web analytics

‘കോര്‍’ ടീമില്‍ നിന്ന് 200ഓളം ജീവനക്കാരെ പിരിച്ചുവിട്ട് ഗൂഗിള്‍; ചെലവ് ചുരുക്കലിന്റെ ഭാഗമെന്ന് റിപ്പോർട്ട്

ന്യൂഡല്‍ഹി: ചെലവ് ചുരുക്കലിന്റെ ഭാഗമായി നിരവധി ജീവനക്കാരെ പിരിച്ചുവിട്ട് ആഗോള ടെക് ഭീമനായ ഗൂഗിള്‍. ‘കോര്‍’ ടീമില്‍ നിന്ന് 200ഓളം ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. നേരത്തേ ഫ്‌ളട്ടര്‍, ഡാര്‍ട്ട്, പൈത്തണ്‍ ടീമില്‍ നിന്നും ഗൂഗിള്‍ ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. പിരിച്ചുവിട്ടവരിൽ 50 പേരെങ്കിലും കാലിഫോര്‍ണിയയിലെ സണ്ണിവെയ്ലിലുള്ള കമ്പനിയുടെ ഓഫീസുകളിലെ എന്‍ജിനീയറിങ് വിഭാഗത്തിലുള്ളവരാണെന്നാണ് റിപ്പോര്‍ട്ട്.

നിലവിലെ ആഗോള സാന്നിധ്യം നിലനിര്‍ത്താനും ഉയര്‍ന്ന വളര്‍ച്ച നിലനിര്‍ത്താനും ഞങ്ങള്‍ ഉദ്ദേശിക്കുന്നു. അതുവഴി ഞങ്ങള്‍ക്ക് ഞങ്ങളുടെ പങ്കാളികളുമായും ഡവലപ്പര്‍ കമ്മ്യൂണിറ്റികളുമായും അടുത്ത് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് ഗൂഗിള്‍ ഡെവലപ്പര്‍ ഇക്കോസിസ്റ്റം വൈസ് പ്രസിഡന്റ് അസിം ഹുസൈന്‍ ജീവനക്കാര്‍ക്ക് അയച്ച കത്തില്‍ പറയുന്നു. ബംഗളൂരു, മെക്സികോ സിറ്റി, ഡുബ്ലിന്‍ എന്നിവിടങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നതിന്റെ ഭാഗമായി പുനഃസംഘടന നടപടികളുമായി മുന്നോട്ടുപോകുമെന്ന് ജീവനക്കാര്‍ക്ക് അയച്ച ഇ-മെയില്‍ സന്ദേശത്തില്‍ കമ്പനി പറയുന്നു.

ഗൂഗിളിന്റെ വെബ്സൈറ്റിന് സാങ്കേതിക അടിത്തറ നിര്‍മ്മിക്കുന്നത് കോര്‍ ടീം ആണ്. ഗൂഗിളിലെ ഡിസൈന്‍, ഡെവലപ്പര്‍ പ്ലാറ്റ്ഫോമുകള്‍, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയുടെ ഉത്തരവാദിത്തവും കോര്‍ ടീമിനാണ്.

 

Read Also: മെമ്മറി കാര്‍ഡ് അപ്രത്യക്ഷമായതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന; ബോധപൂർവം എടുത്തുമാറ്റി നശിപ്പിച്ചെന്ന് വി.ഡി സതീശൻ

spot_imgspot_img
spot_imgspot_img

Latest news

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

Other news

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

Related Articles

Popular Categories

spot_imgspot_img