web analytics

ദ്രാവിഡിന്റെ പിൻഗാമി ‘തല’യുടെ തലൈവർ; ചെന്നൈ സൂപ്പർ പരിശീലകനെ ഇന്ത്യൻ കോച്ച് ആക്കാൻ ബിസിസിഐ

ഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലക സ്ഥാനമൊഴിയുന്ന രാഹുൽ ദ്രാവിഡിന് പകരക്കാരനായി മുന്‍ ന്യൂസിലന്‍ഡ് നായകൻ സ്റ്റീഫൻ ഫ്ലെമിംഗ്. ദ്രാവിഡിന്റെ പിൻഗാമിയായി സ്റ്റീഫൻ ഫ്ലെമിംഗിനെ നിയമിക്കാൻ ബിസിസിഐ ഒരുങ്ങുന്നതായാണ് റിപ്പോർട്ട്. നിലവില്‍ ഐപിഎൽ ടീമായ ചെന്നൈ സൂപ്പർ കിംഗ്സിന്‍റെ പരിശീലകനാണ് ഫ്ലെമിംഗ്. 2027 ഡിസംബർ 31വരെ മൂന്നരവർഷത്തേക്കായിരിക്കും നിയമനം.

ടി 20 ലോകകപ്പിന് ശേഷമാണ് മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡ് സ്ഥാനമൊഴിയുക. പകരക്കാരനുവേണ്ടി ബിസിസിഐ അപേക്ഷ ക്ഷണിച്ചിരുന്നു. മെയ് 27 ആണ് അപേക്ഷ നൽകാനുള്ള അവസാന തീയതി. ഇന്ത്യയുടെ താൽക്കാലിക പരിശീലകനായി പ്രവർത്തിക്കുന്ന വി.വി.എസ് ലക്ഷ്മൺ, മുൻനായകനും ബിസിസിഐ മുൻ പ്രസിഡന്‍റുമായ സൗരവ് ഗാംഗുലി, ഓസ്ട്രേലിയൻ കോച്ചുമാരായ റിക്കി പോണ്ടിംഗ്, ജസ്റ്റിൻ ലാംഗർ, ഗുജറാത്ത് ടൈറ്റൻസ് കോച്ച് ആശിഷ് നെഹ്റ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഉപദേഷ്ടാവ് ഗൗതം ഗംഭീർ തുടങ്ങിയ പേരുകളെല്ലാം വന്നെങ്കിലും സ്റ്റീഫൻ ഫ്ലെമിംഗിനെ ദ്രാവിഡിന്‍റെ പിൻഗാമിയായി നിയമിക്കാനാണ് ബിസിസിഐയുടെ തീരുമാനമെന്നാണ് റിപ്പോർട്ടുകൾ. ഐപിഎല്ലിനിടെ ഫ്ലെമിംഗുമായി ബിസിസിഐ പ്രതിനിധികൾ പ്രാഥമിക ചർച്ച നടത്തുകയും ചെയ്തിട്ടുണ്ട്.

2009 മുതൽ ചെന്നൈ സൂപ്പർ കിങ്സിനെ പരിശീലിപ്പിക്കുന്ന ഫ്ലെമിംഗ്, ബിഗ്ബാഷ് ലീഗിൽ മെൽബൺ സ്റ്റാർസ്, ദക്ഷിണാഫ്രിക്കൻ ടി20 ലീഗിൽ ജോഹ്‌നാസ്ബർഗ് സൂപ്പർ കിംഗ്സ്, മേജർ ലീഗ് ക്രിക്കറ്റിൽ ടെക്സാസ് സൂപ്പർ കിംഗ്സ്, ഇംഗ്ലണ്ടിലെ ഹണ്ട്രഡ് ലീഗിൽ സതേൺ ബ്രേവ് ടീമുകളുടെയും മുഖ്യപരിശീലകനാണ് സ്റ്റീഫൻ ഫ്ലെമിംഗ്.

 

Read Also: ​ഗൂ​ഗിളമ്മച്ചി ചതിച്ചതാ സാറേ…ഗോശ്രീ പാലം കാണാൻ ഗൂഗിൾ മാപ്പിന്റെ സഹായം തേടി; ചെന്നെത്തിയത് അതീവ സുരക്ഷാ മേഖലയായ കണ്ടെയ്‌നർ ട്രാൻസ്ഷിപ്പ്‌മെന്റ് ടെർമിനലിൽ; വിസയില്ലാത്ത റഷ്യക്കാരൻ പിടിയിൽ

Read Also: കോടികളുടെ സ്വര്‍ണം, ഡയമണ്ട്, ലക്ഷ്വറി കാറുകള്‍; കങ്കണ റണൗത്തിന്‍റെ ആസ്തി വിവരങ്ങള്‍ പുറത്ത്

Read Also: കൂടിയും കുറഞ്ഞും സ്വര്‍ണ്ണവില; ഇന്ന് ഒരു പവന്‍ ആഭരണത്തിന്റെ വില ഇങ്ങനെ

spot_imgspot_img
spot_imgspot_img

Latest news

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ…

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ… Pathanamthitta: Sabarimala Templeക്ക് മുകളിലൂടെ...

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ തുടരും

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ...

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക് പരിക്ക്

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക്...

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത Tehran:...

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

Other news

​’എന്തുകൊണ്ട് കൊടിക്കുന്നിൽ സുരേഷ് മുഖ്യമന്ത്രിയായിക്കൂടാ?’; കോൺഗ്രസിനെ വെല്ലുവിളിച്ച് ടി.പി. സെൻകുമാർ

​'എന്തുകൊണ്ട് കൊടിക്കുന്നിൽ സുരേഷ് മുഖ്യമന്ത്രിയായിക്കൂടാ?'; കോൺഗ്രസിനെ വെല്ലുവിളിച്ച് ടി.പി. സെൻകുമാർ തിരുവനന്തപുരം: കോൺഗ്രസിൽ...

വെടിക്കെട്ടില്ലാതെ ഇത്തവണത്തെ തൃശൂർ പൂരം; കുടമാറ്റം 15 മിനിറ്റിൽ പൂർത്തിയാക്കും, ആചാരങ്ങളിൽ മാറ്റമില്ല

Thrissur: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഈ വർഷത്തെ Thrissur Pooram...

വിരമിച്ചിട്ടും കാറിൽ ഡിജിപി മുദ്ര; അന്വേഷണത്തിന് ഉത്തരവ്

കോട്ടയം: കേരള പോലീസിലെ വിവാദനായകനും മുൻ ഡിജിപിയുമായ ടോമിൻ ജെ. തച്ചങ്കരി...

മദ്യലഹരിയിലെ ‘സാഹസം’ വിനയായി; പാമ്പിൻകുഞ്ഞിനെ പോക്കറ്റിലിട്ടു നടന്ന അതിഥിത്തൊഴിലാളിക്ക് ദാരുണമായ കടിയേറ്റു

മഞ്ചേരി: കേട്ടാൽ ആരും അന്തംവിട്ടുപോകുന്ന ഒരു വാർത്തയാണ് മലപ്പുറം മഞ്ചേരിയിൽ നിന്നും...

ബംഗാളിൽ പോളിംഗിനിടെ വ്യാപക അക്രമം; ഹെൽമറ്റ് ധരിച്ച് വോട്ട് ചെയ്യാനെത്തി ബിജെപി സ്ഥാനാർത്ഥി അഗ്നിമിത്ര പോൾ

ബംഗാളിൽ പോളിംഗിനിടെ വ്യാപക അക്രമം; ഹെൽമറ്റ് ധരിച്ച് വോട്ട് ചെയ്യാനെത്തി ബിജെപി...

തൃശൂരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

തൃശൂർ: ജില്ലയിൽ സൂര്യൻ കനൽ ചൊരിയുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തി...

Related Articles

Popular Categories

spot_imgspot_img