സംസ്ഥാനത്ത് ഇന്നും ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റുകള്‍ മുടങ്ങി. ഡ്രൈവിംഗ് നേടി വിവിധ ആവശ്യങ്ങൾക്കായി കാത്തിരിക്കുന്ന നിരവധി പേരാണ് പ്രതിസന്ധിയിലായിരിക്കുന്നത്. പ്രതിഷേധം കാരണം തിരുവനന്തപുരത്ത് ഡ്രൈവിംഗ് ടെസ്റ്റ് പുനരാരംഭിക്കാനായില്ല. മുട്ടത്തറ ടെസ്റ്റിംഗ് ഗ്രൗണ്ടില്‍ അപേക്ഷകര്‍ ആരും എത്തിയില്ല.
എറണാകുളത്ത് ഡ്രൈവിംഗ് സ്കൂള്‍ ഉടമകള്‍ ടെസ്റ്റുകള്‍ ബഹിഷ്കരിക്കുകയായിരുന്നു. കോഴിക്കോടും അപേക്ഷകര്‍ എത്താത്തതിനാല്‍ ടെസ്റ്റ് നടന്നില്ല. മുട്ടത്തറയില്‍ മൂന്ന് പേര് ടെസ്റ്റിന് എത്തിയെങ്കിലും ടെസ്റ്റ് നടത്താന്‍ അനുവദിക്കില്ലെന്ന് ഐഎന്‍ടിയുസി അറിയിച്ചു. പൊലീസ് സംരക്ഷണയില്‍ ടെസ്റ്റ് നടത്താന്‍ ശ്രമിച്ചെങ്കിലും തടസ്സപ്പെടുകയായിരുന്നു. ടെസ്റ്റ് നടത്താന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് സംയുക്ത സമരസമിതി.
Read Also: കൊല്ലത്ത് ഗൃഹനാഥൻ ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തി; മകന് ഗുരുതരാവസ്ഥയില്‍









