന്റെ സ്റ്റാര്‍ഷിപ്പ് റോക്കറ്റ് പൊട്ടിത്തെറിച്ചു പത്താം പരീക്ഷണ വിക്ഷേപണത്തിന് തയ്യാറെടുക്കവെ...

അടുത്ത ഏഴ് ദിവസം ശക്തമായ മഴ

അടുത്ത ഏഴ് ദിവസം ശക്തമായ മഴ തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ഏഴു ദിവസം...

കാനഡയിൽ ഇന്ത്യൻ വിദ്യാർഥിനി മരിച്ച നിലയിൽ

കാനഡയിൽ ഇന്ത്യൻ വിദ്യാർഥിനി മരിച്ച നിലയിൽ ഒട്ടാവ: കാനഡയിലെ യൂണിവേഴ്സിറ്റി ഓഫ് കാൽഗറിയിലെ...

Related Articles

Popular Categories

spot_imgspot_img