തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസ് സ്ഥാനാർഥി കനയ്യകുമാറിന് നേരെ ആക്രമണം; അക്രമികൾ എത്തിയത് പൂമാല ഇടാനെന്ന വ്യാജേന

ഡൽഹിയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസ് നോർത്ത് ഈസ്റ്റ് ഡൽഹി സ്ഥാനാർഥി  കനയ്യകുമാറിന് നേരെ ആക്രമണം. നന്ദ് നഗ്രിയിൽ പൂമാല ഇടാൻ എന്ന വ്യാജേന എത്തിയ അക്രമികൾ കനയ്യയെ മർദ്ദിച്ചു. എട്ട് പേർ അടങ്ങുന്ന സംഘം കനയ്യ കുമാറിനെ ആക്രമിക്കുകയും കറുത്ത മഷി എറിയുകയും ചെയ്തു.  കനയ്യക്കൊപ്പം ഉണ്ടായിരുന്ന പ്രവർത്തകർ അക്രമം തടഞ്ഞു. ആം ആദ്മി പാർട്ടി വനിതാ കൗൺസിലർ ഛായ ഗൗരവ് ശർമയോടും അക്രമികൾ മോശമായി പെരുമാറി. പരാജയഭീതിയിലായ ബി.ജെ.പി സ്ഥാനാർഥി മനോജ് തിവാരിയുടെ അനുയായികൾ നടത്തിയ ആസൂത്രിത  ആക്രമണമാണിതെന്നും ഇതിനു മറുപടി ജനം വോട്ടിലൂടെ നൽകുമെന്നും കോൺഗ്രസ് പ്രതികരിച്ചു. അക്രമികൾക്കെതിരെ പോലീസ് കർശന നടപടി സ്വീകരിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. രാജ്യത്തെ തകർക്കുന്നതിനെ കുറിച്ച് കനയ്യ കുമാർ മുദ്രാവാക്യം വിളിച്ചതിനാലും ഇന്ത്യൻ സൈന്യത്തിനെതിരെ സംസാരിച്ചതിനാലുമാണ് തങ്ങൾ അങ്ങനെ ചെയ്തതെന്ന് അക്രമികൾ വീഡിയോയിൽ പറയുന്നതായി കേൾക്കാം.  സംഭവത്തെക്കുറിച്ച് കോൺഗ്രസ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

Read also: ക്രൂരത; സിസി മുടങ്ങിയതിന് 20 കാരനെ മർദിച്ച് പൊലീസ്; ഒടുവിൽ സസ്‌പെൻഷൻ

spot_imgspot_img
spot_imgspot_img

Latest news

ആര്യാടൻ ഷൗക്കത്തിന്റെ ‘കൈ’ പിടിച്ച് നിലമ്പൂർ

ആര്യാടൻ ഷൗക്കത്തിന്റെ 'കൈ' പിടിച്ച് നിലമ്പൂർ നിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പില്‍ മിന്നും വിജയം...

ഇസ്രയേലില്‍ കനത്ത ജാഗ്രത; സ്ഥാപനങ്ങൾ അടച്ചു

ഇസ്രയേലില്‍ കനത്ത ജാഗ്രത; സ്ഥാപനങ്ങൾ അടച്ചു അമേരിക്ക ഇറാനിൽ ബോംബ് ആക്രമണം നടത്തിയതിന്...

ഫുള്ളും പൈൻറും വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്

ഫുള്ളും പൈൻറും വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക് തിരുവനന്തപുരം: മദ്യ വില്പന ചില്ലുകുപ്പിയിലാക്കാൻ പ്രത്യേക നീക്കവുമായി...

പുലി പിടിച്ച കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തി

പുലി പിടിച്ച കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തി വാൽപാറ ∙ വീടിനു മുന്നിൽ കളിക്കുന്നതിനിടെ...

ഓപ്പറേഷൻ സിന്ധു; വിമാനം ഡൽഹിയിലെത്തി

ഓപ്പറേഷൻ സിന്ധു; വിമാനം ഡൽഹിയിലെത്തി ന്യൂഡൽഹി: ഇന്ത്യക്കാരുമായി ഇറാനിൽ നിന്നും പുറപ്പെട്ട വിമാനം...

Other news

വിജയ് ദേവരകൊണ്ടക്കെതിരെ കേസ്

വിജയ് ദേവരകൊണ്ടക്കെതിരെ കേസ് തെലുങ്ക് നടൻ വിജയ് ദേവരകൊണ്ടയ്ക്കെതിരെ കേസെടുത്ത് പോലീസ്. ആദിവാസികള്‍ക്ക്...

വിമാനത്തിനടുത്തേക്ക് ഓടിക്കയറി യുവാവ്

വിമാനത്തിനടുത്തേക്ക് ഓടിക്കയറി യുവാവ് മുംബൈ: വിമാനം പാർക്ക് ചെയ്തിരിക്കുന്നിടത്തേക്ക് അതിക്രമിച്ചു കടന്ന...

ക്ലാസ്സിൽ അധ്യാപകന്റെ സുഖനിദ്ര

ക്ലാസ്സിൽ അധ്യാപകന്റെ സുഖനിദ്ര മഹാരാഷ്ട്ര: ക്ലാസ് ടൈമിൽ മേശമേല്‍ കാല്‍ കയറ്റി വെച്ച്...

ഇന്ത്യയിലേക്ക് ഒറ്റക്ക് പോകരുത്

ഇന്ത്യയിലേക്ക് ഒറ്റക്ക് പോകരുത് വാഷിങ്ടൻ: ഇന്ത്യയിലേയ്ക്ക് യാത്ര ചെയ്യുന്ന അമേരിക്കൻ പൗരന്മാർക്ക് യുഎസിന്റെ...

സർക്കാർ സ്കൂളിലെ സീലിംഗ് പൊട്ടിവീണു

സർക്കാർ സ്കൂളിലെ സീലിംഗ് പൊട്ടിവീണു പാലക്കാട്: സ്കൂളിലെ സീലിംഗ് പൊട്ടിവീണു. പാലക്കാട് കടുക്കാംക്കുന്നം...

യുഎസ് ൽ ദേവാലയത്തിന് മുന്നിൽ വെടിവെയ്പ്പ്

യുഎസ് ൽ ദേവാലയത്തിന് മുന്നിൽ വെടിവെയ്പ്പ് ഞായറാഴ്ച മിഷിഗണിലെദേവാലയത്തിന് മുന്നിൽ അക്രമി വെടിയുതിർത്തതിനെ...

Related Articles

Popular Categories

spot_imgspot_img