web analytics

കത്രീനചേട്ടത്തിയുടെ കോൺക്രീറ്റ് കൂട്ട് എന്നു പറഞ്ഞാൽ അതൊരു ഒന്നൊന്നര കൂട്ടാ; പ്രായം നൂറിനൊടടുത്തെങ്കിലും പണി വാർക്കപ്പണി തന്നെ; കുഞ്ഞിപ്പാലു കോൺട്രാക്ടർകൊപ്പം കോൺക്രീറ്റ് കൂട്ടാനെത്തിയ കത്രീന ചേട്ടത്തിയാണ് സോഷ്യൽ മീഡിയയിലെ പുതിയ താരം

തൃശൂർ: പ്രായം നൂറിനൊടടുക്കുന്നു, എന്നാലും എന്നും രാവിലെ പണിക്കുപോകും. വെറും പണിക്കല്ല പോകുന്നത് വാർക്ക പണിക്കാണ്. കഴിഞ്ഞ 55 വർഷമായി കത്രീനച്ചേട്ടത്തിക്ക് ഇത് നിത്യ തൊഴിൽ അഭ്യാസമാണ്. അൻസാർ കോളജിലെ റോഡിന്റെ കോൺക്രീറ്റ് ജോലികളുടെ തിരക്കിലാണ് ഇപ്പോൾ കത്രീന. കോൺട്രാക്ടർ കുഞ്ഞിപ്പാലുവിന്റെ കരാർ ജോലിക്കായാണ് കത്രീന പത്തോളം തൊഴിലാളികൾക്കൊപ്പം എത്തിയത്. മക്കൾ ഒന്നടങ്കം അമ്മ ജോലിക്ക് പോകരുതെന്ന കർശന നിർദേശം നൽകിയിട്ടും അതെല്ലാം അവഗണിച്ചാണ് കത്രീന ഇന്നും പണിയെടുക്കുന്നത്. പുതുതലമുറക്ക് അത്ഭുതമാകുകയാണ് തൃശ്ശൂർ പൂങ്കുന്നം സ്വദേശിനി കത്രീന ചേട്ടത്തി. ഈ പൊരിവെയിലിലും കോൺ​ക്രീറ്റ് പണികളുടെ തിരക്കിലാണ് ഈ മുത്തശ്ശി. പ്രായത്തിന്റേതായ യാതൊരു അവശതകളുമില്ലാതെ എല്ലാ ദിവസവും പണിക്ക് പോകുന്ന കത്രീനച്ചേടത്തി ഇപ്പോൾ സൈബർ ലോകത്തും വൈറലാണ്.

മുൻ മുഖ്യമന്ത്രി കരുണാകരൻ, സൂപ്പർ സ്റ്റാർ മമ്മൂട്ടി തുടങ്ങിയവരിൽനിന്നും ആദരവുകൾ ഏറ്റുവാങ്ങിയിട്ടുണ്ട് . ജോലിക്കിടയിൽ കനത്ത ചൂടും കനത്ത മഴയും കത്രീനയ്ക്ക് പ്രശ്‌നമല്ല. മരണംവരെ ജോലിക്ക് പോകണമെന്നാണ് കത്രീനയുടെ ആഗ്രഹം. സ്വയം അധ്വാനിച്ചുണ്ടാക്കുന്ന തുകകൊണ്ട് ജീവിക്കുന്നതിന്റെ സംതൃപ്തിയുണ്ട് ഇപ്പോഴും ഈ തൊണ്ണൂറ്റിയഞ്ചുകാരിക്ക്. മക്കളെ പോറ്റാനായാണ് ആദ്യം ജോലിക്ക് പോയിത്തുടങ്ങിയത്. 27 വർഷം മുമ്പ് ഭർത്താവ് ബേബി മരിച്ചു. അപ്പോഴും കത്രീനച്ചേട്ടത്തി തളർന്നില്ല. നാലുമക്കളാണ് ചേട്ടത്തിക്കുള്ളത്. മക്കളിൽ മൂത്തമകന് 60 വയസായി. നാലുമക്കളും 9 പേരക്കുട്ടികളും 14 കൊച്ചുമക്കളും അടങ്ങുന്ന വലിയ കുടുംബത്തിന്റെ ഉടമയാണ് കത്രീനച്ചേട്ടത്തി.

 

Read Also: ദേ പിന്നേം മഴ മുന്നറിയിപ്പ് ! കേരളത്തിൽ അടുത്ത 5 ദിവസം ശക്തമായ മഴ: ഈ അഞ്ചു ജില്ലകളിൽ ഇന്ന് തകർത്തു പെയ്യും: ഇടിമിന്നൽ ജാഗ്രത

spot_imgspot_img
spot_imgspot_img

Latest news

പോളിംഗിന് ഇനി രണ്ട് നാൾ; ഇന്ന് കൊട്ടിക്കലാശം, പ്രചാരണങ്ങൾക്ക് ക്ലൈമാക്സ്

പോളിംഗിന് ഇനി രണ്ട് നാൾ; ഇന്ന് കൊട്ടിക്കലാശം, പ്രചാരണങ്ങൾക്ക് ക്ലൈമാക്സ് തിരുവനന്തപുരം: കേരളം...

16-കാരിയുടെ മരണം; സംസ്കാര ചടങ്ങിൽ അമ്മയെ ആശ്വസിപ്പിക്കവേ അയൽവാസി കുഴഞ്ഞുവീണ് മരിച്ചു

16-കാരിയുടെ മരണം; സംസ്കാര ചടങ്ങിൽ അമ്മയെ ആശ്വസിപ്പിക്കവേ അയൽവാസി കുഴഞ്ഞുവീണ് മരിച്ചു കൊല്ലം:...

പുനലൂരിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചു; മകനെ രക്ഷിക്കാൻ അമ്മയുടെ ഭീഷണി, അറസ്റ്റിൽ

പുനലൂരിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചു; മകനെ രക്ഷിക്കാൻ അമ്മയുടെ ഭീഷണി,...

നാല് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ കണ്ടെത്തി; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ സുരക്ഷിതം

നാല് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ കണ്ടെത്തി; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ സുരക്ഷിതം മംഗളൂരു:...

ചെറിയ തെറ്റുകൾക്ക് ഇനി ജയിലില്ല; ജൻ വിശ്വാസ് ബില്ലിന് പാർലമെന്റിന്റെ അംഗീകാരം!

ചെറിയ തെറ്റുകൾക്ക് ഇനി ജയിലിലില്ല; ജൻ വിശ്വാസ് ബില്ലിന് പാർലമെന്റിന്റെ അംഗീകാരം! ന്യൂഡൽഹി:...

Other news

സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത വേണം; ഇന്നത്തെ നക്ഷത്രഫലം 

സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത വേണം; ഇന്നത്തെ നക്ഷത്രഫലം  വെബ്‌ഡെസ്ക്: ഇന്നത്തെ (ഏപ്രിൽ 7, 2026)...

ഇറാനെ ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കും! ട്രംപിന്റെ അന്ത്യശാസനം; ബുധനാഴ്ച പുലർച്ചെ ലോകം നടുങ്ങുന്ന യുദ്ധം?

വാഷിങ്ടൻ: ലോകത്തെ മുൾമുനയിൽ നിർത്തിക്കൊണ്ട് ഇറാനെതിരെ അതിരൂക്ഷമായ യുദ്ധഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ്...

ചരിത്രം തിരുത്തി ആർട്ടെമിസ്! 54 വർഷത്തിന് ശേഷം ചന്ദ്രന്റെ മറുപുറത്ത് മനുഷ്യസ്പർശം; അപ്പോളോയുടെ റെക്കോർഡും തകർത്തു

വാഷിങ്ടൻ: ബഹിരാകാശ ഗവേഷണ ചരിത്രത്തിൽ അരനൂറ്റാണ്ടിന് ശേഷം വീണ്ടും അത്ഭുതങ്ങൾ വിരിയിച്ച്...

പോളിംഗിന് ഇനി രണ്ട് നാൾ; ഇന്ന് കൊട്ടിക്കലാശം, പ്രചാരണങ്ങൾക്ക് ക്ലൈമാക്സ്

പോളിംഗിന് ഇനി രണ്ട് നാൾ; ഇന്ന് കൊട്ടിക്കലാശം, പ്രചാരണങ്ങൾക്ക് ക്ലൈമാക്സ് തിരുവനന്തപുരം: കേരളം...

ശബരിമല കേസിൽ നിർണ്ണായക പോരാട്ടം ഇന്ന് തുടങ്ങുന്നു: ഒൻപതംഗ ബെഞ്ച് വിധി മാറ്റിയെഴുതുമോ? കേരളം ഉറ്റുനോക്കുന്നു!

ന്യൂഡൽഹി: ശബരിമലയിലെ ആചാര സംരക്ഷണവും സ്ത്രീ പ്രവേശനവും സംബന്ധിച്ച നിയമയുദ്ധം വീണ്ടും...

റെയിൽവേ നിർമാണ കുഴിയിലേക്ക് ഓട്ടോ മറിഞ്ഞു; കുഞ്ഞ് ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്

റെയിൽവേ നിർമാണ കുഴിയിലേക്ക് ഓട്ടോ മറിഞ്ഞു; കുഞ്ഞ് ഉൾപ്പെടെ മൂന്ന് പേർക്ക്...

Related Articles

Popular Categories

spot_imgspot_img