web analytics

കോഴിക്കോട് മെഡിക്കൽ കോളേജിൽ വൻ ചികിത്സാ പിഴവ് : കൈ ശാസ്ത്രക്രിയ നടത്താനെത്തിയ നാലു വയസ്സുകാരിക്ക് ശസ്ത്രക്രിയ നടത്തിയത് നാവിൽ !

കോഴിക്കോട് മെഡിക്കൽ കോളേജിൽ വൻ ചികിത്സ പിഴവ് എന്ന് പരാതി. കൈയുടെ വൈകല്യം ശസ്ത്രക്രിയ ചെയ്യാൻ എത്തിയ പെൺകുട്ടിയുടെ നാവിന് ശസ്ത്രക്രിയ നടത്തിയതായാണ് പരാതി. കോഴിക്കോട് ചെറുവണ്ണൂർ മധുര ബസാർ സ്വദേശിനിയായ നാലു വയസ്സുകാരി ആയിഷ റുവയ്ക്കാണ് ദുർഗതി നേരിട്ടത്. കയ്യിലെ ആറാം വിരൽ നീക്കം ചെയ്യുന്നതിനാണ് കുട്ടിയെ മാതാപിതാക്കൾ മെഡിക്കൽ കോളേജിൽ എത്തിച്ചത്. എന്നാൽ കുട്ടിയുടെ നാവിൽ ശസ്ത്രക്രിയ നടത്തുകയായിരുന്നു എന്നാണ് ആരോപിക്കുന്നത്. പിഴവ് മനസ്സിലാക്കിയ ശസ്ത്രക്രിയ നടത്തിയ ഡോക്ടർ മാപ്പ് പറഞ്ഞു എന്നും കുടുംബം പറയുന്നു. എന്നാൽ കുട്ടിയുടെ നാവിനും പ്രശ്നം ഉണ്ടായിരുന്നതായി മെഡിക്കൽ കോളേജ് സൂപ്രണ്ട് വിശദീകരിക്കുന്നു. എന്നാൽ ഇത് അറിഞ്ഞു തന്നെയാണോ ശസ്ത്രക്രിയ നടത്തിയത് എന്നതിൽ വ്യക്തതയില്ല. പിന്നീട് ശസ്ത്രക്രിയയിലൂടെ കുട്ടിയുടെ ആറാം വിരൽ നീക്കം ചെയ്തു. കോഴിക്കോട് മെഡിക്കൽ കോളജിനെതിരെ ആദ്യമായല്ല ചികിത്സാ പിഴവ് ആരോപണം ഉയരുന്നത്.

Read also: സംസ്ഥാനത്ത് ടിടിഇമാർക്ക് നേരെ വീണ്ടും ആക്രമണം; ടിക്കറ്റ് ചോദിച്ചതിന് തള്ളിയിട്ടു, പിടിയിലായവരിൽ നിന്ന് കഞ്ചാവ് കണ്ടെത്തി

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; തെക്കൻ ഇറാനിൽ ശക്തമായ സ്ഫോടനങ്ങൾ! ഹോർമുസ് കടലിടുക്കിന് സമീപം അതീവ ജാഗ്രത

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; തെക്കൻ ഇറാനിൽ ശക്തമായ സ്ഫോടനങ്ങൾ! ഹോർമുസ് കടലിടുക്കിന്...

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും വൻ ചികിത്സപ്പിഴവ്! പരിക്കേറ്റ കാലിൽ മരക്കഷണം വെച്ച് തുന്നിക്കെട്ടി

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും വൻ ചികിത്സപ്പിഴവ്! പരിക്കേറ്റ കാലിൽ മരക്കഷണം...

17-കാരനെ സ്കൂട്ടറിൽ തട്ടിക്കൊണ്ടുപോയി ക്രൂര പീഡനം; കഞ്ചാവ് മാഫിയാ സംഘത്തിലെ രണ്ടുപേർ പിടിയിൽ

17-കാരനെ സ്കൂട്ടറിൽ തട്ടിക്കൊണ്ടുപോയി ക്രൂര പീഡനം; കഞ്ചാവ് മാഫിയാ സംഘത്തിലെ രണ്ടുപേർ...

Related Articles

Popular Categories

spot_imgspot_img