web analytics

ജനത സർവീസ് ഏറ്റെടുത്ത് ജനങ്ങൾ; ലക്ഷങ്ങളുടെ കളക്ഷനുമായി സർവീസ് സൂപ്പർ ഹിറ്റ്

സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ എ.സി ബസിൽ യാത്ര ചെയ്യാൻ കെ.എസ്.ആർ.ടി.സി ആരംഭിച്ച ജനത സർവീസ് സൂപ്പർ ഹിറ്റ്. ഇതുവരെ 98,986 പേരാണ് ബസിൽ യാത്ര ചെയ്തത്. ഒൻപത് മാസത്തെ കളക്ഷൻ 53.64 ലക്ഷം രൂപയാണ്. തിരുവനന്തപുരത്തേക്ക് പോകുന്ന വിദ്യാർത്ഥികൾ, സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥർ, ആർ.സി.സിയിലേക്കും മെഡി. ആശുപത്രിയിലേക്കും പോകുന്നവരാണ് കൂടുതലയും ജനത സർവീസിനെ ആശ്രയിക്കുന്നത്. കൊല്ലം യൂണിറ്റിൽ നിന്ന് പുറപ്പെടുന്ന സർവീസുകളിലാണ് യാത്രക്കാർ കൂടുതൽ.

കഴിഞ്ഞ സെപ്തംബർ 18നാണ് കൊല്ലം – തിരുവനന്തപുരം ജില്ലകളെ ബന്ധിപ്പിച്ച് ജനത സർവീസ് ആരംഭിച്ചത്. കെ.എസ്.ആർ.ടി.സി എ.സി ബസുകളുടെ പതിവ് നിറത്തിൽ നിന്ന് വ്യത്യസ്തമായി മുൻവശത്തും പിന്നിലും നീലനിറമാണ് ജനത ബസിനുള്ളത്. കിലോമീറ്ററിന് 55 പൈസയാണ് യാത്ര നി​രക്ക്. 20 രൂപയാണ് മി​നി​മം ചാർജ്. കൊല്ലം- തിരുവനന്തപുരം യാത്ര നിരക്ക് 184 രൂപയാണ്. ഓരോ സ്‌റ്റോപ്പിലും ബസിന്റെ കുറഞ്ഞ നിരക്ക് കണ്ടക്ടർ വിളിച്ച് പറഞ്ഞാണ് യാത്രക്കാരെ ആകർഷിക്കുന്നത്. സൂപ്പർ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ സ്‌റ്റോപ്പുകളാണ് ജനത ബസുകൾക്ക് ഉള്ളത്.

കൊല്ലം യൂണിറ്റിൽ നിന്ന് രണ്ടും കൊട്ടാരക്കര യൂണിറ്റിൽ നിന്ന് ഒന്നും ഉൾപ്പെടെ മൂന്ന് എ.സി ലോ ഫ്‌ളോർ ബസുകൾ ജനത സർവീസിന് നൽകി​യി​ട്ടുണ്ട്. കൊല്ലത്ത് നിന്ന് 7.15നാണ് ആദ്യ ബസ് പുറപ്പെടുക. വൈകിട്ട് 5ന് തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേക്ക് തിരിക്കും. രണ്ടാമത്തെ ബസ് 7.40ന് കൊല്ലം സ്റ്റാൻഡിൽ നിന്ന് പുറപ്പെടും. കൊട്ടാരക്കരയിൽ നിന്ന് രാവിലെ 7.15നാണ് പുറപ്പെടുന്നത്. വൈകിട്ട് 5.20ന് തിരുവനന്തപുരത്ത് നിന്ന് കൊട്ടാരക്കരയിലേക്ക് തിരിക്കും. രണ്ട് മണിക്കൂറിനുള്ളിൽ ലക്ഷ്യസ്ഥാനത്തെത്തും എന്നതാണ് ജനത ബസിന്റെ പ്രത്യേകത.

 

Read More: കാഴ്ചക്കാരായി യാത്രക്കാർ; കൊച്ചിയിൽ സ്വകാര്യ ബസിനുള്ളിൽ ജീവനക്കാരുടെ തമ്മിലടി, ആറുപേർക്കെതിരെ കേസ്

Read More: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം; വിദേശത്തേക്ക് മുങ്ങിയ പ്രതി രാഹുലിനായി ഇന്റര്‍പോള്‍ ബ്ലൂകോര്‍ണര്‍ നോട്ടീസ്, ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

Read More: കാസർകോട് 10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവം: അയൽവാസിയായ യുവാവ് കസ്റ്റഡിയിൽ

 

spot_imgspot_img
spot_imgspot_img

Latest news

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക് പരിക്ക്

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക്...

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത Tehran:...

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം കോട്ടയം: കടുത്തുരുത്തിയിൽ...

“ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്…!”;  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി

​"ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്...!";  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി പൊള്ളാച്ചി: വാൽപ്പാറ...

Other news

പരിചയസമ്പന്നർക്കും പിഴച്ചോ? മുണ്ടത്തിക്കോട് ദുരന്തം വിരൽ ചൂണ്ടുന്നത്

പരിചയസമ്പന്നർക്കും പിഴച്ചോ? മുണ്ടത്തിക്കോട് ദുരന്തം വിരൽ ചൂണ്ടുന്നത് Thrissur: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൽ...

വെടിക്കെട്ട് ദുരന്തത്തിന് പിന്നാലെ സഹായഹസ്തം നീട്ടി കല്യാണരാമൻ; ദുരിതബാധിതർക്കായി 5 ലക്ഷം രൂപ പ്രഖ്യാപിച്ചു

വെടിക്കെട്ട് ദുരന്തത്തിന് പിന്നാലെ സഹായഹസ്തം നീട്ടി കല്യാണരാമൻ; ദുരിതബാധിതർക്കായി 5 ലക്ഷം...

ശബരിമല കേസ്: സംസ്ഥാന സർക്കാരിന്റെ വാദം ഇന്ന്

ശബരിമല കേസ്: സംസ്ഥാന സർക്കാരിന്റെ വാദം ഇന്ന് Sabarimala Temple: ശബരിമല യുവതിപ്രവേശനവുമായി...

​വീട്ടിലെ ശുചിമുറിയിൽ പാമ്പ്; തൃശൂരിൽ രണ്ടര വയസ്സുകാരന് ശംഖുവരയന്റെ കടിയേറ്റു

​വീട്ടിലെ ശുചിമുറിയിൽ പാമ്പ്; തൃശൂരിൽ രണ്ടര വയസ്സുകാരന് ശംഖുവരയന്റെ കടിയേറ്റു Thrissur: വാണിയംപാറയിൽ...

“യുദ്ധം നിൽക്കുമോ അതോ നീളുമോ? ഇറാന് ട്രംപിന്റെ അന്ത്യശാസനം!

"യുദ്ധം നിൽക്കുമോ അതോ നീളുമോ? ഇറാന് ട്രംപിന്റെ അന്ത്യശാസനം! ഇറാനിൽ നിന്നുള്ള ഏകീകൃത...

Related Articles

Popular Categories

spot_imgspot_img