web analytics

എ ഐ കാമറകളെക്കാൾ കേമൻ;  ദൃശ്യങ്ങൾ ഇനി എസ്.എച്ച്.ഒമാർക്ക് നേരിട്ട് ലഭിക്കും; കേരള പോലീസിൻ്റെ പുതിയ പരിഷ്കാരം നല്ലതിന് തന്നെ

മോഷ്ടിച്ച വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നവരേയും കുറ്റകൃത്യം നടത്തി വാഹനങ്ങളില്‍ മുങ്ങുന്നവരേയും ഇനി എളുപ്പത്തിൽ പിടികൂടാം. എ.എന്‍.പി.ആര്‍. ക്യാമറകളെ പോലീസിന്റെ ക്രൈം ആന്‍ഡ് ക്രിമിനല്‍ നെറ്റ്വര്‍ക്കിങ് സംവിധാനവുമായി ബന്ധപ്പെടുത്തുന്നതോടെയാകും ഇത് സാധ്യമാവുക. പോലീസ് സ്ഥാപിച്ച ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് ഡിറ്റക്ഷന്‍ ക്യാമറകളില്‍ (എ.എന്‍.പി.ആര്‍. ക്യാമറ) നിന്നുള്ള വിവരങ്ങള്‍ മോണിറ്ററിങ് കേന്ദ്രത്തില്‍നിന്ന് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ (എസ്.എച്ച്.ഒ.) മാര്‍ക്ക് ഇനി നേരിട്ട് ലഭിക്കും.

നിലവിലെ സംവിധാനത്തില്‍ വാഹനങ്ങളുടെ നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ആവശ്യമായി വന്നാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ ജില്ലാ പോലീസ് വഴി കേന്ദ്രീകൃത നിരീക്ഷണ സംവിധാനവുമായി ബന്ധപ്പെടണം. ഇത് മോഷ്ടിക്കപ്പെടുന്ന വാഹനങ്ങളുടെ വിവരം പെട്ടെന്ന് ലഭിക്കാന്‍ തടസ്സമായിരുന്നു. എസ്.എച്ച്.ഒ.മാര്‍ക്ക് വാഹന നമ്പര്‍ പ്ലേറ്റ് വിവരങ്ങള്‍ ഉള്‍പ്പെടെയുള്ളവ നേരിട്ട് ലഭിക്കുന്നതോടെ കുറ്റാന്വേഷണം വേഗത്തിലാക്കാനും വാഹനമോഷണം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നത് വേഗത്തിലാക്കാനും സാധിക്കും.

എല്ലാ ജില്ലകളില്‍നിന്നുള്ള വിവരങ്ങളും ദൃശ്യങ്ങളും സംയോജിപ്പിക്കുന്നത് പോലീസ് ആസ്ഥാനത്തെ കേന്ദ്രത്തിലാണ്.
കേരളത്തിലെ വിവിധ ജില്ലാ അതിര്‍ത്തികളിലും പ്രധാനപ്പെട്ട കേന്ദ്രങ്ങളിലും മൂന്നുവര്‍ഷം മുമ്പ് കേരളാ പോലീസ് എ.എന്‍.പി.ആര്‍. ക്യാമറകള്‍ സ്ഥാപിച്ചിരുന്നു. ഇവയില്‍ നിന്നുള്ള വിവരങ്ങള്‍ ജില്ലാ കേന്ദ്രങ്ങളിലെ കണ്‍ട്രോള്‍ റൂമുകളിലാണ് ലഭിക്കുന്നത്.

Read Also: ഇത് പൂജക്കെടുക്കാത്ത പൂവല്ല; അരളിയും അമൃതും ദൈവത്തിന് ഒരു പോലെ; ഇപ്പോ വിലക്കില്ല, വേണ്ടി വന്നാൽ വിലക്കും

spot_imgspot_img
spot_imgspot_img

Latest news

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക് പരിക്ക്

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക്...

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത Tehran:...

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം കോട്ടയം: കടുത്തുരുത്തിയിൽ...

“ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്…!”;  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി

​"ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്...!";  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി പൊള്ളാച്ചി: വാൽപ്പാറ...

Other news

ചൂടിൽ കടൽ തിളയ്ക്കുന്നു; പച്ചമീൻ കിട്ടാനില്ല, വിപണിയിൽ വില കുതിച്ചുയരുന്നു

ചൂടിൽ കടൽ തിളയ്ക്കുന്നു; പച്ചമീൻ കിട്ടാനില്ല, വിപണിയിൽ വില കുതിച്ചുയരുന്നു Kottayam: കടുത്ത...

ധനലാഭം, മത്സരവിജയം, ബന്ധുക്കളുമായി കൂടിക്കാഴ്ച്ച; ഇന്നത്തെ നക്ഷത്രഫലം

ധനലാഭം, മത്സരവിജയം, ബന്ധുക്കളുമായി കൂടിക്കാഴ്ച്ച; ഇന്നത്തെ നക്ഷത്രഫലം ഇന്നത്തെ നക്ഷത്രഫലം ചിലർക്കു മികച്ച...

കെഎസ്ഇബിക്ക് ഇനി ‘സോളാർ’ കരുത്ത്; സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായി ജലവൈദ്യുതിയെ മറികടന്ന് സൗരോർജ്ജം

കെഎസ്ഇബിക്ക് ഇനി 'സോളാർ' കരുത്ത്; സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായി ജലവൈദ്യുതിയെ മറികടന്ന് സൗരോർജ്ജം Thiruvananthapuram:...

അവശിഷ്ടങ്ങൾ തേടി മായയും മർഫിയും എയ്ഞ്ചലും; ഇരുപതടി താഴ്ചയിൽ നിന്നുപോലും മനുഷ്യഗന്ധം തിരിച്ചറിയാനുള്ള കഴിവുണ്ടെന്ന് പൊലീസ്

Thrissur: വെടിക്കെട്ട് ദുരന്തത്തിൽ ചിതറിപ്പോയ മനുഷ്യശരീര ഭാഗങ്ങൾ കണ്ടെത്തുന്നതിൽ കേരള പൊലീസിന്റെ...

ലെബനനിൽ ഇസ്രായേൽ ആക്രമണം: മാധ്യമപ്രവർത്തക കൊല്ലപ്പെട്ടു; വെടിനിർത്തലിന് ശേഷം രക്തരൂക്ഷിതമായ പോരാട്ടം

Beirut: തെക്കൻ ലെബനനിൽ Israel നടത്തിയ ആക്രമണത്തിൽ മാധ്യമപ്രവർത്തക കൊല്ലപ്പെട്ടു. അൽ-തൈരി...

Related Articles

Popular Categories

spot_imgspot_img