തൊഴിലാളികളുടെ മിന്നൽ പണിമുടക്ക് മൂലം കൂടുതൽ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങൾ റദ്ദായി. യാത്രക്കാർക്ക് ബദൽ ക്രമീകരണങ്ങൾ ഒരുക്കാൻ പലയിടത്തും കമ്പനി ശ്രമിക്കുന്നുണ്ട്. അപ്രതീക്ഷിതമായ സാഹചര്യത്തിൽ യാത്രക്കാർക്ക് ഉണ്ടായ ബുദ്ധിമുട്ട് പരമാവധി കുറയ്ക്കുമെന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് അധികൃതർ അറിയിച്ചു. ഇതിനിടെ അപ്രതീക്ഷിതമായി കൂട്ട അവധിയെടുത്ത് സർവീസിന് തുരങ്കം വെച്ച ജീവനക്കാർക്കെതിരെ എയർ ഇന്ത്യ നടപടികൾ ആരംഭിച്ചു. കമ്പനിയുടെ സൽപ്പേരിന് കളങ്കം വരുത്തിയെന്നും യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടിയാണ് നടപടികൾ.
Read also: കുടിയേറ്റ നിയമങ്ങൾ ഉദാരമാക്കാൻ ജർമനി; ഇന്ത്യൻ വിദ്യാർഥികൾക്ക് കൂടുതൽ അവസരങ്ങൾ