കമ്പത്ത് കേരള രജിസ്ട്രേഷൻ കാറിൽ ഒരു സ്ത്രീയും രണ്ടു പുരുഷന്മാരും ഉൾപ്പെടെ മൂന്ന് പേർ മരിച്ച നിലയിൽ കണ്ടെത്തി. കുമളി കമ്പം ദേശീയ പാതയോട് ചേർന്ന് കൃഷിയിടത്തിൽ ഒതുക്കിയിട്ട നിലയിലാണ് കാർ കണ്ടെത്തിയത്. സ്ത്രീയുടെ മൃതദേഹം പിൻസീറ്റിൽ ഗ്ലാസിൽ മുഖം ചേർത്തുവച്ച നിലയിലും പുരുഷന്മാരുടെ മൃതദേഹം ഡ്രൈവിംഗ് സീറ്റിലും മുൻ സീറ്റിലും ആയാണ് കണ്ടെത്തിയത്. കോട്ടയം പുതുപ്പള്ളി സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് കാർ എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മരിച്ചവർ മലയാളികളാണ് എന്നാണ് സൂചന. പോലീസ് സ്ഥലത്തെത്തി ആളുകളെ തിരിച്ചറിയുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
