web analytics

പുലിയിറങ്ങിയേ…പുലി; കോട്ടയം പാലാ കടനാട് പ്രദേശത്ത് പുലിയെ കണ്ടതായി ദൃക്‌സാക്ഷി; പകൽ പോലും പുറത്തിറങ്ങാൻ മടിച്ച് നാട്ടുകാർ

പാലാ കടനാട് പഞ്ചായത്തിൽ പുലിയെത്തി എന്ന ദേശവാസികളുടെ ആശങ്കയെ തുടർന്ന് തുമ്പമലയിൽ ഫോറസ്റ്റ് അധികൃതർ പരിശോധന നടത്തി. കടനാട് പഞ്ചായത്തിലെ തുമ്പമലയിലാണ് വെള്ളിയാഴ്ച പുലിയെ കണ്ടതായി ആളുകൾ ആശങ്ക അറിയിച്ചത്. പ്രദേശവാസിയായ തടത്തിൽ രവിയാണ് പുലിയെ കണ്ടതായി പ്രദേശവാസികളോട് ആദ്യം പറഞ്ഞത്. തുമ്പമലയിലുള്ള മൊബൈൽ ടവറിനു സമീപത്തെ പാറയിൽ പുലി നിൽക്കുന്നതായാണ് രവി കണ്ടത് എന്ന് പറയുന്നു. നീളമുള്ള വാലും രണ്ടടിയോളം പൊക്കവും ഉള്ള പുലിയെ വ്യക്തമായി കണ്ടേവെന്നു രവി നാട്ടുകാരോട് പറഞ്ഞു.

എന്നാൽ വന്നത് പുലിയല്ല എന്ന നിഗമനത്തിലാണ് വനം വകുപ്പ്. വനത്തിലെ തീറ്റ കുറയുമ്പോൾ ജനവാസ മേഖലയിലേക്ക് ഇറങ്ങി വളർത്തുമൃഗങ്ങളെയും മറ്റും കൊന്നു തിന്നുന്നതാണ് പുലിയുടെ പൊതുവേയുള്ള രീതി. പുലിയെ കണ്ടെത്തുന്ന എല്ലാ സ്ഥലങ്ങളിലും ഇത്തരം കൊലകൾ നടക്കാറുണ്ടെങ്കിലും തുമ്പമലയിൽ ഇത് ഉണ്ടായിട്ടില്ല എന്നുള്ളതാണ് വനപാലകർക്ക് ആശ്വാസത്തിന് വക നൽകുന്നത്. അതുകൊണ്ടുതന്നെ ഇവിടെ കണ്ടത് പുലിയല്ല എന്നാണ് വനം വകുപ്പിന്റെ അനുമാനം. എന്നാൽ മറ്റെന്ത് എന്ന ആശങ്ക ഒഴിയുന്നില്ല.

Read also: ഉഷ്ണതരംഗ മുന്നറിയിപ്പ് പിൻവലിച്ചതിന് പിന്നാലെ സന്തോഷവാർത്ത : സംസ്ഥാനത്ത് 11 ജില്ലകളിലും മഴപെയ്യും : രണ്ട് ജില്ലകളിൽ ശക്തമായ മഴ, യെല്ലോ അലേർട്ട്

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

Related Articles

Popular Categories

spot_imgspot_img