web analytics

കടലും ഉഷ്ണതരം​ഗ ഭീഷണയിൽ; നാശോന്മുഖമായി പവിഴപ്പുറ്റുകൾ

കടലിലെ ഉഷ്ണതരംഗം മൂലം ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നതായി പഠനം. സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സിഎംഎഫ്ആർഐ) നടത്തിയ പഠനത്തിലാണ് ദ്വീപ് മേഖലയിലെ പവിഴപ്പുറ്റുകൾ ഭൂരിഭാഗവും ആവാസവ്യവസ്ഥയും ബ്ലീച്ചിംഗിന് വിധേയമായതായി കണ്ടെത്തിയത്. കടുത്ത ചൂടുമൂലം പവിഴപ്പുറ്റുകളിൽ സിംബയോട്ടിക് ആൽഗകൾ മരിക്കുന്നതാണ് ബ്ലീച്ചിംഗിന് കാരണമാകുന്നതെന്നാണ് ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നത്.

വളരെക്കാലം കടലിലെ താപനില അസാധാരണമാം വിധം ഉയർന്ന നിലയിൽ തുടരുന്ന അപൂർവ കാലാവസ്ഥയാണ് ഹീറ്റ് വേവ്. ഇത്തരം താപ തരംഗങ്ങൾ സമുദ്ര ജൈവവൈവിധ്യത്തിനും ആവാസവ്യവസ്ഥയുടെ സ്ഥിരതയ്ക്കും ഗുരുതരമായ ഭീഷണി ഉയർത്തുന്നുണ്ട്. ഡി എച്ച് ഡബ്ല്യു 12 ഡി​ഗ്രി സെൽഷ്യസിന് മുകളിൽ ഉയരുകയാണെങ്കിൽ അത്യസാധാരണമായ ജൈവവൈവിധ്യ പ്രതിസന്ധിക്കു കാരണമാകുമെന്ന് പഠനത്തിന് നേതൃത്വം നൽകിയ സിഎംഎഫ്ആർഐയിലെ സീനിയർ സയന്റിസ്റ്റ് ഡോ. കെ ആർ ശ്രീനാഥ് പറഞ്ഞു.

പവിഴപ്പുറ്റുകൾ പോലുള്ള സമുദ്ര ജൈവവൈവിധ്യം നഷ്ടപ്പെടുന്നത് ടൂറിസത്തെയും മത്സ്യബന്ധനത്തെയും ബാധിക്കും. ഇത് തീരദേശ ജനവിഭാഗങ്ങളുടെ ഉപജീവനത്തിന് ഭീഷണിയാണ്. കടൽപ്പുല്ലുകൾ പോലുള്ള മറ്റ് സമുദ്ര വിഭവങ്ങൾക്കും ഉഷ്ണ തരംഗങ്ങൾ ഭീഷണിയാകുന്നുണ്ട്. ഈ സാഹചര്യം സമുദ്ര ഭക്ഷ്യ ശൃംഖലയെ സാരമായി ബാധിക്കും. ഇത് മത്സ്യങ്ങളുടെയും സസ്തനികളുടെയും നിലനിൽപ്പിനെ അപകടത്തിലാക്കും എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.

 

Read More: സൂര്യാഘാതം കന്നുകാലികളെ എങ്ങിനെ ബാധിക്കും ? ക്ഷീരകർഷകർ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലേൽ പണികിട്ടും…

Read More: മദ്യനയ അഴിമതി കേസിൽ കെ കവിതയ്ക്ക് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി

spot_imgspot_img
spot_imgspot_img

Latest news

എന്തുകൊണ്ട് തോറ്റു; 22 ചോദ്യങ്ങളോടെ റിവ്യൂ റിപ്പോർട്ട്, പാർട്ടി ഏരിയാ തലത്തിൽ വിശദ പരിശോധനക്ക് സിപിഎം

എന്തുകൊണ്ട് തോറ്റു; 22 ചോദ്യങ്ങളോടെ റിവ്യൂ റിപ്പോർട്ട്, പാർട്ടി ഏരിയാ തലത്തിൽ...

പോലീസിന് വമ്പൻ തിരിച്ചടി; ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചെന്ന് തെളിയിക്കാനായില്ല

പോലീസിന് വമ്പൻ തിരിച്ചടി; ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചെന്ന് തെളിയിക്കാനായില്ല നടൻ...

ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ, ‘വന്ദേ മാതരം’ മുഴക്കി സമാപനം; തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ സസ്പെൻസ് നിലനിർത്തി ബിജെപി

ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ, ‘വന്ദേ മാതരം’ മുഴക്കി സമാപനം; തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ...

പാലക്കാട് ഇരട്ട ആക്രമണം: പഞ്ചായത്ത് സെക്രട്ടറിയ്ക്കും സിപിഎം മുൻ നേതാവിനും മർദ്ദനം

പാലക്കാട് ഇരട്ട ആക്രമണം: പഞ്ചായത്ത് സെക്രട്ടറിയ്ക്കും സിപിഎം മുൻ നേതാവിനും മർദ്ദനം പാലക്കാട്:...

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി ന്യൂഡൽഹി: കൊലപാതകക്കേസുകളിൽ ഇളവില്ലാതെ...

Other news

അതിജീവിതയ്ക്ക് ഐക്യദാർഢ്യവുമായി നിയമ സഹായ വേദി

അതിജീവിതയ്ക്ക് ഐക്യദാർഢ്യവുമായി നിയമ സഹായ വേദി ബെംഗളൂരു: നടിയെ ആക്രമിച്ച കേസിലെ വിചാരണയ്ക്കിടെ...

എന്തുകൊണ്ട് തോറ്റു; 22 ചോദ്യങ്ങളോടെ റിവ്യൂ റിപ്പോർട്ട്, പാർട്ടി ഏരിയാ തലത്തിൽ വിശദ പരിശോധനക്ക് സിപിഎം

എന്തുകൊണ്ട് തോറ്റു; 22 ചോദ്യങ്ങളോടെ റിവ്യൂ റിപ്പോർട്ട്, പാർട്ടി ഏരിയാ തലത്തിൽ...

“അന്യകൈവശം” നിയമം ദുരുപയോഗം ചെയ്ത് ഭൂമി തട്ടിയെടുക്കൽ; കുറ്റക്കാരെന്ന് റവന്യു വിജിലൻസ് കണ്ടെത്തിയ ഉദ്യോഗസ്ഥർക്ക് സംരക്ഷണം

"അന്യകൈവശം" നിയമം ദുരുപയോഗം ചെയ്ത് ഭൂമി തട്ടിയെടുക്കൽ; കുറ്റക്കാരെന്ന് റവന്യു വിജിലൻസ്...

ഈ വർഷം സെലിബ്രിറ്റികൾ ആഘോഷമാക്കി മാറ്റിയ, സഞ്ചാരികളുടെ ഹോട്ട്‌സ്പോട്ടുകളായി മാറിയ പത്ത് ഇടങ്ങൾ

ഈ വർഷം സെലിബ്രിറ്റികൾ ആഘോഷമാക്കി മാറ്റിയ, സഞ്ചാരികളുടെ ഹോട്ട്‌സ്പോട്ടുകളായി മാറിയ പത്ത്...

ഈ പ്രദേശത്തുള്ളവർ ഫെബ്രുവരി മാസം വരെ സൂക്ഷിക്കണം; പ്രത്യേക മുന്നറിയിപ്പുമായി വനംവകുപ്പ്

ഈ പ്രദേശത്തുള്ളവർ ഫെബ്രുവരി മാസം വരെ സൂക്ഷിക്കണം; പ്രത്യേക മുന്നറിയിപ്പുമായി വനംവകുപ്പ് കൽപ്പറ്റ:...

ഇന്ത്യയുടെ ആക്രമണത്തിനിടെ പാക്കിസ്ഥാന് ദൈവിക സഹായം ലഭിച്ചു, ഞങ്ങൾക്ക് അത് അനുഭവപ്പെട്ടു

ഇന്ത്യയുടെ ആക്രമണത്തിനിടെ പാക്കിസ്ഥാന് ദൈവിക സഹായം ലഭിച്ചു, ഞങ്ങൾക്ക് അത് അനുഭവപ്പെട്ടു ഇസ്‍ലാമാബാദ്∙...

Related Articles

Popular Categories

spot_imgspot_img