web analytics

സൺ റൈസേഴ്സ് റൺ റൈസേഴ്സ് ആയപ്പോൾ പഞ്ചറായത് പഞ്ചാബ്; പോയൻ്റ് ടേബിളിൽ രണ്ടാമൻമാരായത് അഭിഷേക് ഷോയിൽ

ഹൈദരാബാദ്: ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ പഞ്ചാബ് കിം​ഗ്സിനെ തോൽപ്പിച്ച് സൺറൈസേഴ്സ് ഹൈദരാബാദ്. പഞ്ചാബുയർത്തിയ 215 റൺസിന്റെ വിജയലക്ഷ്യം അഞ്ചു പന്ത് ബാക്കി നിൽക്കെ ഹൈദരാബാദ് മറികടന്നു. ട്രാവിസ് ഹെഡ് ഒഴികെയുള്ള ബാറ്റർമാർ തകർത്തടിച്ചതോടെയാണ് ഹൈദരാബാദ് കൂറ്റൻ വിജയലക്ഷ്യം അനായാസമായി മറികടന്നത്. ജയത്തോടെ പോയിൻ്റ് ടേബിളിൽ രണ്ടാമത് കയറാനും ഓറഞ്ച് പടയ്‌ക്ക് സാധിച്ചു. നാല് വിക്കറ്റിനാണ് ഹൈദരാബാദിന്റെ വിജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിം​ഗ്സ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 214 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ 19.1 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ സൺറൈസേഴ്സ് ലക്ഷ്യത്തിലെത്തി.

ഇന്നിം​ഗ്സിന്റെ ആദ്യ പന്തിൽ ഹെഡിനെ വീഴ്‌ത്തി അർഷദീപ് ഹൈദരാബാദിനെ ഞെട്ടിച്ചെങ്കിലും ആ ചിരി അധിക നേരം തുടർന്നില്ല. മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത അഭിഷേക് ശർമ്മ ആക്രമണം അഴിച്ചുവിട്ടു. രാഹുൽ ത്രിപാഠി (18 പന്തിൽ 33) ക്കൊപ്പം ചേർന്ന് രണ്ടാം വിക്കറ്റിൽ 72 റൺസിന്റെ കൂട്ടുക്കെട്ടുണ്ടാക്കി. ഒരൊറ്റ വിദേശ താരവുമായാണ് പഞ്ചാബ് കിം​ഗ്സ് കളത്തിലിറങ്ങിയത്. ബാറ്റിം​ഗിന് അനുകൂലമായ പിച്ചിൽ പഞ്ചാബിന് മികച്ച തുടക്കം ലഭിച്ചു. ഓപ്പണറായി ഇറങ്ങി 44 പന്തില്‍ 71 റണ്‍സടിച്ച പ്രഭ്‌സിമ്രാന്‍ സിംഗാണ് ടോപ് സ്കോറര്‍. മറ്റൊരു ഓപ്പണറായ അഥര്‍വ ടൈഡെ 27 പന്തില്‍ 46 റൺസും അടിച്ചെടുത്തു. ആദ്യ വിക്കറ്റിൽ ഒമ്പത് ഓവറിൽ 97 റൺസാണ് പഞ്ചാബ് താരങ്ങൾ അടിച്ചുകൂട്ടിയത്. മധ്യനിരയിൽ റില്ലി റൂസോ 24 പന്തിൽ 49, ജിതേഷ് ശര്‍മ്മ15 പന്തില്‍ പുറത്താകാതെ 32 എന്നിങ്ങനെ സ്കോർ ചെയ്തു.

മറുപടി ബാറ്റിം​ഗിൽ ആദ്യ പന്തിൽ തന്നെ ട്രാവിസ് ഹെഡിനെ പുറത്താക്കി അർഷ്ദീപ് സിം​ഗ് ഞെട്ടിച്ചു. എങ്കിലും രാഹുൽ ത്രിപാഠിയും അഭിഷേക് ശർമ്മയും ഹൈദരാബാദിനെ കരകയറ്റി. പിന്നീട് വന്നവരെല്ലാം മികച്ച സംഭാവന നൽകിയതോടെ ഹൈദരാബാദ് വലിയ നഷ്ടങ്ങളില്ലാതെ ലക്ഷ്യത്തിലെത്തി. അഭിഷേക് ശർമ്മ 66, രാഹുൽ ത്രിപാഠി 33, നിതീഷ് കുമാർ റെഡ്ഡി 37, ഹെൻറിച്ച് ക്ലാസൻ 42 എന്നിങ്ങനെയാണ് സൺറൈസേഴ്സ് താരങ്ങളുടെ സംഭാവനകൾ. മൂന്നാം വിക്കറ്റിൽ നിതീഷ് കുമാർ റെഡ്ഡിക്കൊപ്പം(37) 57 റൺസിന്റെ പാർടണർഷിപ്പുണ്ടാക്കാനും അഭിഷേകിനായി. 28 പന്തിൽ 66 റൺസെടുത്ത താരത്തെ പുറത്താക്കി വ്യാസ്കാന്താണ് പഞ്ചാബിന് പ്രതീക്ഷ നൽകിയത്. എന്നാൽ ഹെൻ്റിച്ച് ക്ലാസൻ (26 പന്തിൽ 42) അതിനെ തല്ലിക്കെടുത്തി. ഒടുവിൽ അബ്ദുൾ സമദും(11),സൻവീർ സിം​ഗും (6), ചേർന്ന് വിജയതീരത്ത് അടുപ്പിക്കുകയായിരുന്നു. അർഷദീപിനും ഹർഷൽ പട്ടേലിനും രണ്ടുവീതം വിക്കറ്റ് ലഭിച്ചു. ഹർപ്രീത് ബ്രാർ,ശശാങ്ക് സിം​ഗ് എന്നിവർക്ക് ഓരോ വിക്കറ്റ് വീതവും.

spot_imgspot_img
spot_imgspot_img

Latest news

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

Other news

ശിവ കൃഷ്ണമൂർത്തി വിട വാങ്ങി

ശിവ കൃഷ്ണമൂർത്തി വിട വാങ്ങി കോട്ടയം: “മഴ മഴ, കുട കുട… മഴ...

നവജാത ശിശുവിന്റെ വായിൽ ടിഷ്യു പേപ്പർ തിരുകി കൊലപ്പെടുത്തി

നവജാത ശിശുവിന്റെ വായിൽ ടിഷ്യു പേപ്പർ തിരുകി കൊലപ്പെടുത്തി തിരുവനന്തപുരം ∙മാർത്താണ്ഡം കരുങ്കലിനു...

അബദ്ധത്തിൽ കാറിടിച്ച് സുഹൃത്ത് മരിച്ചു; മറച്ചുവെച്ച ശേഷം യുവാവ് ചെയ്തത്… ഒടുവിൽ അറസ്റ്റ്

അബദ്ധത്തിൽ കാറിടിച്ച് സുഹൃത്ത് മരിച്ചു; മറച്ചുവെച്ച ശേഷം യുവാവ് ചെയ്തത്… ഒടുവിൽ...

ഒടുവിൽ മോദി മണിപ്പൂരിൽ; കലാപ ബാധിതരെ കണ്ടു

ഒടുവിൽ മോദി മണിപ്പൂരിൽ; കലാപ ബാധിതരെ കണ്ടു ഇംഫാൽ: കനത്ത സുരക്ഷാ സംവിധാനത്തിനിടയിൽ...

കര്‍ണാടകയിൽ കണ്ടെയ്നർ ട്രക്ക് ഓട്ടോയിൽ ഇടിച്ച് മൂന്നുപേർക്ക് ദാരുണാന്ത്യം; അത്ഭുതകരമായ രക്ഷപെടൽ നടത്തി ഗർഭിണിയും മൂന്നു വയസ്സുകാരിയും

കര്‍ണാടകയിൽ കണ്ടെയ്നർ ട്രക്ക് ഓട്ടോയിൽ ഇടിച്ച് മൂന്നുപേർക്ക് ദാരുണാന്ത്യം; അത്ഭുതകരമായ രക്ഷപെടൽ...

വെളിച്ചെണ്ണ വില വീണ്ടും കുറഞ്ഞേക്കും

വെളിച്ചെണ്ണ വില വീണ്ടും കുറഞ്ഞേക്കും കോട്ടയം: വില കൂടിയ വെളിച്ചെണ്ണ, അരി, മുളക്...

Related Articles

Popular Categories

spot_imgspot_img