ഉന്നതർക്ക് വഴങ്ങിയാൽ പരീക്ഷയിൽ ഉയർന്ന മാർക്കും പണവും വിദ്യാർഥിനികൾക്ക് വാങ്ങി നൽകാം എന്ന വാഗ്ദാനം ചെയ്ത് വിദ്യാർഥിനികളെ പ്രേരിപ്പിച്ച അധ്യാപികയ്ക്കു പത്തുവർഷം തടവ് ശിക്ഷ. മധുര കാമരാജ് യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രൊഫസർ ആയിരുന്ന നിർമല ദേവിക്കാണ് മഹിളാ കോടതി ജഡ്ജി ടി ടി ബാഗവതിയമ്മാൾ ശിക്ഷ വിധിച്ചത്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ നാലു വകുപ്പുകൾ പ്രകാരം പ്രതികുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. തടവ് ശിക്ഷക്ക് പുറമേ 2.45 ലക്ഷം രൂപയും കോടതി പിഴ വിധിച്ചിട്ടുണ്ട്.
ഉന്നതർക്ക് വഴങ്ങിക്കൊടുത്താൽ പരീക്ഷയിൽ ഉയർന്ന മാർക്കും പണവും വാങ്ങി നൽകാം എന്ന് പ്രൊഫസർ വിദ്യാർഥിനികളോട് വാഗ്ദാനം ചെയ്യുന്ന തരത്തിലുള്ള ഫോൺ ശബ്ദരേഖ പുറത്തുവന്നതിനെ തുടർന്നാണ് സംഭവം വിവാദമായത്. സംഭവം പുറത്തിറഞ്ഞതോടെ 2018 ഏപ്രിൽ 16ന് നിർമ്മലയെ ജോലിയിൽനിന്ന് സസ്പെൻഡ് ചെയ്യുകയും പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു . നാല് വിദ്യാർത്ഥിനികളുടെ പരാതിയിലാണ് നടപടിയെടുത്തത്.